മോഡലിങ്ങില്‍ നിന്ന് സിനിമയിലേയ്ക്ക്. ഐശ്വര്യറായിയുടെ നായകനായി. കരിയറില്‍ തുടരെ പരാജയങ്ങള്‍. പിന്നീട്് സിനിമ വിട്ട് പെട്രോള്‍ പമ്പ് ജീവനക്കാരന്‍, ബാത്‌റൂം കഴുകല്‍, കോള്‍ സെന്ററിലെ ജോലിയുമൊക്കെ ആയി ഒതുങ്ങിയ വ്യക്തി; നടന്‍ അബ്ബാസിന്റെ ജീവിതം

നടനുപരി ഒരു മോഡലുമായി തിളങ്ങിയ താരമായിരുന്നു അബ്ബാസ്. സിനിമാ പാരമ്പര്യമുള്ള ഒരി കുടുംബത്തില്‍ നിന്ന് തന്നെയായിരുന്നു അബ്ബാസിന്റെ കടന്നു വരവ്. ഹിന്ദിയിയാണ് ആദ്യം താരത്തിന് അവസരം ലഭിച്ചത്. 1996ല്‍ കാതല്‍ദേശം എന്ന സിനിമയിലൂടെയാണ് അബ്ബാസ് തമിഴിലേയ്ക്ക് എത്തുന്നത്. ആ സിനിമ ഹിറ്റായ തോടെ നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി കാതലക്ക് മര്യാദെ, ജോളി, ഇനി എല്ലാം സുഗമേ, ആസൈ തമ്പി തുടങ്ങിയ സിനിമകളിലെല്ലാം താരം അഭിനയിച്ചു. ഡ്രീംസ്, കണ്ണെഴുതി പൊട്ട് തൊട്ട് എന്നീ മലയാള സിനിമകളിലും താരം അഭിനയിച്ചു. കരിയറില്‍ വലിയ വിജയത്തില്‍ നിന്ന് എന്തു കൊണ്ടോ താരം കാല്‍ വഴുതി വീണു.

പിന്നീട് നടന്‍ എന്ന ലേബല്‍ മാറ്റി ജീവിക്കാനായി താരം പെട്രോള്‍ പമ്പിലെ ജോലിക്കാരനായും, മെക്കാനിക്ക് ആയുമൊക്കെ ജോലി ചെയ്തുവെന്ന് ഒരിക്കല്‍ ബോളിവുഡില്‍ നിന്ന് തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. 1975 മെയ് 21 ന് വെസ്റ്റ് ബംഗാളിലാണ് മിര്‍സ അബ്ബാസ് അലി ജനിച്ചത്. ചെറുപ്പത്തിലെ സിനിമാ നടനാകാന്‍ ഏറെ മോഹിച്ചി രുന്നു അബ്ബാസ്. ഐശ്വര്യ റായിക്കൊപ്പം  ജോടിയായി അഭിനയിച്ച താരമായിരുന്നു അബ്ബാസ്. എന്നാല്‍ പിന്നീട് തുടരെ പരാജയങ്ങള്‍ അബ്ബാസിനം തേടി എത്തി. പിന്നീട് ഇന്‍ഡസ്ട്രി വിടുകയാണ് താരം ചെയ്്തത്. 2015ലാണ് താരത്തിന്റെ അവസാന സിനിമ ഇറങ്ങിയത്.

സോഷ്യല്‍ മീഡിയയിലും അധികം വാര്‍ത്തകളില്‍ നിറയാത്ത താരം അടുത്തിടെ കാലിന് പരിക്കേറ്റ് ചികിത്സയി ലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സിനിമ വിട്ട താരം പിന്നീട് ഒരിക്കല്‍ ഒരു ഇംഗ്ലീഷ് ചാനലിന് നല്‍ കിയ അഭിമുഖത്തില്‍ താന്‍ ഇപ്പോള്‍ ന്യൂസീലാന്റില്‍ ആണെന്നും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഒരു പുതിയ ജീവിതം നയിക്കുകയാണെന്നും പറഞ്ഞു. ഇവിടെ വന്നശേഷം ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു, അവിടെ ബാത്രൂം കഴുകേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.

പിന്നീട് ഞാന്‍ വീടുകളില്‍ ഇന്‍സുലേഷന്‍ ജോലികള്‍ ചെയ്തു. പിന്നീട് കുറേ കാലം മെക്കാനിക് ആയി ജോലി നോക്കി. പലപ്പോഴായി പലതും ഞാന്‍ ജീവിതത്തില്‍ പലതും പഠിച്ചു. നിരവധി കോള്‍ സെന്ററുകളില്‍ വര്‍ക്ക് ചെയ്തു ഇപ്പോള്‍ ഞാന്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണെന്നും ഇനി സിനിമയിലേയ്ക്കു എത്താനായി ആഗ്രഹ മുണ്ടെന്നും പക്ഷേ തന്നെ ആരും വിളിക്കുന്നില്ലെന്നും ഇനി നല്ല അവസരം ലഭിച്ചാല്‍ പണത്തിനു വേണ്ടി മാത്രം അഭിനയിക്കില്ലെന്നും താരം പറയുന്നു.

Articles You May Like

Comments are closed.