ദൈവം നിന്നെ എന്‍രെ ഇളയമകനായി തന്നു. ഇനി നീ ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ല, നീ ഇല്ലാതെ എന്റെ വീട് ഒരിക്കലും പഴയത് പോലെ ആകില്ല; വികാര ഭരിതമായ കുറിപ്പുമായി പാര്‍വ്വതി

ജയറാമും പാര്‍വ്വതിയും ആരാധകര്‍ക്ക് വലിയ ഇഷ്ടമുള്ള താരങ്ങള്‍ തന്നെയാണ്. ഇവര്‍ ജീവിത്തിലും ഒന്നിച്ച പ്പോള്‍ ആരാധകര്‍ അത് ആഘോഷിച്ചിരുന്നു. സിനിമയിലെ പ്രണയവും കെമിസ്ട്രിയും ജീവിതത്തിലും പകര്‍ ത്തിയ ഇരുവരും അന്നുമുതല് ഇന്നുവരെ വളരെ സന്തോഷത്തിലാണ് ഇവര്‍ ജീവിക്കുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് പിന്‍മാറിയ പാര്‍വ്വതി ചക്കിയും കണ്ണനും എന്ന മക്കളുടെ അമ്മയായി ജീവിക്കുകയാണ്. മക്കള്‍ വലുതായിട്ടും താരം അഭിനയത്തിലേയ്ക്ക് തിരിച്ചെത്തിയിട്ടില്ല. ജീവിതത്തിലെ ഓരോ സന്തോഷവും പാര്‍വ്വതിയും മക്കളും സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്.

ഇപ്പോഴിതാ തന്റെ വീട്ടിലെ ഒരംഗത്തിന്റെ വേര്‍പാടിന്റെ വേദന സോഷ്യല്‍ മീഡിയയിലുടെ പങ്കിട്ടിരിക്കുക യാണ് പാര്‍വ്വതി. തങ്ങളുടെ ഓമന ആയിരുന്ന മെസി എന്ന നായയുടെ വേര്‍പാടാണ് താരത്തെ ഏറെ വേദനിപ്പി ച്ചിരിക്കുന്നത്. വീട്ടിലെ എല്ലവരുടെയും ഓമന ആയിരുന്ന മെസി. ഇവര്‍ക്കൊപ്പം ചിത്രങ്ങലിലും മെസിയെ കാണാ നാകുമായിരുന്നു. 2020ല്‍ ഇവരുടെ വീട്ടിലെ ബെന്നി എന്ന വളര്‍ത്തുനായയെ അവര്‍ക്ക് നഷ്ട്ടപ്പെട്ടിരുന്നു. അതിനു പകരമായിട്ടാണ് മെസി എത്തിയത്. ഇപ്പോഴിതാ അവനും യാത്ര ആയിരിക്കുകയാണ്.

വളരെ സങ്കടകരമായ ഒരു കുറിപ്പോടെയാണ് മെസിയെ പറ്റി പാര്‍വ്വതി പറയുന്നത്. മെസ്സിമ്മ..വാക്കുകള്‍ എന്നെ പരാജയപ്പെടുത്തുന്നു.. 40 ദിവസം പ്രായമുള്ള കുഞ്ഞായി നീ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു.. നിന്റെ ഉപാധികളില്ലാത്ത സ്‌നേഹം നല്‍കി എന്നെ മികച്ച വ്യക്തിയാക്കി മാറ്റി.. നിന്റെ വികൃതിയും കോപവും കൂട്ടുകെട്ടും എനിക്ക് നഷ്ടമാകും.. ദൈവം എന്നെ അനുഗ്രഹിച്ചു നിന്നെ എന്റെ ഇളയ മകനായി തരുന്നു..

എനിക്കറിയില്ല ഇതെങ്ങനെ തരണം ചെയ്യുമെന്ന്..നിന്റെ അഭാവം..നീ ഇല്ലാതെ എന്റെ വീട് ഒരിക്കലും പഴയത് പോലെ ആകില്ല. ഒരിക്കലും നീ മതിയാവില്ല.. നീ നക്ഷത്രങ്ങളില്‍ ഏറ്റവും തിളക്കമുള്ളവനായിരിക്കട്ടെ. നീ എവിടെയായിരുന്നാലും സന്തോഷവും വികൃതിയും ആയിരിക്കുക. എന്റെ മെസ്സിമ്മ സമാധാനത്തോടെ വിശ്ര മിക്കൂ. അമ്മ,അപ്പ,കണ്ണന്‍,ചക്കി എന്നിവരുടെ ഒത്തിരി ചുംബനങ്ങള്‍ എന്നാണ് പാര്‍വ്വതി കുറിച്ചത്. മെസി ക്കൊപ്പമുള്ള ചിത്രവും താരം പങ്കിട്ടിട്ടുണ്ട്.

Articles You May Like

Comments are closed.