മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ആ സന്തോഷം എന്നെ തേടിയെത്തിയെന്ന് അഹാന കൃഷ്ണകുമാര്‍; ആശംസകളുമായി താരങ്ങള്‍

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരമാണ് അഹാന കൃഷ്ണ കുമാര്‍. പിന്നീട് നിരവധി സിനിമകള്‍ താരം ചെയ്യ്തു. യൂ ട്യൂബിലും വളരെ സജീവമാണ് അഹാന. ഫോട്ടോഷൂട്ടുകളും അഹാന പങ്കിടാറുണ്ട്. കൃഷ്ണ കുമാറിന്‍രെ മകള്‍ എന്നതിലുപരി സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു. അഹാനയ്ക്കും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമെല്ലാം യൂ ട്യൂബ് ചാനലുമുണ്ട്. അഹാന മ്യൂസിക് ആല്‍ബങ്ങളും ചെയ്യാറുണ്ട്.

ഇപ്പോഴിതാ യൂ ട്യൂബില്‍ നിന്ന് തനിക്ക്‌ ലഭിച്ച വലിയ സമ്മാനത്തെ പറ്റിയാണ് താരം പറയുന്നത്. പത്ത് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമായി അഹാന വണ്‍ മില്യണ്‍ അടിച്ചിരിക്കുകയാണ്. ഇന്‍സ്റ്റര്‍ ഗ്രാമിലും നിരവധി ഫോളേവേഴ്‌സ് താരത്തിനുണ്ട്.  അഹാനയുടെ കുടുംബത്തില്‍ അംഗങ്ങളുടെ എണ്ണം കൂടി. ഒടുവില്‍ മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആ ഭാഗ്യം തന്നെ തേടിയെത്തി. തന്റെ മനസ്സ് പറയുന്നതെന്തോ, അതിന് കാതോര്‍ത്താണ് ഓരോ വീഡിയോയും ചെയ്തത് എന്ന് അഹാന കൃഷ്ണ പറയുന്നു.

കണ്‍ടെന്റ് ചെയ്യാനുള്ള തന്റെ അഭിരുചി തിരിച്ചറിഞ്ഞതും യൂട്യൂബ് വീഡിയോസ് ചെയ്തതിനു ശേഷമാണ്. ഒരിക്കലും വ്യൂവേഴ്‌സിനെ കൂട്ടാനായി താന്‍ ഒന്നും ചെയ്തിരുന്നില്ലെന്നും താരം പറയുന്നു. ഗോള്‍ഡന്‍ പ്ലേബട്ടണ്‍ ലഭിച്ചത് വന്‍ ആഘോഷമാക്കിയിരിക്കുകയാണ് അഹാനയും കുടുംബവും.

യൂ ട്യൂബിലും ഈ സന്തോഷം താരം വീഡിയോയായി പങ്കിട്ടിരുന്നു. നിരവധി താരങ്ങളാണ് അഹാനയ്ക്ക് ആശംസ അറിയിച്ചു. നൈല ഉഷ, വിധു പ്രതാപ്, ദീപ്തി സതി, അപൂര്‍വ ബോസ് തുടങ്ങിയവര്‍ ആശംസ അറിയിച്ചിട്ടുണ്ട്. യൂട്യൂബില്‍ വണ്‍ മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാര്‍ തികഞ്ഞതിന്റെ കൗണ്ട്ഡൗണും അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്.

Comments are closed.