
നടി ഷബാനയുടെ മകള്‍ ഫാത്തിമ വിവാഹിതയായി, മെറൂണ്‍ ബ്രൈഡല്‍ ലഹങ്കയില്‍ സുന്ദരിയായി താരപുത്രി, വരന്‍ പ്രണവ്; ആര്‍ഭാട വിവാഹത്തില്‍ പങ്കെടുത്ത് സിനിമാ താരങ്ങള്‍
ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയായിരുന്നു ഷബാന. പിന്നീട് താരം തമിഴ് സിനിമയിലെയ്ക്ക് ചേക്കേറി. പഴയ കാല നടിമാരെ ഒരിക്കലും ആരാധകര്‍ മറക്കില്ല. ഇപ്പോഴിതാ ഷബാനയെ കണ്ടെത്തിയ തിന്റെ സന്തോഷത്തിലാണ് ആരാധകര്‍. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ജന്മാന്തരങ്ങള്‍ എന്ന ചിത്ര ത്തിലൂടെ വിനീതിന്റെ നായികയായി അരങ്ങേറ്റം കുറിച്ച് ഷബാന പിന്നീട് തമിഴ് സിനിമയിലേയ്ക്ക് ചേക്കേറി.

പുതു പുതു അര്‍ത്ഥങ്ങള്‍ ആയിരുന്നു ഷബാനയുടെ ആദ്യ തമിഴ് ചിത്രം. പിന്നീട് ആത്മ എന്ന ചിത്രവും ചെയ്ത് താരം തമിഴില്‍ സജീവമായി. പിന്നീട് തെലുങ്കു, കന്നഡ് സിനിമകളിലും ഷബാന സജീവമായിരുന്നു. വിവാഹ ശേഷം താരം അഭിനയം ഉപേക്ഷിക്കുകയായിരുന്നു. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ -വിതരണ സ്ഥാപനങ്ങളുടെ ഉടമയുമായ മുഹമ്മദ് സലിമിനെയാണ് താരം വിവാഹം ചെയ്തത്. ഇപ്പോഴിതാ താരത്തിന്റെ മകളും വിവാഹിത ആയിരിക്കുന്ന വിശേഷമാണ് പുറത്ത് വരുന്നത്.

ഷബാനയടെ മകള്‍ ഫാത്തിമ കഴിഞ്ഞ ദിവസമാണ് വിവാഹം കഴിച്ചത്. ഐ.ടി.ഉദ്യോഗസ്ഥന്‍ പ്രണവ് ദേവാണ് വരന്‍. കോവളം താജ് ഹോട്ടലില്‍വെച്ചായിരുന്നു വിവാഹം.മലയാളത്തിനു പുറമേ തമിഴ് കന്നഡ, തെലുങ്കു സിനിമയിലെ പ്രമുഖര്‍ വിവാഹത്തിന് പങ്കെടുത്തിരുന്നു. ചെന്നൈയിലാണ് ഷബാന ഇപ്പോള്‍ താമസിക്കുന്നത്. വളരെ ആര്‍ഭാട പൂര്‍വ്വമായിട്ടായിരുന്നു താര പുത്രിയുടെ വിവാഹം നടന്നത്.

ഫാത്തിമയും പ്രണവിന്റെയും പ്രണയ വിവാഹമാണിതെന്നാണ് സൂചന. ഇവരുടെ വിവാഹ ചിത്രങ്ങള്‍ വന്‍ വൈറലാണ്. മെറൂണും ക്രീമും കൂടി ചേര്‍ന്നുള്ള കളറിലെ ഹെവി ബ്രൈഡല്‍ ലഹങ്കയാണ് താര പുത്രി വിവാഹത്തിനായി അണിഞ്ഞത്. മെറൂണ്‍ കളറിലെ പാന്റും കോട്ടുമായിരുന്നു വരന്റെ വേഷം. വളരെ ആര്‍ഭാടമായിട്ടാണ് ഇവരുടെ വിവാഹം നടന്നത്.