
കുട്ടിക്കാലത്ത് ഞാന്‍ കേരളത്തിലായിരുന്നു. അന്ന് ഓടിക്കളിച്ച സ്ഥലമാണിത്, പക്ഷേ ഇപ്പോള്‍ വരാന്‍ ഭയമാണ്; നേരിട്ട അനുഭവത്തെ പറ്റി നടി ഐശ്വര്യ
നടി ഐശ്വര്യ ഭാസ്‌കര്‍ എന്ന താരത്തെ പറ്റി മലയാളികളോട് പ്രത്യേകം പറയേണ്ടതില്ല. നടി ലക്ഷ്മിയുടെ മകളും നടിയുമാണ് ഐശ്വര്യ. ഇപ്പോള്‍ മലയാളത്തില്‍ ഇപ്പോള്‍ ചില സീരിയലുകളും താരം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ താരം കേരളത്തെ പറ്റി പറഞ്ഞ ഒരു വീഡിയോയാണ് വൈറലാകുന്നത്. കുട്ടിക്കാലത്ത് കേരളത്തിലായിരുന്നുവെന്നും ആ സമയത്ത് ഞാന്‍ ഓടിക്കളിച്ച് വളര്‍ന്ന സ്ഥലമായിരുന്നു അതെന്നും എന്നാല്‍ ഇപ്പോള്‍ കേരളം പേടിയാണെന്നും താരം പറയുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഒരു സീരിയലിന്റെ ഷൂട്ടിങ്ങിനായി കേരളത്തിലെത്തിയപ്പോള്‍ ഒരു ദിവസം അവധി കിട്ടിയപ്പോള്‍ ഞാന്‍ തിരുവനന്തപുരത്ത് അമ്പലങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.

കാര്‍ ഒഴിവില്ലാത്തതിനാല്‍ ഓട്ടോയ്ക്കു പോകാമെന്ന് കരുതി. അന്ന് ഹോട്ടലില്‍ രാത്രി അത്താഴം കൊണ്ടുവന്ന റൂം ബോയിയോട് ഇക്കാര്യം പറഞ്ഞു. രാവിലെ ഒരു ഓട്ടോ കിട്ടാന്‍ സഹായിക്കണമെന്നും പറഞ്ഞു. ഉടന്‍ തന്നെ അവന്‍ എന്നോട് പറഞ്ഞു, ‘മാഡം സ്വന്തം കാര്‍ അല്ലെങ്കില്‍ കമ്പനിയുടെ കാറും ഡ്രൈവറും ഉണ്ടെങ്കിലേ പുറത്തു പോകാവൂ. ഒറ്റയ്ക്ക് എവിടെയും പോകരുത് ഇവിടെ ഒട്ടും സുരക്ഷിതമല്ല’. ഞാന്‍ ചോദിച്ചു.

‘നീ എന്താണ് പറയുന്നത് ഞാന്‍ ചെറുപ്പം മുതല്‍ പോകുന്ന സ്ഥലങ്ങളാണ് ഇവിടമെന്നും ഞാന്‍ പറഞ്ഞു. മാഡം കേരളത്തില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല. കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല’. നിരവധി സ്ത്രീകള്‍ ഇവിടെ കൊല്ലപ്പെടുന്നു. സ്ത്രീധന പ്രശ്നങ്ങള്‍ മൂലം പെണ്‍കുട്ടികളെ കൊല്ലുന്നതും ആത്മഹത്യ ചെയ്യപ്പെടുന്നതുമെല്ലാം ഞാനും ചാനലു കളിലൂടെ അറിഞ്ഞു.

ഞാന്‍ ഷൂട്ടിങ് ആവശ്യമായി തിരുവല്ലയിലായിരിക്കുമ്പോള്‍ ബസ് സ്റ്റോപ്പിലേക്കുള്ള റോഡില്‍ വച്ച് ഒരു ആണ്‍കുട്ടി വന്ന് കാമു കിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവം നടന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് കേരളത്തില്‍ തനിച്ച് യാത്ര ചെയ്യാന്‍ പറ്റാത്തത് ഭയാനകമായ കാര്യമാണെന്നും താരം പറയുന്നു. രാഷ്്ട്രീയത്തിലുള്ളവര്‍ പെണ്‍കുട്ടികളുടെ സുരക്ഷയെ പറ്റി കാര്യമാക്കുന്നില്ലേയെന്നും താരം ചോദിക്കുന്നു.