ഞാന്‍ വിവാഹം കഴിച്ചിട്ടില്ല…. പക്ഷേ എനിക്ക് ഒരു മകളുണ്ട്; മകളെ ചേര്‍ത്ത് പിടിച്ച് വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍

തമിഴ് നടനാണെങ്കിലും മലയാളികള്‍ക്കും ഏറെ ഇഷ്ടമുള്ള നടനാണ് വിശാല്‍. ഇതിനോടകം നിരവധി സിനിമ കള്‍ താരം ചെയ്തിട്ടുണ്ട്. നിലവില്‍ നാല്‍പ്പത് വയസിലധികം ആയെങ്കിലും താരം വിവാഹം കഴിച്ചിട്ടില്ല. മുന്‍പ് ഒരു തെലുങ്കു ന ടിയുമായി താരം പ്രണയത്തിലാവുകയും വിവാഹ നിശ്ചയം വരെ കഴിയുകയും ചെയ്്തിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍ പിരിയുകയായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് നടി ലക്ഷ്മി മോനോനുമായി താരം വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നെങ്കിലും അത് വ്യാജമാണെന്ന് താരം തുറന്ന് പറഞ്ഞി രുന്നു. അഭിനയവുമായി മുന്നോട്ട് പോവുകയാണ് താരമിപ്പോള്‍.

ഇപ്പോഴിതാ താന്‍ വിവാഹിതനല്ലെങ്കിലും തനിക്ക് ഒരു മകള്‍ ഉണ്ടെന്ന് താരം തുറന്ന് പറയുകയാണ്. വിശാലിന്റെ ഏറ്റവും പുതിയ സിനിമ മാര്‍ക്ക് ആന്റണിയുടെ ട്രെയിലര്‍ ലോഞ്ചിന്റെ സമയത്താണ് താരം ഈ വെളിപ്പെടു ത്തല്‍ നടത്തിയിരിക്കുന്നത്. കുടുംബസമേതമാണ് വിശാല്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് വിശാല്‍ മകളെ പറ്റി പറഞ്ഞത്. തനിക്ക് ഒരു മകളുണ്ടെന്ന് പറയുകയും ആ പെണ്‍കുട്ടിയെ സ്റ്റേജിലേയ്ക്ക് വിളിച്ച് വരുത്തി ആരാധകര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു താരം.

ഞാന്‍ വിവാഹിതനല്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ എനിക്ക് ഒരു മകളുണ്ട്. ആന്റണ്‍ മേരി എന്നാണ് മകളുടെ പേര്. ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളേജിലെ വിദ്യാര്‍ഥിനിയാണ് വിശാല്‍ പറഞ്ഞു. സാമ്പത്തിക മായി പിന്നോക്കം നില്‍ക്കുന്ന പഠിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ആന്റണ്‍ മേരിയെ ഞാന്‍ ഒരു സുഹൃത്ത് വഴി കണ്ടുമുട്ടിയത്.

കന്യാ കുമാരിയിലെ മത്സ്യത്തൊഴിലാളികളുടെ മകളാണ് ആന്റണ്‍ മേരി. സ്റ്റെല്ലാ മേരീസ് കോളേജില്‍ പഠിക്കണമെന്നത് ആന്റണ്‍ മേരിയുടെ സ്വപ്നമായിരുന്നു. ആന്റണ്‍ മേരിയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ സുഹൃത്തില്‍ നിന്നറിഞ്ഞപ്പോള്‍ പഠനവും മറ്റ് ചെലവുകളും ഏറ്റെടുക്കുകയായിരുന്നുവെന്ന് വിശാല്‍ പറഞ്ഞു. താന്‍ അച്ഛന്‍രെ സ്ഥാനത്താണ് അദ്ദേഹത്തെ കാണുന്നതെന്നും പഠിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്ത് തന്ന് തുണയായ അദ്ദേഹത്തിനോട് ഒരുപാട് നന്ദിയുണ്ടെന്നുമാണ് ആന്റണ്‍ മേരി പറഞ്ഞത്. നിരവധി കുട്ടികളുടെ പഠന ചിലവ് താരം ഏറ്റെടുത്തിട്ടുണ്ട്.

 

Comments are closed.