നോണ്‍ വെജ് കഴിച്ചകൊണ്ടാണ് അങ്ങേര് നേരത്തെ പോയത്; അച്ചന്റെ വീഡിയോയ്ക്ക് താഴെ മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി അഭിരാമി

മാസങ്ങള്‍ക്ക് മുന്‍പാണ് ഗായിക അമൃതയുടെയും അഭിരാമിയുടെയും പിതാവ് പി ആര്‍ സുരേഷ് അന്തരിച്ചത്. ഓടക്കുഴല്‍ കലാ കാരനായിരുന്ന പി ആര്‍ സുരേഷ് സ്‌ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാവുകയും മരിക്കു കയുമായിരുന്നു. അഭിരാമിയും അമൃതയും അച്ചന്റെ ഓര്‍മ്മകള് ചിത്രങ്ങളും കുറിപ്പുകളുമായി പങ്കു വയ്ക്കാ റുണ്ട്. ആരാധകര്‍ അഭിരാമിയെ ആശ്വസിപ്പിക്കുന്ന കമന്റുകളും നല്‍കാറുണ്ട്.

അഭിരാമി ഗായികയ്ക്കുപരി ഇപ്പോള്‍ റസ്‌റ്റോറന്റ് ഉടമയുമാണ്. തന്റെ അച്ചന്‍ പോകുന്നതിന് മുന്‍പായി അച്ച നെ കൊണ്ട് അതിന്റെ ഉദ്ഘാടനം താരം നടത്തിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് തന്‍രെ അച്ചന്റെ അവ സാന പിറന്നാള്‍ ദിനത്തില്‍ എടുത്ത വീഡിയോ താരം പോസ്‌ററ് ചെയ്തത്. പതിവില്ലാതെ അച്ഛന്‍ എന്നോട് കുറച്ചു നോണ്‍ വെജ് വിഭവങ്ങളൊക്കെ പാചകം ചെയ്യാന്‍ പറഞ്ഞു. അന്ന്  സന്തോഷത്തിലായിരുന്നു അച്ഛന്‍. ഇന്ന്
കൂടെ യില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് കുറിച്ചാണ് അഭിരാമി വീഡിയോ പോസ്റ്റ് ചെയ്തത്.

വീഡിയോയില്‍ അച്ഛന്‍ പിറന്നാല്‍ കേക്ക് മുറിക്കുന്നതും അഭിരാമിയും അമൃതയും പാപ്പുവും അവരുടെ അമ്മയുമൊക്ക വളരെ സന്തോഷം പങ്കിടുന്നതുമൊക്കെയായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. നിരവധി പേര്‍ വീഡിയോയ്ക്കു താഴെ കമന്റുകളും ചെയ്തിരുന്നു. അതില്‍ ഒരാള്‍ ഇട്ട മോശം കമന്‍രിന് ഇപ്പോള്‍ താരം നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

നോണ്‍ വെജ് കഴിച്ചകൊണ്ടാണ് അങ്ങേര് നേരത്തെ പോയതെന്നാണ് ഒരാള്‍ കമന്റു ചെയ്തത്. അതിന് താരം നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു. ഈ കമന്റിന് അങ്ങേയറ്റം മോശമായ മറുപടി എനിക്ക് നല്‍കണ മെന്നുണ്ട്. പക്ഷേ ഞാനത് ചെയ്യുന്നില്ല. മരിച്ചുപോയ ആളോട് കുറച്ചുകൂടി ബഹുമാനം കാണിക്കൂവെന്നാണ് താരം പറഞ്ഞത്.

Articles You May Like

Comments are closed.