സമ്പന്നതയും സംഗീതജ്ഞരുമുള്ള കുടുംബത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ അമ്മയുടെ വിയോഗം, ആകാശവാണിയില്‍ ജോലി നേടി. നടിയാകാന്‍ മോഹിച്ചു എന്നാല്‍ സിനിമയിലെത്തിയത് 69ആം വയസില്‍, ഭര്‍ത്താവിന്‍ര സ്വഭാവം കൊണ്ട് കുടുംബജീവിതം പ്രശ്‌നമായി; സുബ്ബലക്ഷ്മിയുടെ ജീവിതമിങ്ങനെ

സുബ്ബലക്ഷ്മി എന്ന മുതിര്‍ന്ന താരം യാത്രയായത് ആരാധകരിലും വലിയ നിരാശ ഉണ്ടാക്കിയിരിക്കുകയാണ്. മലയാള സിനിമയിലെ പ്രിയ മുത്തശ്ശി ആയിരുന്നു താരം. തന്റെ 69-ാം വയസിലാണ് സുബ്ബലക്ഷ്മി സിനിമയിലെ ത്തുന്നത്. എഴുപത്തിയഞ്ചിലധികം സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. ചെറിയ റോളുകള്‍ ആയിരുന്നെ ങ്കിലും താരം അഭിനയിച്ച കഥാ പാത്രങ്ങളെല്ലാം ഒന്നിനൊന്നിന് മികച്ചതായിരുന്നു. ചിരിച്ച മുഖത്തോടെ കാണു ന്ന സുബ്ബലക്ഷ്മി ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയത്. നടിക്കുപരി നര്‍ത്തകിയും കര്‍ണാടക സംഗീതജ്ഞയുമൊക്കെ ആയിരുന്നു താരം.1936 ല്‍ തിരുനെല്‍വേലിയില്‍ രാമഭദ്രന്റേയും രാമ ലക്ഷ്മിയുടേയും മകളായിട്ടാണ് സുബ്ബലക്ഷ്മിയുടെ ജനനം. സമ്പന്ന കുംടുംബത്തിലായിരുന്നു സുബ്ബലക്ഷ്മിയുടെ ജനനം. വിലയ പാട്ടുകാരായിരുന്നു കുടുംബത്തിലുള്ളവര്‍. മുപ്പത് പേരോളം കുടുംബത്തില്‍ പാട്ടുകാരായി ഉണ്ടായിരുന്നു. പതിനൊന്ന് വയസുള്ളപ്പോള്‍ അമ്മ മരിച്ചതോടെ പി്ന്നീട് സുബ്ബലക്ഷ്മിയെ വളര്‍ത്തിയത് അച്ഛന്‍രെ സഹോദരിയായിരുന്നു.

സംഗീത കുടുംബമായിരുന്നു സുബ്ബലക്ഷ്മിയുടെതെങ്കിലും നടിയാകാനായിരുന്നു അവര്‍ക്ക് ആഗ്രഹം.മലയാളം, തമിഴ് തുടങ്ങി ബോളിവുഡ് താരങ്ങള്‍ക്കൊപ്പം പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചു. സംഗീത അധ്യാപിക ആയി തുടങ്ങിയ തന്‍രെ കരിയര്‍ പിന്നീട് ആകാശവാണിയില്‍ കമ്പോസറാക്കി മാറ്റാന്‍ താരത്തെ സഹായിച്ചു. ജോലിയില്‍ നിന്ന് വിരമിച്ചു തന്‍രെ അറുപത്തിയൊന്‍പതാം വയസിലാണ് സുബ്ബലക്ഷ്മി അഭിനേത്രിയായി മാറു ന്നത്. വിവാഹ ജീവിതം തനിക്ക് കുറെ പ്രശ്‌നങ്ങലാണ് സൃഷ്ടിച്ചതെന്ന് താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. കല്യാണ കൃഷ്ണന്‍ എന്നായിരുന്നു ഭര്‍ത്താവിന്‍രെ പേര്. ഭര്‍ത്താവിന്‍രെ സ്വഭാവം ഉള്‍ക്കൊള്ളാനാകുമായി രുന്നില്ല. എന്ത് ചെയ്താലും പരാജയപ്പെടുന്ന ഒരു രീതിയായിരുന്നു അദ്ദേഹത്തിന്‍രേത്.

അദ്ദേഹത്തിന് കുട്ടികളും ഭാര്യയുമെന്ന യാതൊരു ചിന്തയും ഇല്ലാതായിപ്പോയി. ജീവിക്കണമെന്നോ ആഹാരം കഴിക്കണമെന്നോ നമുക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നോ ഇല്ലാതായി. അങ്ങനെ ഡിറ്റാച്ച് ആയപ്പോള്‍ എനിക്കൊരു വഴിയുമില്ലാതായി. മൂന്ന് കുട്ടികളെയും വളര്‍ത്തേണ്ടേ. ഈ രീതിയെ ഞാന്‍ എതിര്‍ക്കുകയോ വീട്ടില്‍ അറിയിക്കുകയോ ചെയ്തില്ല. പറഞ്ഞാല്‍ എല്ലാം കളഞ്ഞ് വീട്ടില്‍ വരാന്‍ പറയും. അതൊന്നും ശരിയല്ല എന്നെനിക്ക് തോന്നി. അമ്മയില്ലാതെ അവിടെ വളര്‍ന്ന താന്‍ കുട്ടികളെയും തിരിച്ച് അവിടേക്ക് പോയാല്‍ എന്താകുമെന്ന് ചിന്തിച്ചു.

എന്നും ആശ്രയിക്കേണ്ടി വരും. കൊച്ച് നാള്‍ മുതല്‍ ദൈവങ്ങളെ മാത്രമേ ഞാന്‍ മുറുകെ പിടിച്ചിട്ടുള്ളൂയെന്നും സുബ്ബലക്ഷ്മി അന്ന് തുറന്ന് പറഞ്ഞു. സംഗീത അധ്യാപിക ആയിട്ടാണ് ജോലിയില്‍ താരം തുടക്കമിടുന്നത്. പല്ലുകളില്ലാതെ, നിഷ്‌ക ളങ്കമായി ചിരിക്കുന്ന മുഖമായിരുന്നു സുബ്ബലക്ഷ്മിയുടേത്.

മകള്‍ താരയ്‌ക്കൊപ്പം ഒരു സിനിമയുടെ ഷൂ്ട്ടിന് പോയപ്പോള്‍ നടന്‍ സിദ്ധിഖിനെ പരിചയപ്പെടുകയും അങ്ങനെ സിദ്ധിഖ് നിര്‍മ്മാതാവായ നന്ദനത്തിലൂടെ അഭിനയത്തിലെത്തുകയും ചെയ്യുകയായിരുന്നു താരം. തനിക്ക് പ്രായം കൂടിയപ്പോള്‍ പോയതല്ല ആ പല്ലുകളെന്നും 35-ാം വയസില്‍ നേരിട്ടൊരു അപകടത്തിലാണ് പല്ലുകള്‍ ന്ഷ്ടമായതെന്നും അന്നു വെപ്പ് പല്ല് വെക്കാന്‍ താന്‍ തയ്യാറായിരുന്നില്ലെന്നും താരം പറഞ്ഞിട്ടുണ്ട്.

Comments are closed.