മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനൊപ്പം തിളങ്ങിയ നടി. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലെല്ലാം നിരവധി സിനിമകള്‍, വിവാഹത്തിന് ശേഷം അമേരിക്കയിലേയ്ക്ക്്്, വീണ്ടും മടങ്ങിയെത്തിയപ്പോള്‍ ലഭിച്ചത് അമ്മ വേഷങ്ങള്‍, സിനിമകള്‍ കുറഞ്ഞതോടെ ആത്മീയതയിലേയ്ക്ക്; നടി ഗീതയുടെ ഇപ്പോഴത്തെ ജീവിതം

ഗീത എന്ന നടി മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ്. തമിഴ്‌നാട്ടുകാരിയാണെങ്കിലും നിരവധി മലയാള ചിത്രങ്ങള്‍ ഗീത ചെയ്തിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ സഹോദരി വേഷങ്ങള്‍ ചെയ്ത താരം പിന്നീട് നായികയായും കുറെ കാലങ്ങള്‍ക്ക് ശേഷം താരങ്ങളുടെ അമ്മയായുമൊക്കെ തിളങ്ങി. ഇന്ന് താരം അഭിനയത്തില്‍ അത്ര സജീവമല്ല. ഒരു കാലത്ത് മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലും താരം സജീവമായിരുന്നു. ഭൈരവി എന്ന തമിഴ് സിനിമയില്‍ രജികാന്തിന്റെ സഹോദരി വേഷത്തിലാണ് താരം ആദ്യം അഭിനയിക്കാനെത്തുന്നത്.

പിന്നീട് 200ലധികം സിനിമകള്‍ പല ഭാഷകളിലായി താരം ചെയ്തു. സര്‍ഗ സംഘം, പഞ്ചാഗ്നി, സുഖമോ ദേവീ, ആവനാഴി, ഗീതം, സായം സന്ദ്യ, അമൃതം ഗമയ,ഇന്‍സ്‌പെക്ടര്‍ ബല്‍റാം, വടക്കന്‍ വീരഗാഥ,സക്കറിയായുടെ ഗര്‍ഭിണികള്‍, ജോണി ജോണി യെസ് പാപ്പ തുടങ്ങി നിരവധി സിനിമകള്‍ താരം ഇതിനോടകം മലയാളത്തില്‍ ചെയ്തിട്ടുണ്ട്. നായികയായി അഭിനയിച്ച താരം പിന്നീട് വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേള എടുത്തി രുന്നു. അമേരിക്കയില്‍ ചാര്‍റ്റേര്‍ഡ് അക്കൗണ്ടന്റായ വാസനാണ് ഗീതയെ വിവാഹം ചെയ്തത്. 1997 ലായിരുന്നു ഗീതയുടെ വിവാഹം. 1999 ല്‍ ഇവര്‍ക്ക് ഒരു മകന്‍ ജനിച്ചു.

അതിനു ശേഷം 2002 ലാണ് ഗീത സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. നിലവില്‍ കുടുംബത്തോടൊപ്പം അമേരിയ്ക്കയിലാണ് ഗീത താമസിക്കുന്നത് സിനിമയിലും താരം ഇപ്പോല്‍ സജീവമല്ല. എന്നാല്‍ ഇപ്പോഴിതാ ഗീതയെ പറ്റി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്. സിനിമകള്‍ കുറഞ്ഞതോടെ നടി ആത്മീയതയിലേക്ക് നീങ്ങിയെന്നാണ് ബയില്‍വന്‍ പറഞ്ഞത്. ഒരു പെണ്‍ സ്വാമിയേ പോലെയാണ് നടിയുടെ ഇപ്പോഴത്തെ ജീവിതമെന്നും ബയില്‍വാന്‍ പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബയില്‍വാന്‍ ഇക്കാര്യം പറഞ്ഞത്.

നിരവധി സിനിമകളില്‍ അമ്മയായും സഹോദരിയായുമൊക്കെ എത്തി. എന്നാലിപ്പോള്‍ സിനിമകള്‍ കുറഞ്ഞ തോടെ നടി ആത്മീയതയിലേക്ക് നീങ്ങി. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളെല്ലാം സന്ദര്‍ശിച്ച്, അവിടെ മൂന്ന് ദിവസത്തോ ളമൊക്കെ താമസിച്ചു കൊണ്ട് നടക്കുകയാണ് നടി. അടുത്തിടെ കാഞ്ചീപുരത്ത് വച്ച് ഞാന്‍ കണ്ടിരുന്നു. ഒരു സ്വാമിനിയെ പോലെയാണ് ഗീത ഇപ്പോള്‍ ജീവിക്കുന്നതെന്നും ബയില്‍വന്‍ പറയുന്നു. എന്നാല്‍ ഇത് ശരിയാകാന്‍ തരമില്ലെന്നാണ് ആരീധകര്‍ പറയുന്നത്. കാരണം അമേരിക്കയിലായതിനാല്‍ നടി അഭിനയിക്കാന്‍ എത്തില്ലെന്ന വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ ഗീത താന്‍ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും എപ്പോള്‍ വിളിച്ചാലും താന്‍ വരുമെന്നും ഗീത പറഞ്ഞിരുന്നു.

Comments are closed.