അവള്‍ ജനിച്ചത് തന്നെ ഡോക്ടറാകാന്‍ വേണ്ടിയാണ്, വിമാന യാത്രക്കിടെ സഹയാത്രികന് രക്ഷകയായി സീരിയല്‍ താരം റോണ്‍സന്റെ ഭാര്യയും ഡോക്ടറുമായ നീരജ; വീഡിയോ പങ്കുവച്ച് താരം

ഭാര്യ എന്ന സീരിയലിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് റോണ്‍സണ്‍. റോണ്‍സണ്‍ ഒരു ബിഗ് ബോസ് താരവുമാണ്. മന്‍സാര എന്ന തെലുങ്കു സിനിമയിലും നിരവധി ആരാധകരുള്ള താരത്തിന്‍രെ ഭാര്യയും സിനിമാ താരമായിരുന്നു. ബാല താരമായിട്ട് സിനിമയിലെത്തിയ നീരജ എന്ന പെണ്‍കുട്ടി ഇപ്പോള്‍ റോണ്‍സണ്‍റെ ഭാര്യ മാത്രമല്ല നല്ല കഴിവുള്ള ഒരു ഡോക്ടറുമാണ്.

ഇപ്പോഴിതാ ഭാര്യയുടെ പിറന്നാള്‍ ദിനത്തില്‍ ഡോക്ടറായ ഭാര്യ ചെയ്ത വലിയ ഒരു നന്മ വലിയ ഒരു കാര്യത്തെ പറ്റി പങ്കു വച്ചിരിക്കുകയാണ് തന്‍രെ സോഷ്യല്‍ മീഡിയയിലൂടെ. ഒരു കഥൈ സൊല്ലട്ടുമാ എന്ന്് പറഞ്ഞാണ് റോണ്‍ സണ്‍ ആ കാര്യം വ്യക്തമാകുന്നത്. തന്റെ ഭാര്യയും താനും വിദേശത്ത് നിന്ന് ഫ്‌ളൈറ്റില്‍ വരുമ്പോള്‍ സഹ യാത്രികനായ ഒരാള്‍ക്ക് ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. അപ്പോള്‍ ഡോക്ടര്‍മാര്‍ ആരെങ്കിലും ഉണ്ടോയെന്ന് പൈലറ്റ് അനൗണ്‍സ്‌ ചെയ്തു.

‘പൈലറ്റിന്‍രെ വാക്കുകള്‍ കേട്ട ഉടനെ താന്‍ ഡോക്ടരാണെന്ന വിവരം നീരജ അറിയിക്കുകയും രോഗിയുടെ അരികിലേയ്ക്ക് എത്തുകയും ചെയ്്ത നീരജ പിന്നീട് രോഗിയ്ക്ക് വേണ്ടി പ്രാഥമിക കാര്യങ്ങളെല്ലാം ചെയ്തു. നീരജ തന്റെ ഭാര്യ ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു. അവള്‍ ഒരു ഡോക്ടറായതിലും. ഇന്ന് എന്റെ ഭാര്യയുടെ ജന്മ ദിനമാണ്.

ജൂലൈ 1 ഡോക്ടേഴ്‌സ് ഡേയാണ്. എന്റെ ഭാര്യ ജനിച്ചത് തന്നെ ഡോക്ടറാകാനായിട്ടാണ്. ചിറകുകള്‍ ഇല്ലാത്ത മാലാഖമാര്‍ ആണ് ഡോക്ടര്‍മാര്‍. എല്ലാ ഡോക്ടര്‍മാര്ക്കും ഡോക്ടേഴ്‌സ് ഡേ ആശംസകളെന്നും റോണ്‍സണ്‍ കുറിച്ചു. ഒപ്പം ഫ്‌ളൈറ്റിലെ രോഗിക്കായി ബാര്യയും ഡോക്ടറുമായ നീരജ പ്രാഥമിക ശിശ്രൂഷ നല്‍കുന്നതും വീഡിയോ പങ്കുവച്ചിട്ടുണ്ട്്.

Comments are closed.