
വെറും പബ്ലിസിറ്റിയല്ല.ആ ചുംബനവും വെറുതെയല്ല, താന്‍ അവളെ ഭ്രാന്തമായി പ്രണയിക്കുന്നു; തെന്നിന്ത്യന്‍ താര സുന്ദരി തമന്നയെ പ്രണയിക്കുന്ന വിവരം പരസ്യമാക്കി നടന്‍ വിജയി വര്‍മ്മ
തെന്നിന്ത്യന്‍ താരറാണിയാണ് തമന്ന ഭാട്ടിയ തമിഴ്, തെലുങ്ക് എന്നീഭാഷകളിലാണ് തമന്ന കൂടുതല്‍ സജീവമെങ്കിലും ഇപ്പോള്‍ താരം ബോളിവുഡിലെയും താര റാണിയാണ്. ഒടിടിയിലെ വെബ് സീരിസിലും തമന്ന സജീവമാണ് മുബൈക്കാരിയായ തമന്ന വലിയ രത്‌ന വ്യാപാരിയുടെ മകളായിട്ടാണ് ജനിച്ചതും വളര്‍ന്നതും. തെലുങ്കിലാണ് തമന്ന കൂടുതല്‍ സജീവമായത്. പിന്നീട് തമിഴിലും താരം സജീവമായി. അടുത്തിടെ താരം ടോപ് ലെസായി വെബ് സീരിസില്‍ അഭിനയിച്ചത് വലിയ വിവാദമായിരുന്നു. ജയിലര്‍ എന്ന തമന്നയുടെയും രജനികാന്തിന്റെയും ചിത്രം റിലീസിനായി ഒരുങ്ങുമ്പോഴാണ് തമന്ന വെബ് സീരിസില്‍ ടോപ്ലെസായി അഭിനയിച്ചത്.

ഏറെ നാളായി തമന്നയുടെ പേരില്‍ പല ഗോസിപ്പുകളും വന്നിരുന്നു. ബോളിവുഡ് താരം വിജയി വര്‍മ്മയുമായി ഏറെ നാളായി തമന്ന പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള ചുംബന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.

ഇരുവരും ഒരുമിച്ചഭിനയിച്ച ലസ്റ്റ് സ്റ്റോറീസെന്ന സിനിമയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാല്‍ ഇവരുടെ ചിത്രങ്ങളും വെറും പബ്ലിസിറ്റിക്കാണെന്നും സിനിമ പ്രമോഷനു് വേണ്ടിയാണെ ന്നുമൊക്കെ വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ജിക്യു ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെറും പ്ബ്ലിസിറ്റി സ്റ്റണ്ടല്ലെന്നും യഥാര്ത്ഥ പ്രണയമാണെന്നും വിജയ് വര്‍മ്മ പറയുന്നു. താന്‍ തമന്നയെ ഭ്രാന്തമായി സ്നേഹിക്കുന്നുണ്ടെന്നും വിജയ് വര്‍മ പറഞ്ഞു. ഞാന്‍ വളരെ സന്തുഷ്ടനും അവളെ ഭാന്തമായി പ്രണയിക്കുകയും ചെയ്യുന്നു.

എന്റെ വില്ലന്‍ യുഗം അവസാനിക്കുകയും റൊമാന്‍സ് യുഗത്തിലേക്ക് കടക്കുകയും ചെയ്തുവെന്നാണ് ഞാന്‍ ഇതേക്കുറിച്ച് പറയുന്നത്’ഇതോടെ തമന്നയുടെ പേരില്‍ വന്ന ഗോസിപ്പുകള്‍ക്ക് ഒരു അന്ത്യമാവുകയാണ്. തങ്ങളുടെ പ്രണയം വളരെ മനോഹരമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നാണ് വിജയ് പറയുന്നത്്