എന്റെ ദുരിതം അറിഞ്ഞപ്പോള്‍ അമ്മ സംഘടന തന്ന വീടാണ്, എന്നാല്‍ സഹോദരിയുടെ പേരില്‍ വീട് എഴുതികൊടുക്കാന്‍ പറഞ്ഞ് മാനസികമായി എന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് നടി ബീന; മരുന്നോ ഭക്ഷണമോ ഇല്ലാതെ രോഗത്തിലും ദുരിതത്തിലുമായ ബീനയ്ക്ക് സഹായ ഹസ്തവുമായി സീമ ജി നായര്‍

മലയാള സിനിമയില്‍ നിരവധി താരങ്ങള്‍ ഇപ്പോഴും അഭിനയത്തില്‍ വളരെ സജീവമാണ്. എന്നാല്‍ ചിലര്‍ ലോ കം തന്നെ വിട്ടു പോവുകയും മറ്റ് ചിലര്‍ അസുഖങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ചിലരെകുറിച്ച് യാതൊരു അറിവും മലയാളികള്‍ക്കുണ്ടാകില്ല. അത്തരത്തില്‍ ഒരു കാലത്ത് സിനിമയില്‍ വളരെ സജീവമായിരുന്ന നടിയായിരുന്നു ബീന കുമ്പളങ്ങി. കുറെ കാലമായി താരം ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ല. ആരോഗ്യ പരമായ പ്രശ്‌നങ്ങള്‍ താരത്തെ ബാധിച്ചിരിക്കുകയാണ്. 80കളി ലാണ് താരം സിനിമയിലേയ്ക്ക് എത്തുന്നത്. കുമ്പളങ്ങി തൈക്കൂട്ടത്തില്‍ ജോസഫ് റീത്ത ദമ്പതികളുടെ മകളാ ണ് ബീന, കലാഭവനിലും കുറച്ച് കാലം പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് അഭിനയത്തിലേയ്ക്ക് എത്തുന്നത്. ചാപ്പ, കള്ളന്‍ പവിത്രന്‍, ഷാര്‍ജ ടു ഷാര്‍ജ, കല്യാണരാമന്‍, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം, ക്രോണിക് ബാച്ചിലര്‍, തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചു.

സ്വന്തമായി ഒരു വീട് പോലുമി ല്ലാതിരുന്ന താരത്തിന് അമ്മ സംഘടനയാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. ഇപ്പോ ഴിതാ ആ വീട്ടില്‍ നിന്ന് തന്നെ പടിയിറക്കി വിട്ടിരിക്കുകയാണ് സഹോദരിയെന്നും ആ വീട് സഹോദരിയും ഭര്‍ത്താവും കൈക്കലാക്കിയെന്നും താരം മാധ്യമങ്ങള്‍ക്ക് മു്ന്നില്‍ തുറന്ന് പറയുകയാണ്. നടി സീമ ജീ നായരും താരത്തിന് ഒപ്പം ഉണ്ടായിരുന്നു. മൂന്ന് സെന്റ് സ്ഥലമുണ്ടെങ്കില്‍ വീട് വെച്ച് തരാമെന്ന് അമ്മ സംഘടന പറഞ്ഞി രുന്നു. അങ്ങനെ ഇളയസഹോദരന്‍ മൂന്ന് സെന്റ് സ്ഥലം തന്നു. അതില്‍ സംഘടന എനിക്ക് വീട് വെച്ച് തരിക യും ചെയ്തു. എന്റെ അനിയത്തി വാടകവീട്ടിലും മറ്റുമായി താമസിക്കുകയായിരുന്നു. അവള്‍ക്കൊരു സഹാ യമാവുമല്ലോ എന്ന് കരുതി എന്റെ വീട്ടില്‍ താമസിക്കാന്‍ സമ്മതിച്ചു. പക്ഷേ രണ്ടാഴ്ച മുതല്‍ ആ വീട് അവരുടെ പേരില്‍ എഴുതി കൊടുക്കാന്‍ പറഞ്ഞ് പ്രശ്നമായി.

സഹോദരിയും അവളുടെ ഭര്‍ത്താവും ചേര്‍ന്ന് എന്നെ മാനസികമായി അത്രത്തോളം പീഡിപ്പിക്കുകയായി രുന്നു. കഴിഞ്ഞ ആഴ്ച ഞാന്‍ ആത്മഹത്യ ചെയ്ത് പോയേനെ. അതുകൊണ്ട് ഞാനവിടെ നിന്നും ഇറങ്ങി വരികയും നടി സീമ ജി നായരെ വിളിക്കുകയുമായി രുന്നുവെന്ന് താരം പറഞ്ഞു. കുറച്ച് ദിവസങ്ങളായി ചേച്ചി ഇതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. പെട്ടെന്ന് കയറി ഇടപെടുന്നതിന് ഒരു പരിധിയുള്ളതിനാല്‍ ആദ്യം ഇടപെട്ടില്ലെന്നും എന്നാല്‍ ചേച്ചി വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന അവസ്ഥയിലാണെന്ന് പറഞ്ഞപ്പോഴാണ് ഇതില്‍ ഇടപെടുന്നത്.

ജനസേവ കേന്ദ്രത്തിലേക്ക് അവരെ മാറ്റുകയാണ്.  ഇനിയുള്ള ബാക്കി ജീവിതം വളരെ സമാധാനത്തോടെ ചേച്ചിയ്ക്ക് അവിടെ കഴിയാം. ഇതുവരെ ചേച്ചിയ്ക്ക് ഭക്ഷണവും മരുന്നും ഒന്നുമില്ലായിരുന്നു. ഒരുപാട് അസുഖങ്ങളൊക്കെ ഉള്ള ആളാണ്. ചേച്ചി ആകെ കരച്ചിലായിരുന്നു. അത്രയും വേദനയില്‍ നില്‍ക്കുകയാണ്. അമ്മ സംഘടന നിര്‍മ്മിച്ച് നില്‍കിയ വീടാണ്. പക്ഷേ അവിടെ പുള്ളിക്കാരിയ്ക്ക് മനസമ്മാധാനത്തോടെ ജീവിക്കാന്‍ പറ്റുന്നില്ല. പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും സീമ പറയുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് താരം തന്‍രെ 36ആംമത്തെ വയസില്‍ വിവാഹം കഴിക്കുന്നത്. അഭിനയത്തില്‍ നിന്ന്് കുറച്ച് ഇടവേള എടുത്തപ്പോല്‍ വീണ്ടും അഭിനയിക്കണമെന്ന് ഭര്‍ത്താവ് പറഞ്ഞതോടെയാണ് ഷാര്‍ജ ടപു ഷാര്‍ജ സിനിമയിലൂടെ തിരിച്ചെത്തിയത്.  സന്തോഷത്തില്‍ ജീവിക്കുമ്പോഴാണ് തന്‍രെ ഭര്‍ത്താവ് മരണപ്പെടുന്നത്.. ഇനി ജീവിതം എന്തെന്ന് ചിന്തിക്കുമ്പോഴാണ് അമ്മ സംഘടന തനിക്ക് സ്ഥലമുണ്ടെങ്കില്‍ വീട് വെച്ച് തരാമെന്ന് പറയുന്നത്. അവര്‍ പെന്‍ഷനും തരുന്നുണ്ട്. എന്നാല്‍ അത് പലപ്പോഴും തനിക്ക് മരുന്നിന് പോലും തികയില്ലായെന്നും താരം മുന്‍പ് പറഞ്ഞിരുന്നു.

Comments are closed.