നടന്‍ കസാന്‍ ഖാന്റെ അന്ത്യം പുറം ലോകമറിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം, ഹീറോയുടെ സൗന്ദര്യമുണ്ടായിട്ടും വില്ലന്‍ വേഷങ്ങളില്‍ ഒതുങ്ങിയ ജീവിതം; ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ആരാധകര്‍

മലയാള സിനിമയിലെ സ്ഥിരം വില്ലന്‍ സാന്നിധ്യമായിരുന്ന നടനായിരുന്നു കസാന്‍ ഖാന്‍. താരം അന്തരിച്ചുവെന്ന വാര്‍ത്ത വളരെ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ജൂണ്‍ എട്ടിനായിരുന്നു അദ്ദേഹത്തിന്റെ മരണം. ഹൃദയാ ഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്. അന്നേ ദിവസം തന്നെ അദ്ദേഹത്തിന്റെ ഖബറടക്കവും നടന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മരണ വിവരം സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. 1992ല്‍ ഇറങ്ങിയ പ്രഭു-സുകന്യ ചിത്രം സെന്തമിഴ് പാട്ട് എന്ന സിനിമയിലൂടെയാണ് കസാന്‍ ഖാന്‍ ചലച്ചിത്ര മേഖലയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ഗാന്ധര്‍വ്വത്തിലൂടെയാണ് അദ്ദേഹം മലയാളത്തിലേയ്ക്ക് എത്തിയത്.

കന്നഡയിലെ ഉറുദു മാതൃഭാഷയായി സംസാരിക്കുന്ന  ഒരു മുസ്ലീം കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. ഹീറോ ആകാനുള്ള സൗന്ദര്യവും ആകാര ഭംഗിയുമൊക്കെ കസാനുണ്ടായിരുന്നെങ്കിലും കസാന്‍ സിനിമയിലെ സ്ഥിരം വില്ലനായി മാറി. ഗാന്ദര്‍വ്വം, വര്‍ണ്ണപ്പകിട്ട്, ലൈല ഓ ലൈല, ദി കിങ്ങ്, രാജാധിരാജ, ഡ്രീംസ്, സിഐഡി മൂസ, ഡോണ്‍, മായാമോഹിനി തുടങ്ങി നിരവധി മലയാള സിനിമകളില്‍ വില്ലന്‍ റോളില്‍ ഇദ്ദേഹം തിളങ്ങി.

മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഒട്ടുമിക്ക സൗത്ത് ഇന്ത്യന്‍ ഭാഷകളിയായി 50 ല്‍ അധികം ചിത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. വര്‍ണ്ണപകിട്ട് സിനിമയിലെ മുഹമ്മദലി എന്ന വില്ലനെ ആരാധകര്‍ക്ക് വലിയ ഇഷ്ടമായിരുന്നു.

സിനിമയിലെ ഹീറോയെക്കാള്‍ സൗന്ദര്യം അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും വില്ലനായി മാത്രമാണ് അദ്ദേഹത്തെ എല്ലാ സിനിമകളിലും ആരാധകര്‍ കണ്ടിരുന്നത്. കുറച്ച് കാലമായി അദ്ദേഹത്തിനെ പറ്റിയ യാതൊരു വാര്‍ത്തക ളും പുറത്ത് വന്നിരുന്നില്ല. സിനിമകളിലും അദ്ദേഹം സജീവമായിരുന്നില്ല. ആരാധകരും സുന്ദരനായ വില്ലന്‍ കസാന്‍ ഖാന് വൈകിയാണെങ്കിലും ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയാണ്.

Comments are closed.