
എനിക്ക് പന്ത്രണ്ട് വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്.അനുജനും രോഗിയായ അമ്മയും ഞാനും ദരിദ്രാവസ്ഥയിലായി, സിനിമയിലെത്തിയത് പതിനഞ്ചാമത്ത വയസിലാണ്; അഭിനയിക്കുന്നത് സഹോദരി ഭര്‍ത്താവ്് വിലക്കിയതോടെ ആ വീട് വിട്ടിറങ്ങി; മുന്‍കാല നടി ലളിത്ര ശ്രീ തുറന്ന് പറയുന്നു
നിരവധി മലയാള സിനിമയില്‍ അഭിനയിച്ച നടിയാണ് ലളിതാ ശ്രീ. 450ഓളം സിനിമകളില്‍ താരം അഭിനയി ച്ചിട്ടുണ്ട്. പ്രതിഭാധനയാരായ അനേകം താരങ്ങളുടെ കൂടെ താരം അഭിനയിച്ചതിനാല്‍ തന്നെ നിരവധി കഥാ പാത്രങ്ങള്‍ ലളിതാ ശ്രീയുടെ അഭിനയ മികവ് ആാധകര്‍ കണ്ടിട്ടുണ്ട്. കോട്ടയം കാരിയായിട്ടാണ് ലളിതാ ശ്രീ ജനിച്ചതെങ്കിലും പിന്നീട് വിജ വാഡയിലേയ്ക്ക് താരം പോകുകയായിരുന്നു. എന്നാല്‍ പിന്നീട് താരത്തിന്റെ അച്ഛന്‍ മരിക്കുകയും കുടുംബം ഒന്നിച്ച് മദ്രാസിലേയ്ക്ക് കുടിയേറുകയും ചെയ്തു.

തന്റെ പതിനഞ്ചാമത്തെ വയസിലാണ് താരം അഭിനയിക്കാനെത്തുന്നത്. ആദ്യമായി തമിഴ് സിനിമയിലാണ് താരം അഭിനയിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി ഒട്ടുമിക്ക ഭാഷകലിലും താരം അഭിനയിച്ചു. എങ്കിലും മലയാളത്തിലാണ് താരം കൂടുതല്‍ അഭിനയിച്ചത്. ചക്കിക്കൊത്ത ചങ്കരന്‍, കിരാതം, വിടരുന്ന മൊട്ടുകള്‍, യുവജനോത്സവം, പഞ്ചാഗ്നി.വിട പറയും മുന്‍പേ,ശ്യാമ.മിസ്റ്റര് ബട്‌ലര്‍, അസുര വംശം തുടങ്ങി നിരവധി മലയാള ചലചിത്രങ്ങളുടെ ഭാഗമായി താരം മാറി.

ഇപ്പോള്‍ താരം അഭിനയത്തില്‍ സജീവമല്ല. ഇപ്പോഴിതാ കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്‍രെ വിശേഷങ്ങളും ഒപ്പം തന്‍രെ മുന്‍കാല ജീവിതവുമെല്ലാം തുറന്ന് പറയുകയാണ്. ഡോകടറായ അച്ഛന്റെ മരണത്തോടെ കുടുംബം ദരിദ്രാവസ്ഥയിലായി. അമ്മയ്ക്ക് ആ സമയത്ത് അസുഖമുണ്ടായിരുന്നു. അന്ന് അനുജന് എട്ട് വയസു എനിക്ക് പന്ത്രണ്ട് വയസുമായിരുന്നു പ്രായം. മുന്നോട്ട് എങ്ങനെ ജീവിക്കുമെന്ന് അറിയാത്ത അവസ്ഥ ആയിരുന്നു. അന്ന് തന്‍രെ സഹോദരി വിവാഹിതയായിരുന്നു.

തനിക്ക് പരിചയമുള്ള നാട്ടിലെ കസിന്‍ ചേച്ചിയാണ് എന്തെകിലും ചെയ്യു ഇല്ലെങ്കില്‍ നീയും വിവാഹം കഴിക്കേണ്ടി വരുമെന്നു പറഞ്ഞത്. അഭിനയം തനിക്ക് താല്‍പ്പര്യമാണെന്ന പറഞ്ഞതോടെ അത് ചെയ്യാന്‍ പറഞ്ഞു. എന്നാല്‍ തന്റെ സഹോദരി ഭര്‍ത്താവിന് താന്‍ അഭിനയിക്കുന്നത് ഇഷ്ടമില്ലായിരുന്നുവെന്നും ആ കാരണത്താല്‍ താനും അമ്മയും അനുജനും ആ വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നുവെന്നും പിന്നീട് ഒരുപാട് കഷ്ട്ടപ്പെട്ടാണ് ഈ നിലയില്‍ എത്തിയതെന്നും താരം പറയുന്നു.