
നടന്‍ കൃഷ്ണ കുമാറിന് പിറന്നാള്‍ ആശംസകളുമായി ഭാര്യയും മക്കളും, അന്‍പത്തിയഞ്ചിലും തന്റെ മനസ് മുപ്പതികളിലാണെന്ന് താരം; ആശംസകള്‍ അറിയിച്ച് ആരാധകര്‍
കാശ്മീരം എന്ന ചിത്രത്തിലൂടെ വന്ന് പിന്നീട് മലയാള സിനിമയില്‍ നായകന്‍, വില്ലന്‍, സഹ നടന്‍ എന്നീ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് നടന്‍ കൃഷ്ണ കുമാര്‍. ഇപ്പോള്‍ കൃഷ്‌കുമാര്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ അദ്ദേഹവും കുടുംബവും താരങ്ങളാണ്. മാത്രമല്ല അഹാനയും ഇഷാനിയും സിനിമയിലും സജീവമാണ്. ടെലിവിഷന്‍ ഷോകളില്‍ ഇവര്‍ കുടുംബമായി എത്താറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പ്രിയപ്പെട്ട അച്ഛന്റെ സ്‌പെഷ്യല്‍ ഡേയെ പറ്റി അഹാന പങ്കിട്ട പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. നടനുപരി രാഷ്ട്രീയത്തിലേയ്ക്കും കൃഷ്ണ കുമാര്‍ ചുവട് വച്ചിരുന്നു. ഇന്ന് കൃഷ്ണ കുമാറിന്റെ പിറന്നാളാണ്.

ഭാര്യ സിന്ധു കൃഷ്ണ കുമാറിന് ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് ഹാപ്പി ബര്‍ത്ത് ഡേ കിച്ചു എന്ന് കുറിച്ചിരിക്കുകയാണ്. അന്‍പത്തിയഞ്ച് വയസാണ് കൃഷ്ണ കുമാറിനിന്ന് ആയിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും ചുള്ളനാണെന്നാണ് ആരാധകര്‍ പറയുന്നത്. അച്ഛനൊപ്പമുള്ള കുഞ്ഞിലേ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും പങ്കിട്ടാണ് അഹാന ഞാന്‍ ജനിച്ചപ്പോള്‍ സമയത്ത് അച്ഛനും അമ്മയും നല്ല ചെറുപ്പമായിരുന്നു. കുഞ്ഞുങ്ങളെ മാനേജ് ചെയ്യുന്നതിനെക്കുറിച്ചൊന്നും അവര്‍ക്ക് വ്യക്തമായി അറിയില്ലായിരുന്നുവെന്നും അതിനാല്‍ എന്റെ ഇമോഷനിലായിരുന്നു അവരുടെ തമാശ.

എന്നെ കരയിപ്പിക്കുന്നതും വാശി കയറ്റുന്നതുമെല്ലാം അവര്‍ക്കൊരു ഹരമായിരുന്നു. അങ്ങനെ എപ്പോഴോ പകര്‍ത്തിയതാണ് ഈ ചിത്രം എന്ന് പറഞ്ഞായിരുന്നു അച്ചന്റെ ബര്‍ത്ത് ഡേയ്ക്ക് ഒപ്പം അഹാന പങ്കിട്ടത്. സോഷ്യല്‍മീഡിയ പോസ്റ്റുകളൊന്നും അച്ഛന് വലിയ കാര്യമല്ലെന്ന് എനിക്കറിയാം. അതുകൊണ്ട് ഞാന്‍ അത് ചെയ്യുന്നില്ല. അച്ഛന്റെ ആഗ്രഹങ്ങളെല്ലാം നടക്കട്ടെ
എന്നായിരുന്നു ദിയ കുറിച്ചത്. ഹന്‍സും ഇഷാനിയും അച്ഛന് ആശംസ അറിയിച്ചു. അച്ഛനൊപ്പമുള്ള കുഞ്ഞിലേ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും പങ്കിട്ടാണ് അഹാന ഞാന്‍ ജനിച്ചപ്പോള്‍ സമയത്ത് അച്ഛനും അമ്മയും നല്ല ചെറുപ്പമായിരുന്നു.

കുഞ്ഞുങ്ങളെ മാനേജ് ചെയ്യുന്നതിനെക്കുറിച്ചൊന്നും അവര്‍ക്ക് വ്യക്തമായി അറിയില്ലായിരുന്നുവെന്നും അതിനാല്‍ എന്റെ ഇമോഷനിലായിരുന്നു അവരുടെ തമാശ. എന്നെ കരയിപ്പിക്കുന്നതും വാശി കയറ്റുന്നതുമെല്ലാം അവര്‍ക്കൊരു ഹരമായിരുന്നു. അത്തരത്തില്‍ ഒരു ചിത്രമാണിതെന്ന് പറഞ്ഞായിരുന്നു അച്ചന്റെ ബര്‍ത്ത് ഡേയ്ക്ക് ഒപ്പം അഹാന പങ്കിട്ടത്. തനിക്ക് ബര്‍ത്ത് ഡേ ആശംസിച്ചവര്‍ക്ക് നന്ദി കൃഷ്ണ കുമാര്‍ അറിയിച്ചിട്ടുണ്ട്. നമസ്‌കാരം സഹോദരങ്ങളെ .55 വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ ഈ ഒരു യാത്ര ഇപ്പോഴും തുടരാന്‍ അനുവദിക്കുന്നതില്‍ പ്രകൃതിക്കും ദൈവത്തിനും നന്ദി. അച്ഛനമ്മമാരോടും, സഹോദരനോടുമൊപ്പം തുടങ്ങിയ ജീവിതത്തില്‍ ചിലര്‍ വിട്ടു പോയപ്പോള്‍ ചിലര്‍ പുതുതായി കൂടി.. അച്ഛനും അമ്മയ്ക്കും പകരമായി ഭാര്യ സിന്ധുവും, 4 മക്കളും, കൂടെ കൂടി.. അഹാന വന്നപ്പോള്‍ അന്ന് എനിക്ക് ആഹാനയുടെ ഇന്നത്തെ പ്രായത്തെക്കാള്‍ കുറവായിരുന്നു..

പിന്നെ ദിയ, ഇഷാനി, ഹാന്‍സിക എല്ലാവരും കൂടി ഒരു സുന്ദരവും അനുഗ്രഹീതവുമായ ജീവിതമായിരുന്നു ഇന്നു വരെ..പണ്ടൊക്കെ 50 വയസ്സുള്ളവരെ വൃദ്ധന്മാരായിട്ടാണ് ഞാനും കണ്ടിരുന്നത്.. ഇന്നു ആ വൃദ്ധന്റെ പ്രായത്തില്‍ വന്നപ്പോള്‍ എന്റെ മനസ്സ് 30 തുകളില്‍ആണ്.. 50 കഴിഞ്ഞിട്ടുള്ള മറ്റുള്ളവരും ഇതുപോലെ ഒക്കെ ആയിരിക്കാം ചിന്തിക്കുന്നത്.. 50 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും നന്മകള്‍ നേര്‍ന്നു..ഇത്രയും കാലം മുന്നോട്ട് പോകാന്‍ പല സാഹചര്യങ്ങളില്‍ സഹായിച്ച ഒട്ടനവധി മനുഷ്യര്‍ ഇവുടെ ഉണ്ട്.. സുഹൃത്തുക്കളും, ബന്ധുക്കളും, ആദ്യമായി കണ്ടവരും, ഇതുവരെ കണ്ടിട്ടില്ലാത്തവരുമായി ഒരുപാടു പേര്‍… എല്ലാവര്‍ക്കും നന്ദിയെന്നാണ് കൃഷ്ണ കുമാര്‍ കുറിച്ചത്.