സ്‌നേഹിച്ചതിന്റെ പേരില്‍ പശ്ചാത്തപിക്കരുത്. അത് തിരിച്ച് കിട്ടിയില്ലെങ്കിലും സ്‌നേഹം എല്ലായ്‌പ്പോഴും പൂര്‍ണ്ണമായി തിരിച്ചുവരും; അഭയ ഹിരണ്‍ മയി

അഭയ ഹിര്ണ്‍മയിയെ എല്ലാവര്‍ക്കും പരിചിതയാണ്. നല്ല ഒരു ഗായികയായും മോഡലുമൊക്കെയാണ് അഭയ ഹിരണ്‍മയി. എന്നാല്‍ താരത്തെ നിരവധി പേര്‍ക്കും അറിയാവുന്നത് ഗോപി സുന്ദറിന്റെ മുന്‍ കാമുകിയെന്ന നിലയിലാണ്. ഗോപിയുമായുള്ള വേര്‍ പിരിയലിന് ശേഷം വളരെ ബോള്‍ഡായ വ്യക്തിയായി അഭയ മാറിയിരി ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരമാണ് അഭയ. ഇപ്പോള്‍ തന്റെ ജീവിതം ആസ്വദിക്കുന്നതിനൊപ്പം കരിയറും ബോഡി ബില്‍ഡിങ്ങും മോഡലിങ്ങുമൊക്കെയായി തിരക്കാണ് അഭയ. എങ്കിലും അഭയ പങ്കിടുന്ന ഓരോ പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോള്‍ അഭയ പങ്കിട്ടിരിക്കുന്നപോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സ്‌നേഹിച്ചതിന്റെ പേരില്‍ പശ്ചാത്തപിക്കരുതെന്നാണ് അഭയ പറയുന്നത്. നിങ്ങള്‍ ആര്‍ക്കെങ്കിലും നല്‍കിയ സ്‌നേഹത്തില്‍ പശ്ചാത്തപി ക്കരുത്. അത് തിരിച്ച് കിട്ടിയില്ലെങ്കിലും സ്‌നേഹം എല്ലായ്‌പ്പോഴും പൂര്‍ണ്ണമായി തിരിച്ചുവരും.’ ‘ആ സ്‌നേഹം ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ തിരികെ വരും. പ്രണയത്തെ പ്രപഞ്ചത്തിലേക്ക് തുറന്ന് വിടുന്നത് തുടരുക. അതെപ്പോഴെങ്കിലും മടങ്ങി വരും ഇതായിരുന്നു അഭയയുടെ പോസ്റ്റ്.

ആരാധകരും താരത്തിന്‍രെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ്. പതിമൂന്ന് വര്‍ഷത്തോളം ഗോപിസുന്ദറുമായി ലിവിങ് റിലേഷനില്‍ ആയിരുന്നു. അതില്‍ അന്നും ഇന്നും തനിക്ക് കുറ്റബോധം തോന്നിയിട്ടില്ല. അന്ന് താന്‍ സന്തോഷിച്ചിരുന്നു. ആ സന്തോഷം എപ്പോഴും എനിക്കുള്ളിലുണ്ടെന്നും താരം പറയുന്നു. എന്റെ തീരുമാനത്തില്‍ അച്ഛനും അമ്മയ്ക്കും ആശങ്കയുണ്ടായിരുന്നു.

കോളേജില് പഠിക്കുമ്പോഴാണ് ഗോപി സുന്ദറുമായി പരിചയപ്പെടുന്നത്. അന്ന് ഗോപി സുന്ദറിന് പ്രിയ എന്ന ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ടായിരുന്നു. പിന്നീട് പ്രിയയെ ഡിവോഴ്‌സ് ചെയ്യുകയായിരുന്നു താരം. അഭയയും ഗോപിയും അവാര്‍ഡ് നിശകളിലുമെല്ലാം ഒരുമിച്ചാണ് എത്തിയിരുന്നത്. അഭയയുമായി വേര്‍ പിരിഞ്ഞ ശേഷം ഗായിക അമൃതയുമായി ജീവിക്കുകയാണ് ഗോപി സുന്ദര്‍.

Comments are closed.