ആദ്യ വിവാഹ ബന്ധം തകര്‍ന്നു. അച്ഛന്റെ മരണത്തിന് കാരണക്കാരിയെന്ന് പറഞ്ഞ് വേദനിപ്പിച്ചു, മകന്റെ സമ്മതത്തോടെ രണ്ടാം വിവാഹം; നടി മായാ മൗഷ്മിയുടെ ജീവിതത്തില്‍ സംഭവിച്ചത്

നിരവധി സീരിയലുകളിലൂടെ ആരാധകരുടെ പ്രധാനപ്പെട്ട താരമായി മാറിയ നടിയാണ് മായാ മൗഷ്മി. എടുത്തു പറയത്തക്ക നിരവധി കഥാപാത്രങ്ങള്‍ താരം ചെയ്തിട്ടുണ്ട്. പിന്നീട് താരം അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കു കയായിരുന്നു. പത്ത് വര്‍ഷത്തോളം താരം അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരുന്നു. അഭിനയ ജീവിതം വളരെ കളര്‍ഫുള്‍ ആയിരുന്നെങ്കിലും വ്യക്തി ജീവിതം അത്ര സുഖകരമായിരുന്നില്ല. കാരണം മായാ മൗഷ്മി യുടെ ആദ്യ ജീവിതം പരാജയമായിരുന്നു. ആരാധകര്‍ക്കും താരത്തിന്റെ കരിയറിനെ പറ്റി മാത്രമേ അറിയുക യുള്ളു. ഇപ്പോഴിതാ താരം തന്നെ തന്റെ ജീവിതത്തെ പറ്റി തുറന്ന് പറയുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മായാ മൗഷ്മി മനസ് തുറന്നത്. രണ്ട് തവണ വിവാഹം കഴിച്ച വ്യക്തിയാണ് താനെന്ന് തുറന്ന് പറയുകയാണ് താരം.

അഭിനയത്തില്‍ സജീവമായിരിക്കെയാണ് ആദ്യ വിവാഹ മോചനം നടന്നത്. ആ വിവാഹ ജീവിതം സങ്കീര്‍ണ മായിരുന്നു, ഞാന്‍ കംഫര്‍ട്ടബിളായിരുന്നില്ല. ഒരു ചീട്ടുകൊട്ടാരം എത്ര കെട്ടിപ്പൊക്കാന്‍ പറ്റും. ഒരു ഘട്ടമെ ത്തുമ്പോള്‍ അത് വീഴും. ആ ബന്ധം ബന്ധം അധികം മുന്നോട്ട് പോയില്ല. രണ്ട് പേര്‍ക്കും ജീവിതമുണ്ട്. എന്തിന് ഞാന്‍ മറ്റൊരാളുടെ ജീവിതം നശിപ്പിക്കണം. അയാള്‍ അയാളുടെ ജീവിതം ജീവിക്കുന്നു. പലരും കുറ്റപ്പെടുത്തി യിട്ടുണ്ട്. പക്ഷേ അനുഭവിച്ചത് മൊത്തം ഞാനാണ്. ചില സമയം മനസ് കൈ വിട്ടു പോയി. അച്ഛനില്ലാത്ത കുറവ് മകന് വരരുതെന്ന് ഉറപ്പിച്ചിരുന്നു. അവന്‍ വളര്‍ന്നു വലുതായി. അവന്റെ ഇഷ്ടം പോലെ ഫോട്ടോ ഗ്രാഫറാവു കയും ചെയ്തു.അമന്‍ എന്നാണ് മകന്റെ പേര്. ആദ്യബന്ധത്തിലെ മകനാണ്. ചെയ്യാത്ത കാര്യത്തിന് കുറ്റപ്പെടു ത്തിയാല്‍ സഹിക്കാന്‍ പറ്റില്ലെന്നാണ് മായ പറയുന്നത്. ആ സമയത്താണ് അച്ഛന്‍ മരണപ്പെടുന്നത്.

ഞാന്‍ കാരണം അച്ഛന്‍ ആത്മഹത്യ ചെയ്തു എന്ന് വരെ ചിലര്‍ പറഞ്ഞുണ്ടാക്കി. അതൊക്കെ മാനസിക ബുദ്ധി മുട്ടുണ്ടാക്കി. ആ സമയത്താണ് വിപിന്‍ ചേട്ടന്‍ തന്റെ ജീവിതത്തിലേയ്ക്ക് എത്തുന്നത്. വീണ്ടും വിവാഹം വേണോ വേണ്ടയോ എന്നാലോചിച്ചു. എന്ത് പറയണെന്ന് അറിയില്ലായിരുന്നു. ആദ്യ വിവാഹത്തില്‍ എനി ക്കൊരു മകനുണ്ട്. എനിക്ക് വേണ്ടത് അവന്റെ സമ്മതമായിരുന്നു. അമ്മയുടെ ജീവിതം അമ്മയുടെ ഇഷ്ടം പോലെ ചെയ്തോ എന്ന് അവന്‍ പറഞ്ഞു.

അങ്ങനെ അമ്പലത്തില്‍ വച്ച് താലികെട്ട് നടത്തി. ഇപ്പോള്‍ പത്ത് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് ജീവിക്കുകയാണ്. പിന്നീട് മകള്‍ നിഖിതാഷ ജനിച്ചു. പിന്നീടുള്ള ജീവിതം അവള്‍ക്കായിട്ടായിരുന്നു. മോള്‍ക്കിപ്പോള്‍ എട്ടു വയ സായി. അമ്മ ഇനി സീരിയലില്‍ അഭിനയിച്ചോളു എന്ന് മകള്‍ പറഞ്ഞു. സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തയായി മകളെന്ന് തനിക്ക് തോന്നിയപ്പോഴാണ് താന്‍ വീണ്ടും അഭിനയത്തിലെത്തിയതെന്ന് താരം പറയുന്നു. മിഴി രണ്ടിലും എന്ന സീരിയലിലൂടെയാണ് താരം വീണ്ടും അഭിനയത്തില്‍ എത്തിയത്.

Comments are closed.