നടി മീര നന്ദന്‍ വിവാഹിതയാകുന്നു. ഇന്‍കേയ്ജ്‌മെന്റ് കഴിഞ്ഞു, വരന്‍ ലണ്ടനില്‍ നിന്ന്; ആശംസകളുമായി പ്രിയപ്പെട്ടവര്‍

മുല്ല എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ താരമായിരുന്നു മീര നന്ദന്‍. അവതാരിക, ഗാ യിക എന്നീ നിലകളിലും മീര സുപരിചിതയാണ്. വളരെ ചുരുക്കം സിനിമകളില്‍ മാത്രമേ മീര അഭിനയിച്ചിട്ടു ള്ളു. എങ്കിലും അതെല്ലാം ശ്രദ്ധ നേടിയ കഥാ പാത്രങ്ങളായിരുന്നു. പിന്നീട് മീര ദുബായിലേയ്ക്ക് തന്റെ കരിയര്‍ മാറ്റുകയും ആര്‍ ജെ ആയി കരിയര്‍ തുടങ്ങുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി രുന്ന താരമായിരുന്നു മീര. ഫോട്ടോ ഷൂട്ടുകളും താരം നടത്താറുണ്ടായിരുന്നു. ഇപ്പോഴിതാ മീര വിവാഹിതയാ കാന്‍ പോവുകയാണെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. മീരയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. അധികമാരെയും അറിയാക്കാതെയാണ് താരത്തിന്റെ നിശ്ചയം നടന്നത്.

കാവ്യ മാധവനും ആന്‍ അഗസ്റ്റിനും തുടങ്ങി നിരവദി താരങ്ങള്‍ ചടങ്ങിനെത്തിയിരുന്നു. ഇപ്പോഴിതാ ധന്യാ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ വിവാഹിതയാകാന്‍ പോവുകയാണെന്നും ശ്രീജുവെന്നാണ് തന്റെ ഭാവി വരന്‍രെ പെരെന്നും താരം പറഞ്ഞു. എന്‍ഗേജ്മെന്റ് കഴിഞ്ഞു, വിവാഹം . ഒരു വര്‍ഷം കഴിഞ്ഞാണ്. ശ്രീജു ജനിച്ചതും വളര്‍ന്നതുമെല്ലാം ലണ്ടനിലാണ്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ശ്രീജുവിനെ പരിചയ പ്പെടുന്നത്. തീര്‍ത്തും അറേയ്ഞ്ച്്ഡ് മാര്യേജ് ആണ്.

എന്നെക്കുറിച്ച് ശ്രീജുവിന് അറിയില്ലായിരുന്നു. അവന്റെ അമ്മയും എന്റെ അമ്മയുമാണ് ആദ്യം സംസാരിച്ചത്. ഞങ്ങള്‍ക്ക് നമ്പര്‍ തന്നിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ സംസാരിച്ച് തുടങ്ങിയത്. വിവാഹം കഴിഞ്ഞാല്‍ ലണ്ടനി ലേക്ക് മാറേണ്ടി വരുമെന്നായിരുന്നു എന്റെ ധാരണ. പക്ഷേ ശ്രീജു അക്കൗണ്ടന്‍രായതിനാല്‍ എവിടെയും താമസി ക്കാമെന്നും ശ്രീജു പറഞ്ഞപ്പോഴാണ് സമാധാനമായത്. ദുബായ് ശ്രീജുവിന് ഇഷ്ടമാണ്. ഈസി ഗോയിംഗ് ഗൈ ആണ് ശ്രീജു. അതിന്റെ നേരെ ഓപ്പോസിറ്റാണ് ഞാന്‍. ശ്രീജുവിനോട് എന്തെങ്കിലും പറഞ്ഞ് ടെന്‍ഷനടിപ്പിക്കാന്‍ നോക്കിയാലും ഓക്കെ എന്ന് പറഞ്ഞിരിക്കുന്ന ആളാണ്.

ഭയങ്കര ഈസിയായിട്ടുള്ള ആളാണ്. അത് കൊണ്ട് തന്നെ ശ്രീജുവിനെ വലിയ ഇഷ്ടമായി. ഇതാണ് എന്റെ ആള്‍ എന്നെനിക്ക് അപ്പോള്‍ തോന്നിയെന്നും മീര പറയുന്നു. തീര്‍ത്തും ലളിതവും സ്വകാര്യവുമൊക്കെ ആക്കിയാണ് എന്‍കേയ്ജ്‌മെന്‍ര് നടത്തിയത്.  16 വര്‍ഷത്തിന് ശേഷം ശ്രീജു കേരളത്തി ലേക്ക് ഇന്‍കേയ്ജ്‌മെന്‍രിന് വന്നിരിക്കുകയാണ്. എനിക്ക് യുകെയില്‍ പോവാന്‍ ലീവൊന്നുമില്ലാത്തതിനാല്‍ പറ്റി യില്ല. എനിക്ക് വളരെ വേണ്ടപ്പെട്ട കുറച്ചുപേരെ ഉള്‍ക്കൊള്ളിച്ചുള്ള ചടങ്ങാണ് ഞാന്‍ ആഗ്രഹിച്ചത്. തികച്ചും ലളിതമായാണ് ചടങ്ങ് നടത്തിയതെന്നും മീര പറഞ്ഞിരുന്നു

Comments are closed.