
എപ്പോഴും ഞങ്ങളോടൊപ്പം…. ഈ ആത്മാവിന്റെ നിശബ്ദ സാന്നിധ്യം ഉണ്ടാകട്ടെ; അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ത്തുപോകുന്നുവെന്ന് ദുഖത്തോടെ മല്ലിക സുകുമാരന്‍
മലയാള സിനിമയ്ക്ക് വളരെ നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നടനായിരുന്നു സുകുമാരന്‍. ലാളിത്യമായിരുന്നു സുകുമാരന്റെ മുഖമുദ്ര. അച്ചന്‍ സിനിമാ നടനായിരുന്നിട്ട് പോലും ഹവായ് ചെരുപ്പുകള്‍ മാത്രമേ അച്ഛന്‍ ഇടുമാ യിരുന്നുള്ളുവെന്നു മകന്‍ ഇന്ദ്രജിത്ത് പറഞ്ഞിട്ടുണ്ട്. ഇന്നേയ്ക്ക് സുകുമരാന്‍ ഓര്‍മ്മ ആയിട്ട് 26 വര്‍ഷം കഴിഞ്ഞി രിക്കുകയാണ് മലയാള സിനിമയില്‍ ഇന്നും അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ വളരെ ഇനിയും മികച്ച കഥാ പാത്ര ങ്ങള്‍ നമ്മുക്ക് ലഭിച്ചേനേ. വളരെ പെട്ടെന്നായിരുന്നു സുകുമാരന്‍ മരിക്കുന്നത്. വെറും നാല്‍പ്പത്തിയൊന്‍പത് വയസ് മാത്രമായിരുന്നു മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം.

ഇന്ന് മലയാള സിനിമയില്‍ യുവതാരങ്ങളായിരുന്ന ഇന്ദ്രജിത്തും പൃഥ്വിരാജും വളരെ ചെറിയ കുട്ടികള്‍ ആയി രുന്നു. തങ്ങളുടെ അച്ഛന്റെ വേര്‍പാട് വളരെ പെട്ടെന്നായിരു്‌നനുവെന്നും ഒരിക്കലും പ്രതീക്ഷിക്കാതെയുള്ള അച്ഛന്റെ വിയോഗം വളരെയധികം ദുഖിപ്പിച്ചുവെന്നും ഞാന്‍ പത്തിലേയ്ക്കും ചേട്ടന്‍ പന്ത്രണ്ടിലേയ്ക്കും എത്തി നില്‍ക്കുന്ന നിര്‍ണായക ഘട്ടത്തിലായിരുന്നു അച്ഛന്റെ മരണമെന്നും പിന്നീട് അമ്മ വളരെ നല്ല രീതിയില്‍ തന്നെ കഷ്ട്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തിയതെന്നും പൃഥ്വിരാജ് മുന്‍പ് പറഞ്ഞിട്ടുണ്ട്.

കോളേജ് അധ്യാപകനായിരുന്ന സുകുമാരന്‍ പിന്നീടാണ് സിനിമയിലെത്തുന്നത്. സിനിമയില്‍ നിറഞ്ഞാടിയ അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളും ഇന്നും ആരാധകരുടെ മനസില്‍ ഉണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരിക്കുന്നത്. ഇഷ്ടമുള്ള ഭക്ഷണമൊക്കെ കഴിച്ച് പത്രം വായിച്ചു കൊണ്ടിരിക്കെയാണ് അദ്ദേഹത്തിന് പുറത്ത് വിലക്കം വന്നത്. പതിവില്ലാതെ ചാരി ഇരുന്നതിന്റെ ആകും എന്നാണ് അദ്ദേഹം പറയുന്നത്.

എന്നാല്‍ അത് ചെറിയ ഒരു വിലക്കമായിരുന്നില്ല, വലിയ അറ്റാക്ക് തന്നെ ആയിരുന്നുവെന്ന് പിന്നീട് മനസിലായി. ഇപ്പോഴിതാ തന്റെ പ്രിതമന്റെ ചരമവാര്‍ഷികത്തില്‍ മല്ലിക സുകുമാരന്‍ പങ്കിട്ട പോസ്്റ്റാണ് വൈറലാകുന്നത്. എപ്പോഴും ഞങ്ങളോടൊപ്പം…. ജീവിതം എപ്പോഴും പ്രതീക്ഷയ്ക്കും അപ്പുറമാണ്..ഞങ്ങള്‍ക്ക് ഒപ്പമുള്ള ഈ ആത്മാവിന്റെ നിശബ്ദ സാന്നിധ്യം എന്നെയും എന്റെ മക്കളെയും സമാധാനപരവും അര്‍ത്ഥപൂര്‍ണ്ണവും വിജയകര വുമായ ജീവിതം നയിക്കാന്‍ സഹായിക്കട്ടെ…അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ത്തുപോകുന്നു എന്നാണ് മല്ലിക പോസ്റ്റ് ചെയ്തത്്.