കല്‍പ്പന ചേച്ചി മരിക്കുന്നതിന്റെ തലേ ദിവസം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. കുറെ കാര്യങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നു, പിറ്റേന്ന് മരണ വാര്‍ത്ത കേട്ടപ്പോള്‍ നടുങ്ങി പോയി; അഭിരാമി

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ സജീവമായ താരമായിരുന്നു അഭിരാമി. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം അഭിരാമി ഗരുഡന്‍ എന്ന സിനിമയിലൂടെ മലയാളത്തിലേ യ്ക്ക് വീണ്ടും എത്തിയിരിക്കുക യാണ്. ഇപ്പോഴിതാ സിനിമ പ്രമോഷന് നല്‍കിയ അഭിമുഖത്തി ല്‍ താരം പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

മലയാളത്തിന്‍ര പ്രിയപ്പെട്ട കല്‍പ്പ നയെ പറ്റിയാണ് താരം പറഞ്ഞത്. കല്‍പ്പന അവസാനമായി അഭിനയിച്ചത് ചാര്‍ലിയെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലായിരുന്നു, ഈ സിനിമയുടെ തമിഴ് റീമേ ക്കായ മാരയില്‍ കല്‍പ്പനയുടെ വേഷം അവതരിപ്പിച്ചത് അഭിരാമിയായിരുന്നു.

മാര എനിക്ക് വളരെ പ്രിയപ്പെട്ട ചിത്രമാണ്. അത്രയധികം ഭംഗിയാക്കി കല്‍പന ചേച്ചി ചെയ്ത റോ ള്‍ എനിക്കൊരു വെല്ലുവിളിയായിരുന്നു. ചേച്ചിയുടെ മരണ ശേഷമാണ് എനിക്ക് മാര എന്ന ചിത്രം വന്നത്. എനിക്ക് ആ റോള്‍ കിട്ടിയപ്പോള്‍ കരുതിയത്, കല്‍പന ചേച്ചിക്കുള്ള എന്റെ ട്രിബ്യൂട്ട് ആ ണ് മാര എന്നും അഭിരാമി പറയുന്നു. അതേസമയം കല്‍പ്പന മരിക്കുന്നതിന്‍രെ തലേ ദിവസം ത ങ്ങള്‍ കണ്ടിരുന്നുവെന്നും അന്ന് ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചുവെന്നും പിറ്റേന്ന് മരണ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടലായിരുന്നുവെന്നും താരം പറയുന്നു.

ഹൈദരാബാ ദില്‍ ഷൂട്ടിങ്ങിനായി പോയപ്പോഴാണ് കല്‍പ്പന മരിക്കുന്നത്. കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് ഞങ്ങള്‍ ഒരുമിച്ചായിരുന്നു യാത്ര ചെയ്തത്. രണ്ടര മണിക്കൂറോളം ഒരുമിച്ചിരുന്ന് ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചു. എന്നാല്‍ പിറ്റേന്ന് രാവിലെ കല്‍പ്പന ചേച്ചി മരിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ശരിക്കും നടുങ്ങിപ്പോയെന്നാണ് അഭിരാമി പറയുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അഭിരാമി. അടുത്തിടെ ഒരു പെണ്‍കുട്ടിയെ അഭിരാമിയും ഭര്‍ത്താവും ദത്തെടുത്തിരുന്നു.അതിന്റെ വിശേഷവും താരം പങ്കുവച്ചിരുന്നു.

Comments are closed.