ഒറ്റ രാത്രി കൊണ്ടാണ് ജീവിതം മാറി മറിഞ്ഞത്, വാടക കൊടുക്കാന്‍ പോലും പൈസയില്ലാതെ വന്നു, പിന്നീട് സിനിമ വിട്ടത് ആ കാരണത്താലാണ്; അബ്ബാസ് തുറന്ന് പറയുന്നു

നടന്‍ അബ്ബാസ് കൂടുതല്‍ ചെയ്തിരിക്കുന്നത് തമിഴ് സിനിമകളാണെങ്കിലും ഡ്രീസ്, കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമകളി ലെല്ലാം താരം അഭിനയിച്ചിട്ടുള്ളതിനാല്‍ മലയാളികള്‍ക്കും ഏറെ സുപരിചിതനായിരുന്നു. കാതല്‍ദേശം എന്ന സിനിമയിലൂടെ യാണ് താരം അഭിനയത്തില്‍ എത്തിയത്. ആദ്യ സിനിമ തന്നെ വന്‍ ഹിറ്റായതോടെ നിരവധി അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ പരാജയങ്ങളും താരത്തിന് നേരിടേണ്ടിയതായി വന്നു.

പിന്നീട് സിനിമയില്‍ നിന്ന് തന്നെ താരം മാറി. ഇപ്പോഴിതാ ഏറെ നാളുകള്‍ക്ക് ശേഷം ഒരു അഭിമുഖത്തില്‍ താന്‍ സിനിമ കരിയര്‍ ഉപേക്ഷിച്ചതിനെ പറ്റി തുറന്ന് പറയുകയാണ് നടന്‍ അബ്ബാസ് ഹലാട്ട പ്ലസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍. ഒറ്റ രാത്രി കൊണ്ടാണ് എന്റെ ജീവിതം മാറി മറിഞ്ഞത്. കാതല്‍ദേശം എന്ന തമിഴ് സിനിമയില്‍ ഒരു താരമാ യിട്ടാണ് താന്‍ എത്തിയത്.

സിനിമയില്‍ നിന്നു വിടാന്‍ കാരണം പരാജയങ്ങളായിരുന്നു. മാത്രമല്ല, തന്റെ കുട്ടികള്‍ക്കൊപ്പം നില്‍ക്കാന്‍ താന്‍ ആഗ്രഹി ച്ചിരുന്നു. സിനിമയില്‍ വന്ന് എട്ട് മാസത്തോളം എനിക്ക് ജോലിയില്ലായിരുന്നു. അങ്ങനെ വീട്ടു വാടക കൊടുക്കാനും ജോലി ക്കാര്‍ക്ക് ശമ്പളം കൊടുക്കാനും തനിക്ക് കഴിയാതെ വന്നു. അങ്ങനെ ജോലിവേണമെന്ന് പറഞ്ഞപ്പോള്‍ പൂവേലി എന്ന സിനിമയില്‍ അവസരം തനിക്ക് കിട്ടി.

നായകനായിട്ട് നിന്നിട്ട് തനിക്ക് സൈഡ് റോള്‍ കിട്ടിയത് എല്ലാവരും പരിഹസിച്ചു. ആ സിനിമ ഹിറ്റായതോടെ കൂടുതല്‍ അവസരങ്ങള്‍ തേടി വന്നു, പിന്നീട് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സിനിമ എനിക്ക് മടുത്തു. അതാണ് ഭാര്യക്കും മക്കള്‍ക്കുമൊപ്പം ന്യൂസിലാന്‍ഡില്‍ താന്‍ ജീവിക്കാന്‍ തുടങ്ങിയതെന്നും താരം പറയുന്നു. ജീവിതം താന്‍ ഏറെ ആസ്വദിക്കുന്നുവെന്നും താരം പറയുന്നു.

Articles You May Like

Comments are closed.