മൂത്ത മകളുടെ പുത്തന്‍ സന്തോഷ വാര്‍ത്ത പങ്കിട്ട് നടി രംഭ, ആഷോഷത്തില്‍ കുടുംബം; താരപുത്രി സ്വന്തമാക്കിയ നേട്ടം കണ്ടോ

മലയാള സിനിമയില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് പിന്നെ തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം വളരെ സജീവമായ താരമായിരുന്നു നടി രംഭ. മലയാളത്തില്‍ സര്‍ഗമായിരുന്നു രംഭയുടെ ആദ്യ മലയാള ചിത്രം പിന്നീട് ക്രോണിക് ബാച്ചിലര്‍, കൊച്ചി രാജാവ്, മഴവില്‍ക്കാവടി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. പിന്നീട് നാടന്‍ ലുക്കില്‍ നിന്ന് ഗ്ലാമറസ് ലുക്കിലേയ്ക്ക് രംഭ മാറി. വിവഹത്തോടെ സിനിമയില്‍ നിന്ന് മാറി വീട്ടമ്മയായി രംഭ കഴിയുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രംഭ.

മക്കളും ഭര്‍ത്താവുമായിട്ടുള്ള മിക്ക ചിത്രങ്ങളും താരം പങ്കിടാറുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് താരവും മക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ പിന്നീട് താരം തന്നെ തങ്ങള്‍ കുഴപ്പമില്ലെന്നും നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയിയല്‍ എത്തിയിരുന്നു.ആന്ദ്രാ പ്രദേശുകാരിയായ രംഭ തെലുങ്കു ചിത്രത്തിലൂടെയാണ് സിനിമയിലേയ്ക്ക് എത്തിയത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ചിത്രങ്ങള്‍ക്ക പുറമേ ബംഗാളി, ബോജ്പൂരി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചിരുന്നു. ശ്രിലങ്കന്‍ ബിസിനസ് മാനായ ഇന്ദ്രകുമാറാണ് താരത്തിന്‍രറെ ഭര്‍ത്താവ്. കാനഡയിലെ ടോറന്റോയിലാണ് ഇവര്‍ സെറ്റിലായിരിക്കുന്നത്. ഇപ്പോഴിതാ തന്റെ മകള്‍ ലാന്യയുടെ ഒരു വിശേഷം പങ്കു വച്ചിരിക്കുകയാണ് രംഭ.

വീഡിയോയും ചിത്രങ്ങളും ലാന്യയുടെയും രംഭയുടെയും പങ്ക് വച്ചിട്ടുണ്ട്. ലാന്യ ഗ്രാജു വേഷന്‍ കരസ്ഥമാക്കിയിരിക്കുന്നതിന്‍രെ വിശേഷമാണ് താരം പങ്കിട്ടിരിക്കുന്നത്. ചിരിച്ചു കൊണ്ട് പോസ് ചെയ്യുന്നുവെന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങല്‍ പങ്കിട്ടിരിക്കുന്നത്. ലാന്യയെ കൂടാതെ ഒരു മകളും മകനും താരത്തിനുണ്ട്. എല്ലാവരും ലാന്യയ്ക്ക് അഭിനനദനങ്ങല്‍ നേര്‍ന്നിരിക്കുകയാണ്.

Articles You May Like

Comments are closed.