
അമ്മയുടെ ആഗ്രഹത്തിലൂടെ സിനിമയിലെത്തി. സിനിമയിലും സീരിയലിലും ചെറിയ വേഷങ്ങള്‍ ചെയ്തു, പിന്നീട് ബിസിനസിലേയ്ക്ക്, ഒടുവില്‍ കുടുംബം അടക്കം ലോഡ്ജില്‍ കൂട്ട ആത്മഹത്യ ; നടി നയനയുടെ ജീവിതത്തില്‍ സംഭവിച്ചത്
ചുരുക്കം ചില സിനിമകളിലും ചില സീരിയലുകളിലും അഭിനയിച്ച് ഒടുവില്‍ അകാലത്തില്‍ മണ്‍ മറഞ്ഞു പോയ ഒരു നടിയായി രുന്നു നയന. നയനെ പറ്റി ഇന്നും മലയാളികള്‍ക്കറയില്ല. ഒരു പക്ഷേ നടിയെ പറ്റി ഓര്‍മ്മ പോലും കാണില്ല. കാരണം മുന്‍നിര താരമായിട്ടല്ല മറിച്ച് സഹ വേഷങ്ങള്‍ ആയിരുന്നു നയന ചെയ്തിരുന്നത്. ആലപ്പുഴക്കാരിയായിരുന്നു നയന. പണ്ട് വീടിനടുത്ത് ഒരു ഷൂട്ടിങ് വന്നപ്പോള്‍ നയനയുടെ അമ്മ അത് കാണുകയും തന്റെ മകളെയും ഒരു നടിയായി കാണാന്‍ ആഗ്രഹിക്കുകയും ചെയ്തു. നയന ഒരു നര്‍ത്തകി ആയിരുന്നു. പിന്നീട് ചെറിയ വേഷങ്ങള്‍ ചില സിനിമകളില്‍ നയനയ്ക്ക് ലഭിച്ചു.

ആയിരപ്പറ, വാര്‍ധക്യ പുരാണം, സാഗരം സാക്ഷി, ആയുഷ്‌ക്കാലം, കടിഞ്ഞൂല്‍ കല്യാണം, വിഷ്ണുലോകം, സ്ത്രീധനം, പിട ക്കോഴി കൂവുന്ന നൂറ്റാണ്ട്, മലപ്പുറം ഹാജി മഹാനായ ജോജി തുടങ്ങിയ സിനിമകളിലെല്ലാം നയന അഭിനയിച്ചു. എന്നാല്‍ വളരെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളൊന്നും നയനയ്ക്ക് ലഭിച്ചില്ല. പി്ന്നീട് സീരിയലിലേയ്ക്കും താരം എത്തി. ദൂര ദര്‍ശനിലെ ചില സീരിയ ലുകള്‍ ചെയ്ത നയന ഒടുവില്‍ സ്‌വന്തമായി ഒരു സീരിയല്‍ ചെയ്യാന്‍ തീരുമാനിച്ചു. നയന സീരിയല്‍ രംഗത്തെത്തിയതോടെ ആല പ്പുഴയില്‍ നിന്ന് കുടുംബം വിറ്റ് തിരുവനന്തപുരത്തേയ്ക്ക് പോയി.

പലരോടും കടം വാങ്ങി ആയിരുന്നു സീരിയല്‍ നിര്‍മ്മിച്ചത്. എ്‌നാല്‍ അത് വിജയം കണ്ടില്ല. പിന്നീട് പല ബിസിനസുകളിലേ യ്ക്കും തിരിഞ്ഞെങ്കിലും അതെല്ലാം പരാജയമായി. ഒടുവില്‍ നയനയുടെ സഹോദരന്‍ ബിനുവും സഹോദരീ ഭര്‍ത്താവും ചേര്‍ന്ന് തിരുവനന്തപുരത്ത് സ്പോര്‍ട്സ് സാമഗ്രികള്‍ വില്‍ക്കുന്ന കട തുടങ്ങിയിരുന്നു. ഇതിനായി നയന ഒരു നടിയില്‍ നിന്നും ഏഴുലക്ഷം രൂപ കടംവാങ്ങിയിരുന്നു.

എല്ലാ ബിസിനസും പരാജയപ്പെട്ടതോടെ കടം വാങ്ങിയ തുക തിരിച്ചു നല്‍കാനും കഴിയാതെ വന്നതോടെ നടിയും കുടുംബവും ആത്മഹത്യ ചെയ്യുകയായിരുന്നു. നയന, പിതാവ് ബാലകൃഷ്ണപ്പണിക്കര്‍, അമ്മ രത്നമ്മ, സഹോദരി ഇന്ദു, സഹോദരന്‍ ബിനു എന്നിവരാണ് മൈസൂരിലെ ലോഡ്ജില്‍ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സഹോദരി ഇന്ദുവിന്റെ മകള്‍ അനുപമയും നയനയുടെ മകള്‍ അഖിലയും മാത്രമാണ് അന്ന് രക്ഷപ്പെട്ടത്. കേരളക്കര തന്നെ ഞെട്ടുന്ന വാര്‍ത്ത ആയിരുന്നു അത്. പിന്നീട് മരിച്ചവരുടെ മൃതദേഹങ്ങള്‍ മൈസൂരില്‍ത്തന്നെ സംസ്‌കരിക്കുകയാണ് ഉണ്ടായത്.