പ്രാരാബ്ധങ്ങള്‍ നിറഞ്ഞ ബാല്യത്തില്‍ നിന്ന് തെന്നിന്ത്യയിലെ പ്രശസ്ത നടിയിലേയ്ക്ക്. അമ്മയെ എതിര്‍ത്ത് പ്രണയ വിവാഹം, ഗര്‍ഭിണി ആയപ്പോള്‍ അലസിപ്പിക്കാന്‍ നോക്കിയ ഭര്‍ത്താവ്, പിന്നീട് വിവാഹ മോചനം നേടി ഏക മകനൊപ്പം ജീവിതം; നടി മനോരമയുടെ ജീവിത കഥ

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലെല്ലാം വളരെ സജീവമായ നടിയായി രുന്നു മനോരമ. പഴയകാലത്തും ന്യൂജെന്‍ സിനിമകളിലുമൊക്കെ താരം അഭിനയിച്ചി രുന്നു. മരിക്കുന്നത് വരെ അഭിനയത്തില്‍ തുടരുകയും ജീവിതത്തിലെ പ്രതിസന്ധികളോട് ഏറെ പടവെട്ടി ജീവിക്കുകയും കരിയറില്‍ വിജയിക്കുകയും ചെയ്ത നടിയാണ് മനോരമ. നിരവധി പ്രഗ ത്ഭര്‍ക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. നരവധി അവാര്‍ഡുകളും പ്രകീര്‍ത്തികളുമെല്ലാം പില്‍ ക്കാലത്ത് താരത്തിന് ലഭിച്ചിരുന്നുവെങ്കിലും ബാല്യവും യൗവ്വനവു മൊക്കെ സങ്കീര്‍ണമായി രുന്നു.

വളരെ പ്രാരാബ്ധങ്ങള്‍ നിറഞ്ഞ ഒരു കുടുംബത്തിലായിരുന്നു മനോരമ ജനിച്ചത്. അവരുടെ അമ്മ മറ്റ് വീടുകലില്‍ പോയി വീട്ടുപണി ചെയ്താണ് താരത്തെ വളര്‍ത്തിയത്. അമ്മയുടെ കഷ്ട്ടപ്പാട് കണ്ട് വളര്‍ന്നതിനാല്‍ തന്നെ സിനിമയിലേയ്ക്കുള്ള മനോരമയുടെ പ്രേവേശനം നേരത്തെയായി. അമ്മയെ സഹായിക്കാന്‍ സിനിമയിലെത്തിയ പെണ്‍കുട്ടി പിന്നീട് തിരക്കുള്ള നടിയായി മാറി. ആയിരത്തി അഞ്ഞൂരി ലധികം സിനിമകളും ആയിരത്തോളം നാടകങ്ങളും ചെയ്തിട്ട് കരിയറില്‍ ഉന്നതിയില്‍ അവര് എത്തിയിരുന്നു. നാടകത്തില്‍ അഭിനയിക്കുമ്പോള്‍ പരിചയപ്പെടുന്ന എസ്എം രാമനാഥനെയാണ് താരം വിവാഹം കഴിച്ചത്.

പ്രണയ വിവാഹമായിരുന്നു എന്നാല്‍ താരത്തിന്റെ അമ്മയ്ക്ക് ആ ബന്ധം ഇഷ്ടമായില്ല. അമ്മ യുടെ വാക്കുകള്‍ ധിക്കരിച്ച് താരം രാമനാഥനെ വിവാഹം കഴിച്ചു. എന്നാല്‍ വീട്ടിലെത്തിയ താരത്തോട് അമ്മ ദേഷ്യപ്പെടുകയും ആ വീട്ടില്‍ നിന്ന് അമ്മ ഇറങ്ങി പോവുകയും ചെയ്തു. പിന്നീട് രാമനാഥനുമായി വിവാഹം കഴിച്ച താരം ഒരുമിച്ച് ജീവിക്കുകയും ഏറെ താമസിക്കാതെ മനോരമ ഗര്‍ഭിണിയായത് രാമനാഥന് ഇഷ്ടപ്പെടാതെ വരികയും അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതില്‍ രാമനാഥന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു.

ഗര്‍ഭം അലസിപ്പിക്കാന്‍ രാമനാഥന്‍ നോക്കിയെങ്കിലും താരമത് ചെയ്തില്ല. പിന്നീട് അമ്മ യൊടൊപ്പം താമസിച്ച മനോരമ ഭുപതി എന്ന മകനെ പ്രസവിച്ചു. കുഞ്ഞു ജനിച്ചിട്ടും കാണാന്‍ എത്താത്ത ഭര്‍ത്താവിനെ അവര്‍ വെണ്ടെന്ന് വച്ചു. മാത്രമല്ല , അതിന് മുന്‍പ് തന്നെ അയാള്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു. 1966ല്‍ വിവാഹ മോചിതയായ മനോരമ പിന്നീട് ഒറ്റയ്ക്കാണ് മനോരമ മകനെ വളര്‍ത്തിയതെന്നും നടി കുട്ടി പത്മിനി പറയുന്നു. 2015ലാണ് ആന്തരിക
അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി മനോരമയെന്ന നടി മരണപ്പെടുന്നത്.

Comments are closed.