കഴിഞ്ഞ ഒരാഴ്ച്ച ഭയത്തിന്റെ ആഴ്ച്ച…കണ്ണീരിന്റെ ആഴ്ച്ചയായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി സങ്കടത്തോടെയുള്ള കുറിപ്പ് പങ്കിട്ട് അനുശ്രീ; കാര്യം അന്വേഷിച്ച് ആരാധകര്‍

വളരെ ചെറിയ കാലയളവ് കൊണ്ട് തന്നെ മലയാള സിനിമയില്‍ മുന്‍ നിര താരമായി വളരാന്‍ സാധിച്ച നടിയാണ് അനുശ്രീ. ലാല്‍ ജോസിന്റെ ഡയമണ്ട് നെക്്‌ലെയ്‌സ് എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് എത്തി താര മായ അനുശ്രീ പിന്നീട് നിരവധി ഹിറ്റ് സിനിമകളില്‍ നല്ല വേഷങ്ങള്‍ അഭിനയിച്ചു. ആരാധകരുടെ മനസില്‍ ഇടം നേടാന്‍ അനുശ്രീക്ക് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനുശ്രീ. പുത്തന്‍ ഫോട്ടോ ഷൂട്ടുകളുമായി അനുശ്രീ എത്താറുണ്ട്. അത് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

എന്നാല്‍ ഇപ്പോഴിതാ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു വീഡിയോയുമാണ് അനുശ്രീ പങ്ക് വച്ചത്‌. വളരെ ദുഖത്തോടെയാണ് അനുശ്രീ വീഡിയോയില്‍ നോക്കി പുഞ്ചിരിക്കുന്നത്. ഒരു കുറിപ്പും വീഡിയൊയ്‌ക്കൊപ്പം താരം ചേര്‍ത്തിട്ടുണ്ട്. വളരെ സങ്കടത്തോടയുള്ള കുറിപ്പാണ് താരം പോസ്്റ്റ് ചെയ്തത്.

കഴിഞ്ഞ ആഴ്ച്ച… ഭയത്തിന്റെ ആഴ്ച്ച…കണ്ണീരിന്റെ ആഴ്ച്ച. ഉത്കണ്ഠയും പ്രതീക്ഷയും…അത് പരിഹരിക്കാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, പക്ഷേ അത് മാറില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, അതിനാല്‍ ഞാന്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു, കാരണം എനിക്കൊരു ലോകം ഉണ്ട്… സ്‌നേഹിക്കാന്‍ ഒരു കുടുംബം… പിന്തുണയ്ക്കാന്‍ സുഹൃത്തുക്കള്‍

സുന്ദരമായ ഒരു ജീവിതം മുന്നിലുണ്ട്..അതിനാല്‍ ഇനി മുതല്‍ ഈ സങ്കടത്തിലേക്ക് ഞാന്‍ തിരിഞ്ഞു നോക്കില്ല. അനുശ്രീ വളരെ സങ്കടത്തിലാണെങ്കിലും എന്താണ് താരത്തിന്റെ ദുഖമെന്നത് ആരാധകരുമായി പങ്ക് വെച്ചിട്ടില്ല. പൊതുവെ വളരെ ബോള്‍ഡായ വളരെ പ്ലെസന്റായ അനുശ്രീയ്ക്ക് എന്താണ് സംഭവിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സെല്‍ഫ് ലൗ, സെല്‍ഫ് കെയര്‍, ഹാപ്പിനസ്, ലെറ്റ്‌സ് ഗോ തുടങ്ങി നിരവധി ഹാഷ്ടാഗുകളു താരം പങ്കു വച്ചിട്ടുണ്ട്.

Articles You May Like

Comments are closed.