
റൗഡി ബേബി എത്തി. ഞങ്ങളുടെ കുടുംബം വളര്‍ന്നിരിക്കുന്നു, അമ്മയായ സന്തോഷം പങ്കിട്ട് നടി വിദ്യ ഉണ്ണി
ഡോക്ടര്‍ ലൗ എന്ന സിനിമയിലൂടെ അഭിനയത്തിലെത്തിയ താരമാണ് വിദ്യ ഉണ്ണി. എന്നാല്‍ വളരെ ചുരുക്കം സിനിമകളില്‍ മാത്രമേ വിദ്യ അഭിനയിച്ചുള്ളു, മാത്രമല്ല, സഹോദരിയും നടിയുമായ ദിവ്യ ഉണ്ണിയെ പോലെ വലിയ നടിയാകാന്‍ വിദ്യയ്ക്ക് കഴിഞ്ഞില്ല. ചേച്ചിയെ പോലെ തന്നെ നല്ല നര്‍ത്തകിയാണ് വിദ്യ ഉണ്ണി. 2019 ലാണ് വിദ്യ വിവാഹിതയാകുന്നത്. എഞ്ചിനീയറിങ് ബിരുദം ചെയ്്ത് കൊണ്ടിരിക്കെയാണ് താരം സിനിമയിലെത്തുന്നത്. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വരനാണ് വിദ്യയുടെ ഭര്‍ത്താവ്. സിംഗപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് സഞ്ജയ്. വളരെ ആര്‍ഭാടത്തോടെയാണ് ഇവരുടെ വിവാഹം നടന്നത്.

പിന്നീട് ഭര്‍ത്താവിനൊപ്പം സിംഗപ്പൂരിലായിരുന്നു വിദ്യ ഉണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു. കുറച്ച് നാള്‍ക്ക് മുന്‍പാണ് റൗഡി ബേബി കമ്മിങ് സൂണ്‍ എന്ന ക്യാപ്ക്ഷനൊടെ താരം തന്റെ വിശേഷ വാര്‍ത്ത പങ്കിട്ടത്. പിന്നീട് വള ക്കാപ്പ് ചിത്രങ്ങളും ബേബി ഷവര്‍ വീഡിയോയും താരം പങ്കിട്ടിരുന്നു. ബേബി ഷവര്‍ വീഡിയോയയില്‍ ജെന്‍ഡര്‍ റീവിലും താരം ചെയ്തിരുന്നു.


സഹോദരിയും നടിയുമായ ദിവ്യയും കുഞ്ഞനുജത്തിയുടെ രാജകുമാരിയെ വരവേറ്റിരിക്കുകയാണ്. ദിവ്യ ഉണ്ണി ഇപ്പോള്‍ അമേരിക്കയിലാണ് താമസിക്കുന്നത്. നൃത്ത വിദ്യാലയവും പ്രോഗ്രമാുകളുമൊക്കെ കൊണ്ട് സജീവമായിരിക്കുകയാണ് താരം ഇപ്പോള്‍. ദിവ്യ മുന്‍പ് വിവാഹം ചെയ്‌തെങ്കിലും പിന്നീട് അയാളുമായി വിവാഹ മോചനം ചെയ്യുകയും അരുണ്‍ എന്നയാളെ വിവാഹം ചെയ്യുകയുമായിരുന്നു. ആദ്യ ബന്ധത്തിലെ രണ്ട് മക്കളും അരുണും വിദ്യയ്ക്കും ജനിച്ച കുഞ്ഞുമായി വളരെ സന്തോഷത്തോടെയാണ് താരവും കഴിയുന്നത്.