
എല്ലാം വളരെ പെട്ടെന്നായിരുന്നു. അമ്മ ഞങ്ങളെ വിട്ടു പോയി…. കണ്ണീരടക്കാനാകാതെ പാദസരം സീരിയല്‍ നായികയും ഡോക്ടറുമായ ദിവ്യ
ഒരു സീരിയലിലൂടെ തന്നെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ദിവ്യ നായര്‍. താരം ഒരു ഡോക്ടറുമാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഡോക്ചറായ ഈ താരത്തിന് യൂ ട്യൂബ് ചാനലു മുണ്ട്. മെഡിക്കല്‍ പരമായ കാര്യങ്ങളും ബ്യൂട്ടി ടിപ്‌സുമൊക്കെ താരം പങ്കിടാറുണ്ട്. ഏഷ്യാനൈറ്റിലെ തന്നെ പാദസരം സീരിയലിലൂടെ കൃഷ്ണ വേണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സീരിയല്‍ രംഗത്തേയ്ക്ക് താരം എത്തിയത്. പിന്നീട് പ്രണയം എന്ന സീരിയലിലൂടെയും താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി.
ബന്ധുവാര് ശത്രുവാര് , തൂവല്‍സ്പര്‍ശം എന്ന സീരിയലിലും താരം എത്തി. പി്ന്നീട് അഭിനയത്തില്‍ നിന്ന് ഇടവേള എടുത്ത് തന്റെ ഡോക്ടര്‍ ജോലി ചെയ്യുകയായിരുന്നു താരം. മോഹന്‍ലാലിന്റെ സിനിമയായ മഹാ സമുദ്രത്തിലും രസതന്ത്രത്തിലും ചെറിയ വേഷങ്ങള്‍ താരം സിനിമയില്‍ ചെയ്തിരുന്നു. തിരുവനന്തപുരത്ത് പ്രശ്‌സതമായ ഒരു ക്ലിനിക്കുമായി താരം തന്റെ കണ്‍സള്‍ട്ടിങ്ങും യൂ ട്യൂബ് ചാനലുമൊക്കെയായി ജീവിക്കുകയായിരുന്നു.
എന്നിരുന്നാലും താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കിടാറുണ്ട്. ഇപ്പോഴിതാ വളരെ ദുഖത്തോ ടെയുള്ള ഒരു വാര്‍ത്തയാണ് താരം പങ്കിട്ടിരിക്കുന്നത്. ദിവ്യയുടെ എല്ലാമെല്ലാമായ അമ്മ അന്തരിച്ചുവെന്ന വാര്‍ത്ത യാണ് താരം പുറത്ത് വിട്ടത്. പെട്ടെന്നാണ് അമ്മയുടെ അന്ത്യം സംഭവിച്ചത്.
ഞങ്ങളുടെ അമ്മ പെട്ടെന്നുണ്ടായ അസുഖം മൂലം ഇന്ന് രാവിലെ 7.30ന് ഞങ്ങളെയൊക്കെ വിട്ട് വിഷ്ണുപാദം പൂകിയ കാര്യം വലിയ വിഷമത്തോടെ എല്ലാവരെയും അറിയിച്ച് കൊള്ളുന്നുവെന്നാണ് താരം കഴിഞ്ഞ ദിവസം അമ്മയുടെ ചിത്രം പങ്കിട്ട് കുറിച്ചത്. സംസ്‌കാരം കൊല്ലം ജില്ലയിലെ കിഴക്കേ കല്ലടയിലെ കുടുംബവീട്ടില്‍ വച്ച് നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് താരത്തിന്‍രെ അമ്മ ശശികുമാരി അന്തരിച്ചത്. അറുപത്തിയൊ ന്‍പത് വയസായിരുന്നു അമ്മയ്ക്ക്. ഇടയ്ക്ക് തന്റെ സോഷ്യല്‍ മീഡിയയില്‍ അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ദിവ്യ പങ്കിടാറുണ്ടായിരുന്നു.