
നടി മാധവിയുടെ മകള്‍ക്ക് കിട്ടിയ ഭാഗ്യം കണ്ടോ?, സ്വപ്‌ന തുല്യമായ നേട്ടം സ്വന്തമാക്കിയ മകളുടെ സന്തോഷ വാര്‍ത്ത പങ്കുവെച്ച് മാധവി; ആഘോഷത്തില്‍ കുടുംബം
മാധവി എന്ന നടിയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. ആകാശദൂത് എന്ന സിനിമയിലൂടെ മലയാളികളടെ മനസില്‍ കൂടു കൂട്ടിയ നടിയാണ് മാധവി. അതിന് മുന്‍പും നിരവധി ചിത്രങ്ങലില്‍ മാധവി അഭിനയിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശിലെ എലുരു എന്ന സ്ഥലത്താണ് ശശി രേഖയുടെയും ഗോവിന്ദ സ്വാമിയുടെയും മകളായിട്ട് കനക വിജയലക്ഷ്മി എന്ന മാധവി ജനിച്ചത്. സിനിമയിലെത്തിയ ശേഷമാണ് മാധവി എന്ന പേര് സ്വീകരിച്ചത്. തുറപ്പു പടമറ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തുന്നത്. തെലുങ്കില്‍ ചിരഞ്ജീവിക്കൊപ്പം കുറെ പടങ്ങള്‍ മാധവി ചെയ്തു. പിന്നീട് മലയാളം തമിഴ് ഭാഷകളിലും നിരവധി സിനിമകള്‍ താരം ചെയ്തു.മലയാളത്തില്‍ മോഹന്‍ലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും താരം അഭിനയിച്ചു. ഒരു വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയായി എത്തിയ മാധവിയെ ആരും മറക്കില്ല.

നവംബറിന്റെ നഷ്ടം, നൊമ്പരത്തിപ്പൂവ്,വളര്‍ത്തു മൃഗങ്ങള്‍,മംഗളം നേരുന്നു തുടങ്ങി നിരവധി ചിത്രങ്ങല്‍ താരം ചെയ്തു. കമല്‍ഹാസനെ പോലുള്ള വലിയ താരങ്ങളുമായി തമിഴിലും പടം ചെയ്യാന്‍ താരത്തിന് കഴി ഞ്ഞിട്ടുണ്ട്. തെന്നിന്ത്യ മുഴുവന്‍ തിളങ്ങി നിന്നെങ്കിലും വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് പിന്‍മാറിയ
താരം പിന്നീട് ഭര്‍ത്താവും മക്കളുമായി താമസിക്കുകയാണ്. റാല്‍ഫ് ശര്‍മ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ് മാനെയാണ് താരം വിവാഹം ചെയ്തത്. പിന്നീട് ഇവര് വിദേശത്തേയ്ക്ക പോയി. മൂന്ന് പെണ്‍ക്കളുടെ അമ്മയായി പിന്നീട് താരം ജീവിക്കുകയായിരുന്നു. ഇടയ്ക്ക് സോഷ്യല്‍ മീഡിയയിസല്‍ താരം നിറയാറുണ്ട്.

ഇപ്പോഴിതാ തന്റെ മകളുടെ വിശേഷത്തെ പറ്റി പറഞെത്തിയിരിക്കുകയാണ് മാധവി. മകള്‍ പ്രസില്യ ബിരുദ പഠനം നല്ല രീതിയില്‍ പൂര്‍ത്തിയാക്കുകയും മകള്‍ക്ക് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഉന്നത വിദ്യാഭ്യാ സത്തിന് അവസരം ലഭിച്ചുവെന്നുമാണ് താരം സന്തോഷത്തോടെ അറിയിക്കുന്നത്.ഇവല്യന്‍ ശര്‍മ, പ്രസില്യ ശര്‍മ,ടിഫാനി ശര്‍മ എന്നാണ് താരത്തിന്റെ മക്കളുടെ പേര്.

പ്രിസില്ല, അഭിനന്ദനങ്ങള്‍. 3 വര്‍ഷത്തിനുള്ളില്‍ കോളേജ് പൂര്‍ത്തിയാക്കിയതിനും മികച്ച സ്‌കോറായ 4.0 GPA നൊപ്പം ബിരുദം നേടിയതിനും അഭിനന്ദനങ്ങള്‍! നിനക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ഹാര്‍വാര്‍ഡ് യൂണിവേ ഴ്‌സിറ്റിയില്‍ നിന്നും യുഎസ്എ, ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവയിലും സ്‌കോളര്‍ഷിപ്പ് നേടാന്‍ സാധിച്ചതിനും എവ്ലിന്‍, ടിഫാനി, ഡാഡിയുെഞാനും നിങ്ങളെക്കുറിച്ച് അങ്ങേയറ്റം അഭിമാനിക്കുന്നു. ഗുരുക്കന്മാരുടെ അനുഗ്രഹം എപ്പോഴും നിന്റെ കൂടെയുണ്ടാകട്ടെ എനനും മകളുടെ ചിത്രങ്ങള്‍ പങ്കിട്ട് താരം കുറിച്ചു.