അച്ചന് എന്നെ നടനായി കാണാന്‍ വലിയ ആഗ്രഹമായിരുന്നു. പക്ഷേ അതിന് മുന്‍പ് അച്ഛന്‍ പോയി; സോമനെ പറ്റി മകനും നടനുമായ സജിയുടെ വാക്കുകള്‍

മലയാള സിനിമയ്ക് പകരം വയ്ക്കാനാത്ത ഒട്ടനവധി താരങ്ങളുണ്ട്. മണ്‍മറഞ്ഞു പോയ അനേകം കലാകാരന്‍മാര്‍. അതുല്യ നടന്‍മാര്‍. അത്തരത്തില്‍ ഒരു നടനായിരുന്നു സോമന്‍. നായക റോളും നെഗറ്റീവ് റോളും ക്യാരക്ടര്‍ റോളുകളുമെല്ലാം ഗംഭീരമാക്കി അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ ആരാധകര്‍ക്ക് നഷ്ടമായത് ഏറെ ആരാധിച്ച മഹാ പ്രതിഭയെ ആയിരുന്നു.

സോമന്റെ മരണശേഷം സോമന്റെ മകന്‍ സജി സിനിമയിലെത്തി. തന്നെ സിനിമയിലെത്തിക്കുക നടനാക്കുക എന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും എന്നാല്‍ അത് സാധിക്കും മുന്‍പ് അച്ഛന്‍ മരിച്ചെന്നും വനി തയ്ക് നല്‍കിയ അഭിമുഖത്തില്‍ മകന്‍ സജി തുറന്ന് പറയുകയാണ് ഇപ്പോള്‍. വിദേശത്തായിരുന്ന സജി പിന്നീ ടാണ് സിനിമയിലെത്തുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ താരം പുതിയ സിനിമയിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.

ഇനി സിനിമയില്‍ തുടരാനാണ് തനിക്ക് താല്‍പ്പര്യമെന്നും അത് നടന്നില്ലെങ്കില്‍ വിദേശത്തേയ്ക്ക് തന്നെ പോകു മെന്നും നടക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സജി പറയുന്നു. അച്ചന് എന്നെ നടനായി കാണാന്‍ വലിയ ആഗ്രഹമായിരുന്നു. അച്ചനുണ്ടായിരുന്ന പ്പോള്‍ ഒരിക്കല്‍ ഞാനും അച്ഛനൊപ്പം ഷൂട്ടിങ്ങിന് പോയിരുന്നു. അന്ന് മേയ്ക്കപ്പ് ഒക്കെ നീയൊന്നിട്. എനിക്കൊന്നു കാണാന്‍ ആഗ്രഹമുണ്ടെന്ന് അച്ഛന്‍ പറഞ്ഞു.

എന്നാല്‍ താനത് കേള്‍ക്കാതെ ആ ഷൂട്ടിങ് സെറ്റില്‍ നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് ആദ്യ സിനിമയില്‍ മേയ്ക്കപ്പിടാന് ഇരുന്നപ്പോള്‍ അന്ന് അച്ഛന്‍ പറഞ്ഞത് ഓര്‍മ്മ വന്നു. സങ്കടവും വന്നു. സോമനും കമല്‍ഹാസനു മായിട്ടുള്ള സൗഹൃദത്തെ പറ്റിയും സജി പറഞ്ഞിരുന്നു.

അച്ചന് അസുഖമായിരുന്ന സമയത്ത് ഞങ്ങള്‍ പറയുക പോലും ചെയ്യാതെ അദ്ദേഹം ആശുപത്രിയില്‍ വിളിച്ച് കാര്യം അന്വേഷിക്കുമായിരുന്നു. അച്ഛനെ നല്ല ചികിത്സയ്ക്കായി ചെന്നൈയിലേയ്ക്ക് കൊണ്ടു ചെല്ലാന്‍ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അച്ചന് ഗുരുതരാവസ്ഥ ആയതിനാല്‍ പോകാനായില്ല. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് അച്ഛന്‍ മരിക്കുകയും ചെയ്തുവെന്ന് സജീ പറയുന്നു.

Comments are closed.