സിനിമയില്‍ അഭിനയിക്കുന്ന കാര്യം വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിയില്ലായിരുന്നു. അലക്‌സാണ്ടര്‍ ജൂനിയറിനെ എല്ലാവരും ഏറ്റെടുത്തതില്‍ സന്തോഷം മാത്രം, അനശ്വരയുമായുള്ള ജോടിയും എല്ലാവര്‍ക്കും ഇഷ്ട്ടപ്പെട്ടു; ആദം സാബിക്ക്

നല്ല ഹിറ്റ് സനിമകള്‍ നമ്മുക്ക് തന്ന ഒരു സംവിധായകനാണ് മിഥുന്‍ മാനുവേല്‍ തോമസ്. കഴിഞ്ഞ വെള്ളിയാ ഴ്ച്ച ഇറങ്ങിയ മിഥുന്റെ എബ്രഹാം ഓസ്ലര്‍ സസ്‌പെന്‍സുകള്‍ നിറഞ്ഞ ഒരു ഡ്രാമ ത്രില്ലര്‍ ആയിരുന്നു. ഗസ്റ്റ് റോളുകളില്‍ എന്നും മിന്നുന്ന പ്രകടനം കാഴ്ച്ച വയ്ക്കുന്ന മമ്മൂക്ക ആ പതിവ് ഓസ്ലറിലും തെറ്റിച്ചില്ല. സിനിമ യുടെ പേര് തുടങ്ങുന്നത് ജയറാം അഭിനയിച്ച ഓസ്ലല്‍ എന്ന കഥാപാത്രത്തെയാണ്. വില്ലനായി പിന്നീട് നായകനാ കുന്നതാണ് മമ്മൂക്കയുടെ കഥാപാത്രം. ഫ്‌ളാഷ് ബാക്കിലൂടെയാണ് കുറ്റവാളിയായ മമ്മൂക്ക ഓസ്ലര്‍ എന്ന ജയറാ മിന്‍രെ പോലീസ് വേഷത്തോട് കഥ പറയുന്നത്. ആരാധകര്‍ സിനിമ ഏറ്റെടുത്ത പോലെ തന്നെ ഏറ്റെടു ത്ത പുതിയ താരമാണ് ആഡം സാബിക്ക്. ചുവന്ന സുന്ദരനായ എംബിബിഎസ് വിദ്യാര്‍ത്ഥിനി. സുജയെന്ന അനശ്വ രയുടെ കാമുകന്‍. ഒരു തുടക്കക്കാരന് ലഭിക്കാവുന്ന ഏറ്റവും നല്ല ഓപ്പണിങ് ലഭിച്ച സന്തോഷത്തിലും സുജ, അലക്‌സാണ്ടര്‍ ജോടികളെ ആരാധകര്‍ ഏറ്റെടുത്ത സന്തോഷത്തിലുമാണ് താരം.

ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ആ സിനിമയില്‍ എത്തിയതിനെ പറ്റി പങ്കുവെച്ചിരിക്കുകയാണ് യുവ നടന്‍ ആഡം സാബിക്ക്. ഓസ്ലറിലെ ഫ്‌ലാഷ് ബാക്ക് അവതരിപ്പിക്കാന്‍ കുറച്ച് പയ്യന്മാരെ വേണമെന്ന് സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയാണ് സനീഷ് ചേട്ടനോട് പറഞ്ഞത്. സനീഷ് ചേട്ടനെ എനിക്ക് വളരെക്കാലമായി അറിയാം. ഓഡിഷന് പോകാനൊക്കെ അദ്ദേഹം എന്നെ സഹായി ച്ചിട്ടുണ്ട്. ഓസ്ലറിലെ ഒരു ഡയലോഗ് അദ്ദേഹം എനിക്ക് അയച്ച് തന്നിട്ട് നീ ഇതൊന്നു ചെയ്ത് അയയ്ക്കൂവെന്ന് പറഞ്ഞു. ഞാന്‍ അത് ഒന്ന്, രണ്ട് മോഡുലേഷനില്‍ ചെയ്ത് അയച്ചു.’പ്രിന്‍സ് ചേട്ടന്‍ അത് കണ്ടിട്ട് അവരുടെ ഫ്ളാറ്റിലേക്ക് ചെല്ലാന്‍ പറഞ്ഞു. അവിടെവച്ച് എന്നോട് ഈ സിനിമയുടെ കാര്യങ്ങളൊക്കെ സംസാരിച്ചു. പക്ഷെ എന്റെ റോള്‍ ഉറപ്പിച്ചില്ല. ഞാന്‍ ഓക്കെയാണോയെന്ന് മിഥുന്‍ മാനുവല്‍ പറയണം, മമ്മൂക്കയ്ക്കും ഓക്കെ ആകണം. മമ്മൂക്കയ്ക്ക് എന്റെ ഫോട്ടോ അയച്ചുകൊടുത്തു.

രണ്ടാഴ്ച കഴിഞ്ഞ് മമ്മൂക്ക മറുപടി പറഞ്ഞു അവന്‍ ചെയ്യട്ടെ അങ്ങനെയാണ് ഞാന്‍ സ്വപ്നതുല്യമായ അരങ്ങേറ്റം കുറിക്കുന്നത്.’ ‘സ്‌ക്രിപ്റ്റ് കിട്ടിയപ്പോഴാണ് മമ്മൂക്കയുടെ യൗവനകാലമാണ് അഭിനയിക്കാന്‍ പോകുന്നതെന്ന് മനസിലായത്. ഒരുപാട് സന്തോഷം തോന്നി. അതിനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തവും കൂടി. മമ്മൂക്കയോ ടുള്ള ഇഷ്ടത്തിന്റെ ഒരു ചെറിയ അംശം എങ്കിലും എന്നോട് തോന്നിക്കണം. എനിക്കാകെ പേടിയായിരുന്നു. സംവിധായകന്‍ മിഥുന്‍ ചേട്ടന്‍, സഹായികളായ പ്രിന്‍സ് ചേട്ടന്‍, റെജീഷ് ചേട്ടന്‍, അലന്‍ ചേട്ടന്‍, ബേസില്‍ ചേട്ടന്‍ തുടങ്ങി എല്ലാവരും നല്ല പിന്തുണ തന്നതുകൊണ്ടാണ് എനിക്ക് ഈ കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞത്. അതുകൊണ്ടാണ് നിങ്ങളിപ്പോള്‍ സ്‌ക്രീനില്‍ കാണുന്ന അലക്സാണ്ടര്‍ ജൂനിയറുണ്ടായത്. ഈ സിനിമയുടെ ലൊക്കേഷനില്‍ മമ്മൂക്ക വന്ന ആദ്യ ദിവസമാണ് ഞാന്‍ മമ്മൂക്കയെ ആദ്യമായി കാണുന്നത്.

എന്റെ ഫോട്ടോ നേരത്തെ അദ്ദേഹം കണ്ടിരുന്നുവെങ്കിലും ലൊക്കേഷനില്‍ വെച്ച് കാണുമ്പോള്‍ തിരിച്ചറിയു മെന്ന് വിചാരിച്ചില്ല. അദ്ദേഹം മിഥുന്‍ ചേട്ടനും ഛായാഗ്രഹകനും കൈകൊടുക്കുന്നതിനിടയിലാണ് എന്നെ കണ്ടത്. ഞാന്‍ കൈ കെട്ടി സൈഡില്‍ നില്‍ക്കുകയായിരുന്നു അദ്ദേഹം തിരിഞ്ഞുനോക്കിയിട്ട് പെട്ടെന്ന് വന്ന് എനിക്ക് കൈ തന്നു.’ ‘ഇതുവരെ കണ്ടിട്ടില്ലാത്ത എനിക്ക് അദ്ദേഹം ഷേക്ഹാന്‍ഡ് തരുമെന്ന് ഞാന്‍ ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല. എനിക്ക് ഒരുപാട് സന്തോഷമായി. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരനു ഭവമാണ് അത്. പൂമാനമേ എന്ന ഗാനം വീണ്ടും ഹിറ്റാകുന്നതും അതിലെ പ്രണയ ജോഡികള്‍ വിജയിക്കു മെന്നും വിചാരിച്ചിരുന്നില്ല. ഒരുപാട് പേര് വിളിച്ച് ഞങ്ങള്‍ നല്ല ജോഡി ആയിരുന്നുവെന്ന് പറയുന്നുണ്ടെന്നും വീട്ടിലോ ഫ്രണ്‍സിന്‍രെ അടുത്തോ പറയാതെയാണ് അഭിനയിച്ചതെന്നും കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ കണ്ടു പിടിച്ചു.

പിന്നെ ട്രെയിലര്‍ കണ്ടപ്പോഴാണ് കഥാപാത്രത്തെപ്പറ്റി വീട്ടുകാരും സുഹൃത്തുക്കളും അറിഞ്ഞത് എല്ലാവര്‍ക്കും ഭയങ്കര സര്‍പ്രൈസായിപ്പോയി. സിനിമയില്‍ അഭിനയിക്കാനാണ് ആഗ്രഹം എന്നൊന്നും വീട്ടില്‍ തുറന്ന് പറഞ്ഞിട്ടില്ല. സിനിമ കണ്ടിട്ട് വീട്ടില്‍ എല്ലാവര്‍ക്കും ഒരുപാട് സന്തോഷമായിയെന്നും താരം പറയുന്നു. മൂവാറ്റു പുഴക്കാരനായ ആഡം ബിസിനസ് കാരാനായ അബ്ദുല്‍ കരീമിന്റെയും ബാങ്ക് ജോലിക്കാരി സാജിതയുടെയും മകനാണ്. അനുജനും അനുജത്തിയുമാണ് ആഡത്തിന് ഉള്ളത്.

Comments are closed.