മക്കളെ നോക്കുന്ന ജോലി ഞാന്‍ സ്വയം ഏറ്റെടുത്തതാണ്. ഇപ്പോള്‍ അവരൊന്നും കൂടെയില്ല, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങി എത്തുന്ന സന്തോഷം പങ്കിട്ട് വാണി വിശ്വനാഥ്; ഏറെ കാത്തിരുന്ന വാര്‍ത്തയാണിതെന്ന് ആരാധകര്‍

വാണി വിശ്വനാഥ് എന്ന നടിയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. ലേഡീ സുപ്പര്‍ സ്റ്റാര്‍ തന്നെ ആയിരുന്നു വാണി വിശ്വനാഥ്. ക്യാരക്ടര്‍ റോളുകളും നായിക കഥാപാത്രങ്ങളും മനോഹരമാക്കിയ വാണിയുടെ കഥാപാത്ര ങ്ങള് ആരാധകര്‍ക്ക് ഇഷ്ടമായിരുന്നെങ്കിലും പോലീസ് വേഷങ്ങള്‍ ചേരുന്ന നായികമാരില്‍ ആദ്യം മനസില്‍ തെളി യുന്നത് വാണി വിശ്വനാഥിന്റെ മുഖമാണ്. താരത്തിന്റെ പോലീസ് വേഷങ്ങള്‍ക്കെല്ലാം ഇന്നും ആരാധകര്‍ ഏറെ യാണ്. വിവാഹത്തിന് ശേഷമാണ് താരം സിനിമയില്‍ നിന്ന് പിന്‍മാറിയത്. കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോ ഴാണ് താരം നടന്‍ ബാബുരാജുമായി പ്രണയത്തിലാകുന്നത്. ബാബുരാജ് നിര്‍മ്മിച്ച ഗ്യാങ് എന്ന ചിത്രത്തിന്റെ സമ യത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. ചിത്രം വന്‍ പരാജയമായിരുന്നുവെങ്കിലും ഇരുവരുടെയും പ്രണയം വന്‍ വിജയം തന്നെയായി. ബാബുരാജ് മുന്‍പ് വിവാഹിതനായിരുന്നു. ഇതില്‍ രണ്ട് കുട്ടികളുമുണ്ട്.

ഇവരുമായി വിവാഹ മോചനം ചെയ്്തതിന് ശേഷമാണ് നടന്‍ വാണിയെ വിവാഹം ചെയ്യുന്നത്. വില്ലന്റെയും നായികയുടെയും ജീവിതം വളരെ മനോഹരമായി ഇപ്പോഴും മുന്നോട്ട് പോവുകയാണ്. വാണി വിശ്വനാഥിനും ബാബു രാജിനും രണ്ട് മക്കളാണ്. മൂത്ത മകള്‍ എംബിബിഎസിന് പഠിക്കുകയാണ്. ഇളയമകന്‍ ഹൈ സ്‌കൂളി ലാണ് പഠിക്കുന്നത്. മാത്രമല്ല, ആദ്യ ബന്ധത്തിലെ രണ്ട് ആണ്‍ മക്കളുമായി വാണിയും മക്കളും ബാബുരാജു മൊക്കെ വളരെ നല്ല കമ്പിനിയാണ്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ബാബുരാജിന്റെ മൂത്ത മകന്‍ വിവാഹിത നായത്. ബാബുരാജ് ആദ്യ ഭാര്യയ്‌ക്കൊപ്പം നിന്ന് മകന്റെ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി നിര്‍വ്വഹിക്കു കയും ചെയ്തിരുന്നു. ഇപ്പോഴിതാ വാണി നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തന്നെ മടങ്ങി എത്തുകയാണ്.

ആസാദിയിലൂടെയാണ് വാണിയുടെ തിരിച്ചുവരവ്. ആരാധകരുടെ നിറഞ്ഞ കൈയ്യടി വാങ്ങിയ പോലീസ് വേഷത്തിലാണ് വാണി വിശ്വനാഥ് എത്തുന്നത്. ഇപ്പോഴിതാ തന്റെ ഇടവേളയെക്കുറിച്ചും തിരിച്ചു വരവിനെ ക്കുറിച്ചും സംസാരിക്കുകയാണ് വാണി വിശ്വനാഥ്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വാണി വിശ്വനാഥ് തന്നെയാണ് മടങ്ങി വരവിനെ പറ്റി പറയുന്നത്. വിവാഹ ശേഷം അഭിനയിക്കേണ്ട എന്നും മ്ക്കളെ നോക്കുക എന്നതും ഞാന്‍ സ്വയം ഏറ്റെടുത്ത ജോലിയായിരുന്നു. അത് തനിക്ക് വലിയ ആസ്വാദനവും ആയിരുന്നു. ഇപ്പോള്‍ മക്കളൊക്കെ വലുതായി.

മോള് ദുബായിലാണ് പഠിക്കുന്നത്. മോന്‍ പത്തിലാണ്. ഇപ്പോള്‍ അവരൊന്നും കൂടെയില്ലാത്തതിനാല്‍ കുറച്ച് ബോറടിക്കാന്‍ തുടങ്ങി. അപ്പോഴാണ് നല്ലൊരു സബ്ജക്ട് തന്നെ തേടി വന്നത്. അപ്പോള്‍ സിനിമ ചെയ്യാമെന്ന് തന്നെ തോന്നി. പത്ത് വര്‍ഷത്തിനിടെ നിരവധി സിനിമകള്‍ തന്നെ തേടി വന്നു. ഈ സിനിമയുടെ അണിയറക്കാര്‍ ബാബു ഏട്ടനോട് ആണ് ആദ്യം ആ കാര്യം പറഞ്ഞത്. വാണി നീ കഥയൊന്ന് കേള്‍ക്ക് എന്ന് പറഞ്ഞു. ഒരുപാട്‌ കഥ കേട്ടിരുന്നു. പക്ഷേ ഇതിനോട് വല്ലാത്ത അടുപ്പം തോന്നി. ആക്ഷന്‍ വേഷങ്ങള്‍ ചെയ്യുന്നതിനാല്‍ ആ ടൈപ്പ് കഥാ പാത്രങ്ങളാണ് തന്നെ തേടി വന്നത്. പക്ഷേ ഞാനത് ആസ്വദിച്ചാണ് ചെയ്തത്. പോലീസ് ഓഫീസറായിട്ടാണ് തിരി കെ എത്തുന്നത്. എനിക്ക് ഇതുവരേയും നല്ലൊരു പോലീസ് ഓഫീസര്‍ വേഷം കിട്ടിയിട്ടില്ല എന്നതാണ് സത്യം. നല്ലൊരു ഫൈറ്റ് രംഗവും കിട്ടിയിട്ടില്ല. ഇത് നല്ല ഒരു വേഷമാകട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു.

Articles You May Like

Comments are closed.