നാല്‍പ്പത്തിയഞ്ചാം വയസില്‍ വിവാഹം കഴിക്കാനൊരുങ്ങി നടന്‍ വിശാല്‍; മലയാള നടിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

മലയാള നടിയാണെങ്കിലും തമിഴ് സിനിമയില്‍ കൂടി താരമായി മാറിയ അനേകം താരങ്ങള്‍ നമ്മുക്കുണ്ട്. രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയായിയുന്നു ലക്ഷ്മി മോനോന്‍. ചിത്രം വലിയ പരാജയമായിരുന്നു. മേഘ്്‌നയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളത്തില്‍ രാശിയില്ലാത്ത നടി പിന്നീട് തമിഴ് സിനിമയിലെത്തിയത്.

വന്‍ വിജയം നേടാന്‍ തന്നെയായിരുന്നു. പ്രഭു സോളമന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കുംകി എന്ന ചിത്രത്തില്‍ ലക്ഷ്മി യായിരുന്നു നായിക. ചിത്രം വലിയ വിജയമായിരുന്നു. അതോടെ ലക്ഷ്മി തമിഴ് സിനിമയിലെ മുന്‍നിര താരമായി മാറി, മാത്രമല്ല നിരവധി അവസരങ്ങളും ലക്ഷ്മിയ തേടിയെത്തി. കുംകി, സുന്ദര പാണ്ഡിയന്‍, കുട്ടി പുലി, ജിഗര്‍താണ്ട, മഞ്ച പൈ, കൊമ്പന്‍, റെക്കൈ, വേതാളം അങ്ങനെ നിരവധി ഹിറ്റ് സിനിമകല്‍ താരം അഭിനയിച്ച് ചെയ്തിരുന്നു. പിന്നീട് മലയാളത്തില്‍ ലക്ഷ്മി ദിലീ പിനൊപ്പം അവതാരം എന്ന സിനിമ ചെയ്തിരുന്നു. ചിത്രം വലിയ വിജയം നേടുകയും ചെയ്തു. എങ്കിലും തമിഴിലാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

തമിഴ് സിനിമയില്‍ മുന്‍നിര താരങ്ങളില്‍ മിക്കവര്‍ക്കൊപ്പവും ലക്ഷ്മി അഭിനയിച്ചു കഴിഞ്ഞു. എന്നാല്‍ കുറച്ച് നാളുകളായി താരം അഭിനയത്തില്‍ സജീവമായിരുന്നില്ല. അവസരം ലഭിക്കാത്തതിനാലാണെന്നും അതല്ല ഉന്നത വിദ്യാഭ്യാസത്തിനായി താരം അഭിന യത്തില്‍ നിന്ന് ഇടവേള എടുത്തതാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം താരം സിനിമയില്‍ തിരിച്ചെ ത്തിയിരുന്നു. വന്‍ ഹിറ്റ് സിനിമയായിരുന്ന ചന്ദരമുകി 2വിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

എന്നാല്‍ ഇപ്പോഴിതാ താരത്തിനെ പറ്റി മറ്റൊരു റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. താരം വിവാഹം കഴിക്കാന്‍ പോവുകയാണെന്നും വരന്‍ തമിഴിലെ മുന്‍നിര താരമായ വിശാല്‍ ആണെന്നും ഇപ്പോള്‍ തെന്നിന്ത്യന്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. എന്നാല്‍ ഇരുവരും വാര്‍ത്തയെ പറ്റി പ്രതികരിച്ചിട്ടില്ല. വെറും 27 കാരിയാണ് ലക്ഷ്മി എന്നാല്‍ വിശാലിനിപ്പോള്‍ നാല്‍പ്പത്തിയഞ്ച് വയസാണ് പ്രായം. മുന്‍പ് പാണ്ഡിനാട് എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

ആ സമയത്ത് നിരവദി ഗോസിപ്പുകള്‍ ഇവരുടെ പേരില്‍ വന്നിരുന്നു. നടന്‍ വിശാല്‍ തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയുമായി പ്രണയത്തിലായിരുന്നു, മാത്രമല്ല വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍ പിരിഞ്ഞു. അയോഗ്യ എന്ന ചിത്ര ത്തിന്‍രെ സമയത്താണ് അനീഷയും വിശാലും പരിചയപ്പെടുന്നത്. പിന്നീട് പ്രണയിക്കുകയും വിവാഹം നിശ്ചയം നടത്തുക യുമായിരുന്നു. എന്നാല്‍ ഏറെ താമസിയാതെ ഇവര്‍ പിരിഞ്ഞു. അനീഷ പിന്നീട് ഒരു ബിസിനസ് കാരനെ വിവാഹം ചെയ്തു. എന്നാല്‍ വിശാല്‍ സിംഗിളായി തന്നെ തുടരുക ആയിരുന്നു.

Comments are closed.