അസീസ് എന്നയാള്‍ അത്ര നന്നായി എന്നെ അനുകരിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. ഓവറാക്കി കളിയാക്കുന്നത് പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്, ഞങ്ങളെ പോലുള്ള നടന്മാരെ വിറ്റ് ജീവിക്കുന്നവര്‍ മനപൂര്‍വം കളിയാക്കുകയും ചെയ്യും; അശോകന്‍

മലയാളികള്‍ക്ക് ഇഷ്ടമുള്ള ഒരു താരമാണ് നടന്‍ അശോകന്‍. നിരവധി സിനിമകളിലൂടെ നിരവധി വര്‍ഷങ്ങളായി താരം അഭിനയത്തില്‍ സജീവമാണ്. നായകനും വില്ലന്‍, കോമഡി ക്യാരക്ടര്‍ റോള്‍ അങ്ങനെ അശോകന്‍ മനോഹരമാക്കിയ ഒരുപിടി നല്ല കഥാ
പാത്രങ്ങളുണ്ട്. പലമിമിക്രി താരങ്ങളും അശോകനെ അനുകരിക്കാറും കൈയ്യടി വാങ്ങാറുമുണ്ട്. അത്തരത്തില്‍ ഒരു താരമാണ് അസീസ്. കോമഡി സ്റ്റാറിലൂടെയുള്ള പ്രകടനം കൊണ്ട് പല സ്റ്റേജ് ഷോകളും സിനിമകളും ഇതിനോടകം താരം ചെയ്തു കഴിഞ്ഞു.

ഇപ്പോഴിതാ അസീസിനെ പറ്റി നടന്‍ അശോകന്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. അസീസ് പലപ്പോഴും അമരത്തിലെ അശോകന്റെ കഥാപാത്രത്തെ അവതരിപ്പിക്കാറുണ്ട്. അത് പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുമുണ്ട്. എന്നാല്‍ തന്നെ പലരും തന്നെ ഓവറാക്കി അനുകരിച്ച് കളിയാക്കുന്നതായി തോന്നിയിട്ടുണ്ടെന്നും അതില്‍ വിഷമമുണ്ടെന്നും തുറന്ന് പറയുകയാണ് അശോകന്‍.

അമരം സിനിമയിലെ എന്റെ നോട്ടത്തെ കളിയാക്കിയാണ് പലരും മിമിക്രി ചെയ്യുന്നത്. കളിയാ ക്കുന്നത് കണ്ടാല്‍ മനസിലാവും. അത്രയ്ക്കൊന്നും ഞാന്‍ നോക്കിയിട്ടില്ല. മിമിക്രിയെന്ന് പറയു മ്പോള്‍ കുറച്ചധികം അവര്‍ കയ്യില്‍ നിന്നിട്ട് കളിക്കുന്നതാണല്ലോ. അങ്ങനെ ഞങ്ങളെ പോലുള്ള നടന്മാരെ വിറ്റ് ജീവിക്കുന്നവര്‍ മനപൂര്‍വം കളിയാക്കുകയും ചെയ്യും. കണ്ണൂര്‍ സ്‌ക്വാഡി ലൊക്കെ അഭിനയിച്ച അസീസ് ആ ഗണത്തില്‍ പെട്ടതാണ്.

അയാള്‍ അത്ര നന്നായി എന്നെ അനുകരിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. ഓവറാക്കി കളി യാക്കുന്നത് പോലെയാണ് തോന്നിയത്. എന്നെ കാണിച്ചാണ് പോപ്പുലറായതെന്ന് അയാള്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ അത് ചോദ്യം ചെയ്യാ ന്‍ പറ്റില്ലല്ലോ. ഇഷ്ടത്തോടെ കാണിക്കുന്നവര്‍ നല്ല രീതിയില്‍ വേണം അനുകരിക്കാനെന്നും താരം പറയുന്നു.

Comments are closed.