മോഡലിങ്ങിലൂടെ സിനിമയിലെത്തി പിന്നീട് മലയാളത്തിലെ തിരക്കുള്ള നായിക ആയി. വിവാഹം കഴിച്ചത് ഡോക്ടറെ, ആരാധകരുടെ മനം കവര്‍ന്ന നടി ഗോപിക ഇപ്പോള്‍ എവിടെ?; താരത്തിന് സംഭവിച്ചത്

മലയാളികള്‍ എന്നും ഏരെ ആരാധിച്ചിരുന്ന ഒരു താരം തന്നെയായിരുന്നു ഗോപിക. വളരെ ചുരുക്കം സിനിമക ലില്‍ മാത്രമേ ഗോപിക അഭിനയിച്ചിട്ടുള്ളു എന്നിരുന്നാലും ഇന്നും താരം ആരാധകരുടെ മനസിലുണ്ട്. മോഡലി ങ്ങിലൂടെയാണ്‌ താരം സിനിമയിലെത്തിയത്. തനി നാടന്‍ സുന്ദരിയായ ഗോപിക ചെയ്ത നായിക വേഷങ്ങ ളെല്ലാം ഒന്നിനൊന്നിന് മികച്ചതായിരുന്നു. ഗേളി ആയ ഗോപിക സിനിമയിലെത്തിയത് പ്രണയ വര്‍ണ്ണങ്ങല്‍ എന്ന സിനിമയിലൂടെ ആയിരുന്നു.

പിന്നീട് 4 ദി പീപ്പിള്‍,വേഷം, ചാന്തുപൊട്ട്, പച്ചക്കുതിര, ഡോണ്‍, മായാവി, അണ്ണന്‍ തമ്പി, കീര്‍ത്തി ചക്ര, വെറു തെ അല്ല ഭാര്യ തുടങ്ങി നിരവധി ഹിറ്റുകളുടെ ഭാഗമായി മാറാന്‍ ഗോപികയ്ക്ക് സാധിച്ചു. മലയാളത്തിന് പുറമേ തമിഴിലും കന്നഡയിലുമെല്ലാം താരത്തിന് തിളങ്ങാന്‍ പറ്റി. വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്ന് പിന്‍മാറിയത് .ഡാക്ടറായ അജിലേഷ് ചാക്കോയായിരുന്നു ഗോപികയെ വിവാഹം കഴിച്ചത്. 2008 ലാണ് ഈ വിവാഹം നടന്നത്.

പിന്നീട് ഗോപിക ഭാര്യ അത്ര പോരാ എന്ന സിനിമയിലൂടെ തിരിച്ചു വന്നെങ്കിലും സിനിമ വിജയിച്ചിരുന്നില്ല. പിന്നീട് നടി ഗോപികയെ സിനിമയില്‍ കണ്ടിരുന്നില്ല. സിനിമ വിട്ട് ഭര്‍ത്താവിനും മക്കല്‍ക്കുമൊപ്പം ജീവിക്കുകയാണ് ഗോപിക.

പഴയ താരങ്ങളില്‍ മിക്കവരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ജീവിതം പങ്കിടുന്നുവെങ്കിലും ഗോപിക സോഷ്യല്‍ മീഡിയയിലും സജീവമല്ല. സാധാരണ ഒരു വീട്ടമ്മ തന്നെയായി ജീവിക്കുകയാണ് താരം. രണ്ട് മക്കളാണ് ഗോപികയ്ക്കും അജിലേഷിനും. താരം ഇനി തിരിച്ചു വരുമോ എന്നും കാത്തിരിക്കുകയാണെ ന്നുമാണ് ആരാധകര്‍ പറയുന്നത്.

Comments are closed.