അച്ചന്‍ സ്ഥിരം മദ്യപിക്കുമായിരുന്നു, ബാറില്‍ നിന്ന് വിളിച്ചു കൊണ്ടു പോകൂ എന്ന് കോള്‍ വരെ വരുമായിരുന്നു; നടി നീരജ ദാസ് മനസ് തുറക്കുന്നു

നീരജ എന്ന നടിയെ അധികമാര്‍ക്കും അറിയില്ലെങ്കിലും താരം അഭിനയിച്ച സിനിമകള്‍ എല്ലാവര്‍ക്കും പരിചി തമാണ്, ഇര,സാഗ, മാസ്റ്റര്‍ പീസ് തുടങ്ങി ചില സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ടിവി അവകാരികയും ആയിട്ടുണ്ട്. പട്ടുസാരി , ആവണി എന്ന സീരിയലും താരം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താരം തന്റെ ജീവിതാനുഭവങ്ങല്‍ തുറന്ന് പറയുകയാണ്.

ഒരുപാട് പ്രതിസന്ധികളിലൂടെയാണ് തന്റെ ജീവിതം ഇന്ന് കാണുന്ന നിലയിലേയ്ക്ക് എത്തിയതെന്നാണ് താരം പറയുന്നത്. ജോഷ് ടോക്ക് എന്ന മോട്ടീവേഷണല്‍ പ്ലാറ്റ് ഫോമിലൂടെയാണ് നീരജ തന്റെ ജീവിതത്തെ പറ്റി പറഞ്ഞത്. മലയാളത്തിന് പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ എടുത്ത് പറയണമെങ്കില്‍ സ്ഥിരം മദ്യപാനിയായ അച്ഛനെയാണ് ഓര്‍മ്മ വരുന്നത്.

പ്രണയിച്ചാണ് അച്ഛനും അമ്മയും വിവാഹം കഴിച്ചത്. പിന്നീട് അച്ചന്‍ മദ്യപാനി ആയതോടെ അമ്മ കുറെ കഷ്ട്ടപ്പെട്ടു. ഒരു സമയം രാവിലെ മുതല്‍ വൈകുന്നേരം വരെ അച്ഛന്റെ മദ്യപാനം നീളുമായിരുന്നു. ബാറില്‍ നിന്ന് അച്ഛനെ വിളിച്ചു കൊണ്ടു പോകൂ എന്ന് കോള്‍ വരുമായിരുന്നു. ആ ലെവലിലായിരുന്നു കാര്യങ്ങളുടെ പോക്ക്. എന്നാല്‍ അമ്മയുടെ കഴിവിനാല്‍ അച്ഛന്‍ മദ്യപാനം നിര്‍ത്തി. അച്ഛനെ അമ്മ ഡി അഡികഷന്‍ സെന്ററിലാക്കിയിരുന്നു.

അങ്ങനെ അച്ഛന് തന്റെ മദ്യപാനവും അതി നിര്‍ത്തിയില്ലെങ്കില്‍ പിരിയേണ്ടി വരുന്ന ഞങ്ങളുടെ കുടുംബത്തെ പറ്റിയൊക്കെ ചിന്തിക്കുകയും അച്ഛന്‍ മാറുകയും ചെയ്തു. ഇന്ന് എല്ലാം നല്ല രീതിയില്‍ പോകുന്നുണ്ടെങ്കിലും മൂന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ അച്ചന്‍രെ മദ്യപാനം വളരെ ബുദ്ധിമുട്ടിച്ചിരുന്നു. തനിക്ക് പൊതുവെ വണ്ണം വയ്ക്കുന്ന ശരീര പ്രകൃതി ആയിരുന്നു. അതിനാല്‍ തന്നെ ബോഡി ഷെയ്മിങ്ങിലും നല്ല രീതിയില്‍ ഇരയായിട്ടുണ്ട്. സ്‌കൂള്‍ തലം മുതല്‍ സീരിയലില്‍ അഭിനയിക്കുമ്പോഴും സിനിമയില്‍ അഭിനയിക്കുമ്പോഴും അത് തുടര്‍ന്നു.പിന്നീട് ഫിറ്റ്‌നെസില്‍ കോണ്‍സണ്‍ട്രേയ്റ്റ് ചെയ്തു. ഞാന്‍ എന്നെ തന്നെ മാറ്റിയെന്നും നീരജ പറയുന്നു

Comments are closed.