ഭര്‍ത്താവിന്റെ ആദ്യ ബന്ധത്തിലെ മകളെ സ്വന്തം മകളായി സ്വീകരിച്ച് നടി യമുന; പെണ്‍മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം എയര്‍പോട്ടിലെത്തി പുതിയ അതിഥിയെ വരവേറ്റ് താരം

നിരവധി സിനിമകളിലും സീരിയലുകളിലും വളരെ സജീവമായ നടി ആണ് യമുന. യമുന അമ്മ വേഷത്തിലും സഹ താരവു മൊക്കെയായിട്ടാണ് കൂടുതലായും സിനിമയിലെത്തിയതെങ്കില്‍ സീരിയലില്‍ നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളും താരം ചെയ്തിട്ടുണ്ട്. കുറച്ച് കാലങ്ങളായി യമുനയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയാറുമുണ്ട്. യമുനയുടെ രണ്ടാം വിവാഹത്തോ ടെയാണ് അത്. യമുന ആദ്യം വിവാഹതിയായതാണ്. ഇതില്‍ രണ്ട് പെണ്‍കുട്ടികളും താരത്തിനുണ്ട്. എന്നാല്‍ പിന്നീട് വര്‍ഷങ്ങ ള്‍ക്ക് ശേഷം ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ വേര്‍പിരിയുകയായിരുന്നുവെന്നും പിന്നീട്‌ മക്കള്‍ക്ക് വേണ്ടിയും തനിക്ക് നല്ല ഒരു വീട് വേണമെന്നും ആഗ്രഹിച്ച് ജീവിക്കുകയായിരുന്നുവെന്നും അത്തരത്തില്‍ വസ്തുവിന്റെ കാര്യത്തിനാണ് ഒരു വ്യക്തിയെ പരിചയപ്പെട്ടതും പിന്നീട് അദ്ദേഹം തന്നെ രണ്ടാം ഭര്‍ത്താവായി വന്നുവെന്നും താരം പറയുന്നു.

ദേവന്‍ എന്നയാളെയാണ് താരം രണ്ടാമത് വിവാഹം കഴിച്ചത്. അമേരിക്കയില്‍ തെറാപ്പിസ്റ്റായി ദേവന്‍ ജോലി ചെയ്യുകയായിരുന്നു. പിന്നീട് നാട്ടിലെത്തിയെന്നും ദേവേട്ടനെ കിട്ടിയത് വലിയ ഭാഗ്യമാണെന്നും താരം ഞാനും എന്റാളും ഷോയില്‍ വ്യക്തമാക്കി യിരുന്നു. വിവാഹ മോചനത്തിനും രണ്ടാം വിവാഹത്തിലും എന്റെ മാതാപിതാക്കള്‍ ഉള്‍പ്പടെ എന്നെ വിമര്‍ശിച്ചിരുന്നുവെന്നും അപ്പോള്‍ തനിക്കൊപ്പം നിന്നത് മക്കളായിരുന്നുവെന്നും യമുന പറഞ്ഞിരുന്നു.

ദേവന്‍ ആദ്യം വിവാഹം കഴിച്ചുവെങ്കിലും ചില പ്രശ്‌നങ്ങളാല്‍ ആ ബന്ധം പിരിയേണ്ടി വന്നിരുന്നു. പിന്നീടാണ് യമുനയെ വിവാഹം ചെയ്തത്. ഇപ്പോഴിതാ ആദ്യ ബന്ധത്തിലെ മകളെ തങ്ങളുടെ വീട്ടിലേയ്ക്ക് വന്‍ സ്വീകരണം നല്‍കി വരവേറ്റിരി ക്കുകയാണ് യമുനയും മക്കളും. ആദ്യ ബന്ധത്തിലെ ഭാര്യയും മകളുമായും ദേവനും യമുനയ്ക്കുമെല്ലാം വളരെ നല്ല ബന്ധമാണ്. മകളെ എയര്‍പോട്ടിലെത്തിയാണ് അച്ഛനും രണ്ടാനമ്മയും സ്വീകരിച്ചത്.

വളരെ സന്തോഷം തോന്നുന്ന നിമിഷങ്ങളാണ് ഇവര്‍ പങ്കിട്ടത്. കുറച്ച് നാളുകള്‍ക്ക്മുന്‍പാണ് യമുനയും ദേവനും നല്ല ഒരു വീട് വച്ചത്. വിദേശത്ത് നിന്ന് എത്തിയ മകളെ തിരുവനന്തപുരം എയര്‍പോട്ടില്‍ എത്തിയത്. മകള്‍ക്ക് വേണ്ടി ഇഷ്ട്ടപ്പെട്ട വിഭവങ്ങ ലെല്ലാം ഒരുക്കിയിരിക്കുകയാണ് ദേവനും യമുനയും. കുഖറച്ച് ദിവസം തന്റെ അച്ഛനും രണ്ടാം ഭാര്യയായ യമുനയ്ക്കും അനുജത്തിമാര്‍ക്കൊപ്പവും ചെലവഴിക്കാനാണ് മകള്‍ വിദേശത്ത് നിന്ന് എത്തിയിരിക്കുന്നത്.

Comments are closed.