കരിമാടിക്കുട്ടനിലെ നന്ദിനി ഇപ്പോള്‍ എവിടെയാണെന്നറിയാമോ? മോഡലിങ്ങിലൂടെ കരിയര്‍ തുടങ്ങി തെന്നിന്ത്യയിലെ മുന്‍നിര താരമായി മാറിയ നടിയുടെ ഇപ്പോഴത്തെ ജീവിതം; നാല്‍പ്പത്തിമൂന്നാം വയസിലും വിവാഹം കഴിക്കാത്തതിന്‍രെ കാരണത്തിന് പിന്നില്‍

നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നന്ദിനി. കരിമാടിക്കുട്ടനിലെ നന്ദിനിയെയും അയാള്‍ കഥ എഴുതുകയാണ് എന്ന സിനിമയിലെ പ്രിയദര്‍ശിനിയുമൊക്കെ ഇന്നും മലയാളികളുടെ മനസില്‍ തങ്ങി നില്‍ക്കുന്ന നന്ദിനിയുടെ കഥാ പാത്രങ്ങളാണ്. തമിഴ് ,മലയാളം ,തെലുങ്കു എന്നീ ഭാഷകളിലെ ല്ലാം വളരെ സജീവമായിരുന്ന താരമായിരുന്നു നന്ദിനി. മോഡലിങ്ങിലൂടെ കരിയര്‍ തുടങ്ങിയ കവിത എന്ന പെണ്‍ കുട്ടി പിന്നീട് ഏപ്രില്‍ 19 എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയത്തിലെത്തിയത്. പിന്നീട് നിരവദി തമിഴ് മലയാളം സിനിമകള്‍ താരം ചെയ്തു. എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ടതായി നന്ദിനിയുടെ അഭിനയം മാറി.

ഇപ്പോള്‍ സീരിയലുകളിലും സജീവമായിരിക്കുന്ന നന്ദിനി നാല്‍പ്പത്തിമൂന്നാം വയസിലും അവിവാഹിതയായി തന്നെ തുടരുകയാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തെ പറ്റി നന്ദിനി തുറന്ന് പറയുകയാണ്. ഇപ്പോല്‍ ബാംഗ്ലൂരു വിലാണ് താരം. അവിടെ സുഖമായി ജീവിക്കുകയാണ് താരം. ഇന്നും പഴയ സൗന്ദര്യം താരത്തിനുണ്ട്. അച്ചനും അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താരത്തിന്‍രെ താമസം. തന്‍രെ വീടിനെ പറ്റി ഇന്ത്യ ഗ്ലിറ്റ്സിന് നല്‍കിയ ഹോം ടൂര്‍ വീഡിയോയില്‍ വിശേഷങ്ങള്‍ പങ്കു വച്ചിരിക്കുകയാണ് താരം.

21 വര്‍ഷമായി ബാംഗലൂരുവിലെ സ്വന്തം വസതിയിലാണ് തന്റെ താമസം. വളരെ പോസിറ്റീയോടെ വാസ്തുവിന് പ്രാദാന്യം നല്‍കിയ നിര്‍മിച്ച വീടാണ് ഇതെന്ന് നന്ദിനി പറയുന്നു. മുന്‍പ് കൂട്ടു കുടുംബത്തിലായിരുന്നു തന്‍രെ താമസം. പിന്നീടാണ് ഈ വീട്ടിലേയ്ക്ക് മാറിയത്. ചില വീടുകളില്‍ പെറ്റ്‌സുകള്‍ ഉണ്ടാകാറുണ്ട്. ഇവിടെ അതില്ലാ ത്തത് എന്താണെന്നുള്ള ചോദ്യത്തിന് മൃഗങ്ങളെയും പക്ഷികളെയും കൂട്ടിലിടുന്നതിനോട് താല്‍പ്പര്യമില്ലെന്നും അതാണ് അപ്രകാരം ചെയ്യാതിരിക്കുന്നതെന്നും താരം പറയുന്നു.

യാത്രകള്‍ വലിയ ഇഷ്ടമാണെന്നും താന്‍ നിരവദി യാത്രകള്‍ പോകാറുണ്ടെന്നും താരം പറയുന്നു. മലയാളത്തില്‍ കരിമാടിക്കുട്ടന്‍ എന്ന സിനിമയും അയാള്‍ കഥ എഴുതുകയാണ് എന്ന സിനിമയും തനിക്ക് വലിയ ഇഷ്ടമാണെന്ന് താരം പറയുന്നു. നാല്‍പ്പതു കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തതിന്‍രെ കാരമവും താരം തുറന്ന് പറഞ്ഞു. തന്റെ സങ്കല്‍പ്പത്തിലെ പോലെ ഒരാള്‍ ഇതുവരെ വന്നിട്ടില്ലെന്നും അത്തരത്തില്‍ ഒരാള്‍ വന്നാല്‍ വിവാഹം കഴിക്കുമെന്നും അച്ചനെയും അമ്മയെയും പിരിയാന്‍ ബുദ്ധിമുട്ടാണ് തനിക്കെന്നും അവര്‍ക്കും അങ്ങനെ തന്നെയാണെന്നും താരം പറയുന്നു.

Comments are closed.