തെന്നിന്ത്യന്‍ സിനിമകളിലെ മുന്‍ നിര നായിക. പിന്നീട് സിനിമ ഉപേക്ഷിച്ച് മേജറുമായി വിവാഹം, രണ്ട് വര്‍ഷത്തിന് ശേഷം ഡിവോഴ്‌സ്, ആത്മീയതയിലേയ്‌ക്കെത്തിയപ്പോള്‍ സ്വാമി നിത്യാനന്ദയുമായി വഴി വിട്ട ബന്ധം, ഒടുവില്‍ നിത്യാനന്ദയുടെ ദ്വീപില്‍ മാ നിത്യാനന്ദ മയി ആയി ജീവിക്കുന്ന നടി രഞ്ജിതയുടെ ഇപ്പോഴത്തെ ജീവിതം

ആരാധകര്‍ എന്നും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ആരാധിക്കുന്നവപാണ് എന്നാല്‍ അവരുടെ സിനിമകളും കഥാപാത്രങ്ങളുമാകാം നമ്മളെ ആകര്‍ഷിച്ചിരിക്കുക. ഒരു പക്ഷേ റിയല്‍ ലൈഫില്‍ നല്ല വ്യക്തിത്യമായിരിക്കില്ല അവരുടേത്. അത്തരത്തിലുള്ള പല താരങ്ങളുടെയും ജീവിതവും സിവനിമയില്‍ നിന്ന് മാറി നില്‍ക്കുന്നവരുടെ ജീവിതവുമൊക്കെ തുറന്ന് പറയുന്നത് സിനിമയില്‍ ഉള്ളവര്‍ തന്നെയാകും.അത്തരത്തില്‍ സിനിമതാരങ്ങളെ പറ്റി ചെയ്യാര്‍ ബാലു എന്ന നടനും മാധ്യമ പ്രവര്‍ത്തകനുമായ വ്യക്തി തുറന്ന് പറയാറുണ്ട്.

കൂടുതലും തമിഴ് സിനിമാ താരങ്ങളെ പറ്റിയാണ് ചയ്യൊര്‍ ബാലു തുറന്ന് പറയുന്നത്. താരങ്ങളുടെ മുന്‍ കാലജീവിതവും ഇപ്പോഴ ത്ത ജീവിതവുമൊക്ക ചെയ്യാര്‍ ബാലവിനറിയാം. ഇപ്പോവിതാ നടി രഞ്ജിതയെ പറ്റിയാണ് ചെയ്യാര്‍ ബാലു പറഞ്ഞി രിക്കുന്നത്. തമിഴിലും മലയാളത്തിലും തെലുങ്കിലുമൊക്ക അഭിനയിച്ച രഞ്ജിത കുപ്രസിദ്ധി നേടിയത് മറ്റൊരു വാര്‍ത്തയിലൂടെ ആയിരുന്നു.

ജോണി വാക്കര്‍, കൈക്കുടന്ന നിലാവ്, തട്ടകം, ഒരു യാത്ര മൊഴി, സുവര്‍ണ സിംഹാസനം തുടങ്ങിയ മലയാളം സിനിമകളിലാണ് രഞ്ജിത അഭിനയിച്ചത്. പിന്നീടു ഏറെ കാലത്തിന് ശേഷം പുതുമുഖങ്ങള്‍ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് നടി വിവാഹിതയാകുന്നത്. മേജറായിരുന്നു താരത്തിന്റെ ഭര്‍ത്താവ്. എന്നാല്‍ പിന്നീട് താരം വിവാഹ മോചനം നേടുകയും ചെയ്തു. പിന്നീട് താരം സിനിമയിലും സീരിലുകളിലും സജീവമായി. ഒടുവില്‍ സന്യാസത്തിലേയ്ക്ക് തിരിഞ്ഞ തോടെയാണ് നിത്യനന്ദയ്‌ക്കൊപ്പമുള്ള വഴി വിട്ട ജീവിതം താരം തുടങ്ങുന്നത്.

സ്വാമി നിത്യാനന്ദയെ പിടികൂടാന്‍ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ സ്വന്തമായി കൈലാസ എന്ന ദ്വീപ് സ്ഥാപിച്ച് അതിലാണ് നിത്യനന്ദയും രഞ്ജിതയുമുള്ളത്.സിനിമ വിട്ട് നല്ല ഒരു കുടുംബ ജീവിതം വേണെന്നാഗ്രഹിച്ചാണ് രഞ്ജിത വിവാഹം കഴിക്കുന്നത്. സിനിമ മേഖല ഒരു ഘട്ടത്തില്‍ താരം വെറുത്തിരുന്നു.നിനിത്യാനന്ദ രഞ്ജിതയുമായി ഉള്ള കിടപ്പറ വീഡിയോ പുറത്ത് വന്നതോടെയാണ് ഇവര്‍ക്കെതിരെ നിരവധി ആരോപണങ്ങളു പരാതികളും വന്നത്. തെക്കേ അമേരിക്കയില്‍ ഹിന്ദു മതസ്ഥര്‍ക്കായി ദ്വീപ് സ്ഥാപിച്ചെന്ന് പറയുന്ന നിത്യാനന്ദ ദ്വീപിലെ അവകാശിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. മാ നിത്യാനന്ദ മയി എന്ന പേര് സ്വീകരിച്ച് നിത്യാനന്ദയുടെ ആശ്രമം നോക്കി നടത്തുന്നത് രഞ്ജിതയാണിപ്പോളെന്നും ചെയ്യാര്‍ ബാലു പറയുന്നു.

Comments are closed.