
മീനത്തില്‍ താലികെട്ടിലെ മാലതി. ചന്ദമാമായിലെ ചാക്കോച്ചന്റെ നായിക; കുറച്ച് സിനിമകള്‍ മാത്രം ചെയ്ത് അഭിനയം വിട്ട നടി തേജാലിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ
ചില മലയാള ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികളുട മനസില്‍ ഇന്നും സ്ഥാനമുള്ള നടിയാണ് തേജാലി. മീനത്തില്‍ താലി കെട്ട് ,ചന്ദ മാമാ എന്നീ സിനിമകളില്‍ മാത്രമേ തേജാലി അഭിനയച്ചിട്ടുള്ളു. എങ്കിലും മലയാളികള്‍ ഇന്നും ആ നടിയെ സ്‌നേഹിക്കുന്നുണ്ട്. മുംബൈ ക്കാരിയായ തേജാലി ഹിന്ദി സീരിയലുകളിലൂടെയാണ് അഭിനയത്തിലേയ്ക്ക് എത്തുന്നത്. 1997 ലാണ് താരം സിനിമയില്‍ അഭിനയിക്കുന്നത്. കുച്ച് ഭീ ഹോ സക്താ ഹേ എന്ന സീരിയലിലായിരുന്നു താരം ആദ്യം അഭിനയിച്ചത്.

ആഹാ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേയ്ക്ക് പ്രേവേശിക്കുന്നത്. പിന്നീട് മലയാളത്തിലും രണ്ട് ചിത്ര ങ്ങള്‍ ചെയ്തു. മീനത്തില്‍ താലി കെട്ട് എന്ന സിനിമ വലിയ ഹിറ്റ് തന്നെ ആയിരുന്നു. ചന്ദ മാമാ എന്ന സിനിമയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പിന്നീട് താരം അഭിനയത്തില്‍ നിന്ന് പിന്‍ മാറുക ആയിരുന്നു. തേജാലി ഘനേക്കര്‍ എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്.

ഓമനക്കുട്ടന്‍രെ മാലതി ആയി വന്ന് ആരാധകരുടെ മനം കവര്‍ന്ന ഈ പൂച്ചക്കണ്ണുള്ള സുന്ദരി സിനിമ പശ്ചാത്തലമുള്ള കുടുംബ ത്തില്‍ തന്നെയാണ് ജനിച്ചത്. 1999 ല്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ച തേജാലി പിന്നീട് മാസ്റ്റര്‍ ഡിഗ്രി സിങ്കപ്പൂരില്‍ നിന്ന് പൂര്‍ത്തിയാക്കി. 2004 ലാണ് താരം വിവാഹിതയാവുന്നത്.

ശേഷം ഭര്‍ത്താവും കുട്ടിയുമായി സിംഗപ്പൂരില്‍ സെറ്റിലാവുകയും ചെയ്യ്തു. മിക്ക താരങ്ങളും ലൈം ലൈറ്റില് നില്‍ക്കുമ്പോള്‍ തേജാലിയാകട്ടെ സോ,്‌യല്‍ മീഡിയയില്‍ നിന്ന് പോലും അകന്ന് നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ മകനൊപ്പം വളരെ സുന്ദരി യായി തന്നെ തേജാലി നില്‍ക്കുന്ന ചിത്രം ആരാധകര്‍ കണ്ടെത്തിയിരിക്കുകയാണ്. തന്റെ ജോലിയും കുടുംബവുമൊക്കെയായി താരം വളരെ ബിസിയാണിപ്പോള്‍.