ഞങ്ങള്‍ കഠിനാധ്വാനം ചെയ്താണ് ജീവിക്കുന്നത്. ഗോപി ചേട്ടനെ പരിചയപ്പെടുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ആത്മഹത്യയിലേയ്ക്ക് തള്ളിവിടരുത്; ബാലയ്ക്ക് താക്കീതുമായി അഭിരാമി

അമൃത സുരേഷും ബാലയും തമ്മില്‍ ഡിവോഴ്‌സ് ചെയ്തിട്ട് വര്‍ഷങ്ങളായി എന്നിരുന്നാലും ബാല മിക്കപ്പോഴും അമൃതയെ പറ്റി പലപ്പോഴും പറയാറുണ്ട്. വേര്‍പിരിഞ്ഞെങ്കിലും ബാല രോഗബാധിതനായിരുന്നപ്പോള്‍ അമൃത തന്‍രെ മകളെ കൊണ്ടു വരികയും ബാലയെ കാണിക്കുകയും ആശുപത്രിയില്‍ നില്‍ക്കുകയുമൊക്കെ ചെയ്തി രുന്നു. കഴിഞ്ഞ ദിവസം ബാല മാധ്യമങ്ങള്‍ക്ക് മുന്നില്‍ പങ്കുവച്ച കാര്യങ്ങള്‍ ആരാധകരും ഏറ്റെടുത്തിരുന്നു. താന്‍ ഡിവോഴ്‌സാകാന്‍ കാരണം അമൃതയെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും തന്റെ മകളെ ഓര്‍ത്താണ് ഇതുവരെ പറയാതിരുന്നതെന്നും ബാല പറഞ്ഞിരുന്നു.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം അമൃതയുടെ സഹോദരി അഭിരാമി ബാലയ്‌ക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. അമൃതയ്‌ക്കെതിരെ ആര് എന്ത് പറഞ്ഞാലും അമൃത പ്രതികരിക്കാറില്ല. പകരം സഹോദരി അഭിരാമിയാണ് സഹോദരിക്കായി ശബ്ദമുയര്‍ത്തുന്നത്. എന്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കിലും കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ഒട്ടും ശരിയായ കാര്യം അല്ലെന്നാണ് എനിക്ക് പറയാനുള്ളത്.

അച്ഛനും അമ്മയും പകര്‍ന്നു തന്ന സംഗീതത്തതിന് പിന്നാലെയാണ് ഞങ്ങളുടെ ജീവിതം. വര്ഷങ്ങളായി സ്റ്റേജുകളിലും മറ്റും കഷ്ടപ്പെട്ടാണ് ജീവിതം മുന്‍പോട്ട് കൊണ്ടുപോകുന്നത്. ആരെയും കബളിപ്പിക്കാനോ ആരുടെ മുമ്പിലും അഭിനയിക്കാനോ ഞങ്ങള്‍ നിന്നിട്ടില്ല,ആളുകളെ സ്‌നേഹിച്ചും ബഹുമാനിച്ചും ഞങ്ങള്‍ക്കറിയാവുന്ന പ്രൊഫെഷന്‍ ചെയ്തുമാണ് ഞങ്ങള്‍ ജീവിക്കുന്നത്. നേരിട്ടുള്ള പരിചയമോ, ഉറച്ച സോഴ്സോ ഇല്ലാതെ ഒരാളുടെ സ്വഭാവത്തെ കുറിച്ച് പറയാന്‍ എളുപ്പമാണ്, അമൃത കഠിനാധ്വാനം ചെയ്താണ് ജീവിക്കുന്നത്.

അവരുടെ കാലില്‍ സ്വയം നിന്ന് അഭിമാനത്തോടെ ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് അനുവദിക്കാത്തത് മൃഗീയം അല്ലെ. ആളുകളെ ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ട്. ആരുടെയെങ്കിലും വിലകുറഞ്ഞ ഈഗോയ്ക്കും മറ്റും വേണ്ടി അവരെ ആത്മഹത്യാശ്രമത്തിന്റെ വക്കിലേക്ക് തള്ളിവിടരുത്. ഈ പറയുന്ന ഗോപി ചേട്ടനെ പറ്റി ആണ് പറയുന്നത് എങ്കില്‍ ഞങ്ങള്‍ക്ക് ആ സമയം അദ്ദേഹത്തെ പരിചയം പോലും ഇല്ല. കഥകള്‍ മെനയാനും പറഞ്ഞു വിശ്വസിപ്പിക്കാനും ഒക്കെ പലര്‍ക്കും പറ്റും. പക്ഷേ കള്ളങ്ങള്‍ പ്രചരിക്കുമ്പോള്‍ അത് കേട്ട് മിണ്ടാതെ ഇരിക്കാന്‍ എന്റെ ഉള്ളിലേ സത്യം അനുവദിക്കുന്നില്ല. ഞങ്ങള്‍ ഒരു രണ്ടുവര്‍ഷം മുമ്പേയാണ് ഗോപി ചേട്ടനെ പരിചയപ്പെടുന്നതെന്നും അഭിരാമി പറയുന്നു.

Articles You May Like

Comments are closed.