
ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നുവെങ്കിലും ജിഷ്ണുവിനെ നേരിട്ട് കാണുന്നത് മരിച്ചു കിടക്കുമ്പോഴാണ്, അത് വല്ലാത്ത ഷോക്കായിരുന്നു; ജോമോള്‍
നമ്മള്‍ എന്ന സിനിമയിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ജിഷ്ണു. ഇന്ന് അദ്ദേഹം ഇല്ലെ ങ്കിലും ജിഷ്ണുവിന് ഒരിക്കലും മലയാളികള്‍ മറക്കില്ല. കുറച്ച് സിനിമകള്‍ മാത്രമേ താരം ചെയ്തിട്ടുള്ളുവെ ങ്കിലും ആ മുഖവും ചിരിയും കാണുന്നത് ആരാധകര്‍ക്ക് വളരെ വേദനയാണ്. കാരണം അദ്ദേഹം വളരെ പെട്ടെന്നായിരു ന്നു അദ്ദേഹം മരിച്ചത്. ക്യാന്‍സറിന്റെ രൂപത്തിലാണ് ജിഷ്ണുവിനെ മരണം കവര്‍ന്നത്.

തുടക്ക ത്തില്‍ ക്യാന്‍സര്‍ ബാധിതനാണെന്നറിഞ്ഞ് ചികിത്സ ചെയ്‌തെങ്കിലും പിന്നീട് അത് വീണ്ടും വരികയും ജിഷ്ണുവിനെയും കൊണ്ട് പോവുകയുമായിരുന്നു. ഇപ്പോഴിതാ നടി ജോമോള്‍ ജിഷ്ണുവിനെ പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിവാഹ ശേഷം ജോമോള്‍ അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും അഭിമുഖങ്ങളില്‍ വരാറുണ്ട്.

ഇപ്പോഴിതാ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.മലയാള സിനിമയില് മണ്‍ മറഞ്ഞ് പോയ നടന്‍മാരെ പറ്റി പറഞ്ഞപ്പോഴാണ് ജിഷ്ണു വിന്റെ മരണത്തെ പറ്റി പറയുന്നത്. ജിഷ്ണുവും ഞാനും തമ്മില്‍ നേരിട്ട് സംസാരിച്ചിരുന്നില്ല.

എന്നാല്‍ ഫേയ്‌സ്ബുക്കില്‍ നല്ല സുഹൃത്തുക്കളായിരുന്നു. എപ്പോഴും മെസെജ് അയക്കുമായിരുന്നു. ജിഷ്ണുവിന് അസുഖമുള്ള സമയമായിരുന്നു അത്. ജിഷ്ണു പങ്കു വയ്ക്കുന്ന പോസ്റ്റുകളൊക്കെ ഞാന്‍ വായിക്കുമായിരുന്നു. അതിനൊക്കെ ഞാന്‍ കമന്റു ചെയ്യുമായിരുന്നു. അപ്പോഴൊക്കെ ജിഷ്ണു എനിക്ക് മെസെജ് ചെയ്യുമായിരുന്നു. ജിഷ്ണുവിനെ ഞാന്‍ ആദ്യമായി നേരിട്ട് കാണുന്നത് ജിഷ്ണു മരിച്ചു കിടക്കുമ്പോഴായിരുന്നു അത് എനിക്ക് വല്ലാത്ത ഷോക്കായിരുന്നു. ജിഷ്ണുവിന്റെ മരണ മറിഞ്ഞ് ഞാന്‍ ആശുപത്രിയില്‍ പോയിരുന്നു. ലൈഫില്‍ മിസ് ചെയ്യുന്ന കുറച്ച് താരങ്ങളുണ്ടെങ്കില്‍ അതിലൊന്ന് ജിഷ്മു തന്നെയാണെന്നും ജോമോള്‍ പറയുന്നു.