ചുംബന രംഗമുണ്ടെന്ന് മുന്‍പ് പറഞ്ഞിരുന്നില്ല. ഷൂട്ടിന്‍രെ സമയം ഭാര്യയും ഉണ്ടായിരുന്നു കൂടെ, നടിയും ഓകെ പറഞ്ഞിരുന്നു, പിന്നീട് നടന്നത്; അബ്ബാസ്

1996ല്‍ കാതല്‍ദേശം എന്ന സിനിമയിലൂടെ വന്ന നടനായിരുന്നു അബ്ബാസ്. മോഡലിങ്ങിലൂടെയാണ് താരം അഭിനയത്തിലേയ്‌ക്കെ ത്തുന്നത്. തമിഴിലേയ്ക്ക് എത്തുന്നത്. ആ സിനിമ ഹിറ്റായ തോടെ നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി കാതലക്ക് മര്യാദെ, ജോളി, ഇനി എല്ലാം സുഗമേ, ആസൈ തമ്പി തുടങ്ങിയ സിനിമകളിലെല്ലാം താരം അഭിനയിച്ചു. ഡ്രീംസ്, കണ്ണെഴുതി പൊട്ട് തൊട്ട് എന്നീ മലയാള സിനിമകളിലും താരം അഭിനയിച്ചു. കരിയറില്‍ വലിയ വിജയത്തില്‍ നിന്ന് മാനേജരിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച പല വീഴ്ച്ചകള്‍ കൊണ്ടും ഒരു ഘട്ടത്തില്‍ നടന്റെ കരിയര്‍ തകര്‍ന്നുവെന്ന്  മുന്‍പ് ചെയ്യാര്‍ ബാലു
വ്യക്തമാക്കിയിരുന്നു.

പിന്നീട് നടന്‍ എന്ന ലേബല്‍ മാറ്റി ജീവിക്കാനായി താരം പെട്രോള്‍ പമ്പിലെ ജോലിക്കാരനായും, മെക്കാനിക്ക് ആയുമൊക്കെ ജോലി ചെയ്തുവെന്ന് ഒരിക്കല്‍ ബോളിവുഡില്‍ നിന്ന് തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. തുടരെ പരാജയങ്ങള്‍ അബ്ബാസിനം തേടി എത്തി. പിന്നീട് ഇന്‍ഡസ്ട്രി വിടുകയാണ് താരം ചെയ്്തത്. 2015ലാണ് താരത്തിന്റെ അവസാന സിനിമ ഇറങ്ങിയത്. സിനിമ വിട്ട താരം പിന്നീട് ന്യൂസീലാന്റില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഒരു പുതിയ ജീവിതം നയിക്കുകയാണെന്നും പറഞ്ഞു. ഇവിടെ വന്നശേഷം ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു, അവിടെ ബാത്രൂം കഴുകേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.

പിന്നീട് ഞാന്‍ വീടുകളില്‍ ഇന്‍സുലേഷന്‍ ജോലികള്‍ ചെയ്തു. പിന്നീട് കുറേ കാലം മെക്കാനിക് ആയി ജോലി നോക്കി. പലപ്പോഴായി പലതും ഞാന്‍ ജീവിതത്തില്‍ പലതും പഠിച്ചു. നിരവധി കോള്‍ സെന്ററുകളില്‍ വര്‍ക്ക് ചെയ്തു ഇപ്പോള്‍ ഞാന്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണെന്നും ഇനി സിനിമയിലേയ്ക്കു എത്താനായി ആഗ്രഹ മുണ്ടെന്നും പക്ഷേ തന്നെ ആരും വിളിക്കുന്നില്ലെന്നും ഇനി നല്ല അവസരം ലഭിച്ചാല്‍ പണത്തിനു വേണ്ടി മാത്രം അഭിനയിക്കില്ലെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ താരം ബിഹൈന്‍ വുഡ്‌സിന് നല്‍ കിയ അഭിമുഖത്തില്‍ ചുംബന രംഗത്തില്‍ അഭിനയിച്ചതിനെക്കുറി ച്ചാണ് അബ്ബാസ് സംസാരിച്ചത്. മുന്‍പ് ആ സീന്‍ ഉണ്ടെന്ന് പറഞ്ഞിരുന്നില്ല. രാജശ്രീ പ്രൊഡക്ഷനില്‍ ഹിന്ദി മ്യൂസിക് വീഡിയോ ചെയ്യുമ്പോഴാണ് എനിക്ക് ചുംബന രംഗത്തില്‍ അഭിനയിക്കേണ്ടി വന്നത്.ഭാര്യയും എനിക്കൊപ്പം ഉണ്ടായിരുന്നു. ഞാന്‍ അന്ന് സിഗരറ്റും വലിക്കും. ഒടുവില്‍ മിന്റ് കഴിച്ച ശേഷം സീന്‍ ചെയ്തതെന്നും താരം പറയുന്നു.

Articles You May Like

Comments are closed.