സൂപ്പര്‍ അമ്മയ്ക്ക് ജന്മ ദിനാശംസകള്‍. നടി സരിതയുടെ പിറന്നാള്‍ ഗംഭീരമാക്കി ശ്രാവണും തേജസും; അമ്മയെ പൊന്നുപോലെ നോക്കുന്ന മക്കളെ കിട്ടിയത് ഭാഗ്യമെന്ന് ആരാധകര്‍

മലയാളത്തില്‍ ഒരു കാലത്ത് ഏറെ ജനപ്രീതി നേടിയ നടിയായിരുന്നു സരിത. കുറെ കാലമായി സരിത സിനിമ യില്‍ സജീവമല്ല. സരിത എന്ന നടിയുടെ ജീവിതം തന്നെ ഒരു സിനിമക്കഥ പോലെയാണ്. തമിഴ്, തെലുങ്കു ,ക ന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ച താരമാണ് സരിത. സരിതയുടെ ആദ്യ വിവാഹം പതിനാറാം വയസില്‍ ആയിരുന്നു. വെങ്കട സുബ്ബയ്യ എന്നെയാളെയാണ് സരിത ആദ്യം വിവാഹം ചെയ്തത്.

എന്നാല്‍ ആറുമസത്തിനുള്ളില്‍ തന്നെ ആ വിവാഹ ബന്ധം അവസാനിച്ചു. പിന്നീട് സരിത അഭിനയത്തില്‍ കൂടുതല്‍ സജീവമായി. മലയാള സിനിമകളില്‍ താരം സജീവമായതോടെയാണ് മുകേഷുമായി പ്രണയത്തിലാകു ന്നതും വിവാഹം ചെയ്യുന്നതും. എന്നാല്‍ വിവാഹത്തിന് ശേഷം ഇവരുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഇരുവര്‍ക്കും രണ്ട് മക്കളാണ് ശ്രാവണും തേജസും.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ സരിതയെ മുകേഷ് ഉപദ്രവിക്കുമായിരുന്നുവെന്നും പീഡനം സഹിക്കാതെ സരിത പിന്നീട് മുകേഷില്‍ നിന്ന് അകന്ന് കഴിയുക ആയിരുന്നു. മക്കള്‍ രണ്ട് പേരും സരിതയ്‌ക്കൊപ്പമാണ്. പിന്നീട് ഇരുവരും വിവാഹ മോചനം നേടി. സരിത ഇപ്പോള്‍ മക്കള്‍ക്കൊപ്പം ദുബായിലാണ്. മൂത്ത മകന്‍ ശ്രാവണ്‍ ഡോക്ടറാണ്. മാത്രമല്ല, കല്യാണം എന്ന സിനിമയിലും അഭിനയിച്ചിരുന്നു.

മക്കള്‍ അമ്മയെ പൊന്നു പോലെയാണ് നോക്കുന്നതെന്ന് ഇവര്‍ പങ്കു വയ്ക്കുന്ന ചിത്രങ്ങളില്‍ നിന്ന്മനസിലാകാം. എപ്പോഴും വളരെ സന്തോഷത്തോടെ മക്കള്‍ക്കൊപ്പം അമ്മയുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പ്രിയപ്പെട്ട അമ്മയുടെ ബര്‍ത്ത് ഡേ മക്കള്‍ ആഘോഷമാക്കിയിരിക്കുകയാണ്. ഞങ്ങളുടെ സൂപ്പര്‍ അമ്മയ്ക്ക് ജന്മദിനാശംസകള്‍ എന്നും, നല്ല ഒരു വര്‍ഷം നേരുന്നുവെന്നുമാണ് മകന്‍ ശ്രാവണ്‍ കുറിച്ചത്. ആരാധകരും താരത്തിന് ആശംസകള്‍ നേരുകയാണ്.-

Articles You May Like

Comments are closed.