
നടന്‍ വിജയ കുമാര്‍ നടിയും മകളുമായ അര്‍ത്ഥനയുടെ വീട്ടില്‍ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; എന്‍രെ സിനിമാ ജീവിതം നശിപ്പിക്കുമെന്നും പോലീസിനെ സഹായത്തിനായി വിളിച്ചിട്ട് എത്താത്തതിനാലാണ് ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതെന്നും നടി
നിരവധി സിനിമകളിലൂടെ ആരാധകരുടെ മനസില്‍ കുടിയേറിയ താരമാണ് വിജയ കുമാര്‍ എന്ന നടന്‍. സഹ താര വേഷങ്ങളാണ് ഈ താരത്തിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള് അഭിനയത്തില്‍ താരം സജീവമല്ല. വിജയ കുമാറിന്റെ മകളായ അര്‍ഥനയും സിനിമയിലെത്തിയിരുന്നു. സുരേഷ് ഗോപിയുടെ മകന്‍ ഗോകുലിന്റെ ആദ്യ ചിത്രമായ മുദ്ദുഗൗ എന്ന സിനിമയില്‍ അര്‍ത്ഥനാണ് നായികയായി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇപ്പോള്‍ പങ്കു വച്ചിരിക്കുന്ന ഒരു പോസ്റ്റും വീഡിയോയുമാണ് ശ്രദ്ധ നേടുന്നത്. നടന്‍ വിജയ കുമാര്‍ മകളായ അര്‍ത്ഥനയും വീട്ടില്‍ ഗേയിറ്റ് ചാടി കടന്ന് അതിക്രമിച്ച് കയറുന്നതും ജനലിലൂടെ താരത്തെ അസഭ്യം പറയുന്ന വീഡിയോയും ചിത്രങ്ങളും പങ്കു വച്ചതിനൊപ്പം വലിയ ഒരു കുറിപ്പും താരം പങ്കിടുന്നു.

9:45 ന് ഞങ്ങള്‍ സഹായത്തിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചതിനാലും ആരും ഇതുവരെ നടപടിയെടു ക്കാത്തതിനാലുമാണ് ഞാന്‍ ഇത് പോസ്റ്റ് ചെയ്യുന്നതെന്ന് പറഞ്ഞാണ് താരം പോസ്റ്റ് ആരംഭിക്കുന്നത്. എന്റെ അച്ഛ നും മലയാള സിനിമാ നടന്‍ കൂടിയായ വിജയകുമാറാണ് വീഡിയോയിലുള്ളത്. എനിക്കും എന്റെ അമ്മയ്ക്കും എന്റെ സഹോദരിക്കും അനുകൂലമായി ഏകദേശം പത്ത് വര്‍ഷം മുമ്പ് പുറപ്പെടുവിച്ച ഒരു സംരക്ഷണ ഉത്തരവ് അവഗണിച്ച് അദ്ദേഹം മതില്‍ ചാടി ഞങ്ങളുടെ വസതിയിലേക്ക് അതിക്രമിച്ച് കടന്ന ശേഷം ഞങ്ങളെ ഭീഷണിപ്പെടുത്തി പോകുന്നതുമാണ് ഈ വീഡിയോ കാണിക്കുന്നത്.

എന്റെ മാതാപിതാക്കള്‍ നിയമപരമായി വിവാഹമോചിതരാണ്, ഞാനും എന്റെ അമ്മയും സഹോദരിയും 85 വയസ്സിനു മുകളിലുള്ള എന്റെ മുത്തശ്ശിയോടൊപ്പം ഞങ്ങളുടെ അമ്മയുടെ വീട്ടിലാണ് താമസിക്കുന്നത്. വര്‍ഷ ങ്ങളായി ഇയാള്‍ അതിക്രമിച്ച് കയറുന്നു, ഇയാള്‍ക്കെതിരെ നിരവധി പോലീസ് കേസുകളുണ്ട്. ഇന്ന്, അദ്ദേഹം ഞങ്ങളുടെ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറി വാതില്‍ പൂട്ടിയതിനാല്‍ തുറന്ന ജനലിലൂടെ ഞങ്ങളെ ഭീഷണി പ്പെടുത്തി. എന്റെ സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേട്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു. സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തണമെന്നും സമ്മതിച്ചില്ലെങ്കില്‍ ഏതറ്റം വരെയും പോകുമെന്നും എന്നെ ഭീഷണിപ്പെടുത്തി.

എനിക്ക് അഭിനയിക്കണമെങ്കില്‍ അദ്ദേഹം പറയുന്ന സിനിമകളില്‍ അഭിനയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ജനലില്‍ മുട്ടുകയായിരുന്നു. ജീവിക്കാന്‍ വേണ്ടി എന്റെ മുത്തശ്ശി എന്നെ വിറ്റുവെന്ന് അയാള്‍ ആരോ പിച്ചു. ഞാന്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ എന്റെ മലയാളം സിനിമയുടെ ടീമിനെയും അദ്ദേഹം ചീത്ത പറഞ്ഞു. മാത്രമല്ല, എന്റെ അമ്മയുടെ ജോലിസ്ഥലത്തും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലും അതിക്രമിച്ച് കയറി, കുഴപ്പമുണ്ടാക്കി, കുഴപ്പമുണ്ടാക്കിയതിന്, അയാള്‍ക്കെതിരെ ഞാനും അമ്മയും കൊടുത്ത കേസ് കോടതിയില്‍ നടക്കുന്നുണ്ട്.
ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് എന്റെ ഇഷ്ടത്തിനാണ്. ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം ഞാന്‍ അഭിനയിക്കും. ഞാന്‍ ഒരു മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്നെ അതില്‍ നിന്ന് തടയാന്‍ അദ്ദേഹം കേസ് കൊടുത്ത്രുന്നു. ‘ഷൈലോക്കി’ല്‍ അഭിനയിച്ചപ്പോഴും അദ്ദേഹം ഒരു കേസ് ഫയല്‍ ചെയ്തു, സിനിമ മുടങ്ങാതിരിക്കാന്‍ ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമയില്‍ അഭിനയിച്ചതെന്ന് എനിക്ക് എഴുതി ഒപ്പിട്ടു കൊടുക്കേണ്ടിവന്നു. എന്റെ അമ്മയ്ക്ക് നല്‍കാനുള്ള പണവും സ്വര്‍ണവും തിരിച്ചുകിട്ടാന്‍ ഞങ്ങള്‍ ഫയല്‍ ചെയ്ത കേസും ഇദ്ദേഹത്തിനെതിരെയുണ്ടെന്നും താര പുത്രി കുറിക്കുന്നു.