അമ്മയ്ക്ക് നല്ല പൈസയുണ്ടല്ലോ. പിന്നെ എന്തിനാണ് ജീവിക്കാന്‍ സോപ്പ് കച്ചവടം നടത്തുന്നത്, വിമര്‍ശകരുടെ ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടിയുമായി നടി ഐശ്വര്യ ഭാസ്‌കര്‍

ഐശ്വര്യ ഭാസ്‌കര്‍ എന്ന നടിയ പറ്റി പ്രത്യേകമായി മലയാളികളോട് എടുത്തു പറയേണ്ടതില്ല. അനുരാധ എന്ന കഥാപാത്രമായി വന്ന് നര സിംഹം സിനിമയിലൂടെ ഇന്ദു ചൂഡന്റെ മനസില്‍ മാത്രമല്ല മലയാളി സിനിമ പ്രേമികളുടെയെല്ലാം മനസില്‍ കുടി യേറിയ താരമാണ് ഐശ്വര്യ. പിന്നീട് ഒളിയമ്പുകള്‍, ജാക്ക് പോട്ട്‌സ്,ബട്ടര്‍ ഫ്‌ളൈയിസ്, പ്രജ തുടങ്ങി വളരെ കുറച്ച് മലയാള ചിത്രങ്ങളുടെ ഭാഗമായി താരം മാറി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം വളരെ സജീവമായ താരമായിരുന്നു ഒരു കാലത്ത് ഐശ്വര്യ.

ഇപ്പോള്‍ തമിഴ് സീരിയലുകളിലാണ് താര സജീവമായിരിക്കുന്നത്. മാത്രമല്ല ഇപ്പോള്‍ താരം സോപ്പ് കച്ചവടവും നടത്തുന്നുണ്ട്. ഇപ്പോഴിതാ താരം പങ്കിട്ട ഒരു വീഡിയോയാണ് വൈറലാകുന്നത്. തനിക്ക് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളോട് പ്രതി കരിച്ചാണ് താരം ലൈവില്‍ എത്തുന്നത്. പഴയ കാല നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. ലക്ഷ്മി ചട്ടക്കാരി എന്ന സിനിമയില്‍ തന്റെ പെയറായി എത്തിയ നടനെയാണ് വിവാഹം കഴിച്ചത്. എന്നാല്‍ ഏറെ നാള്‍ ഈ ബന്ധം മുന്നോട്ട് പോയില്ല.

ഐശ്വര്യയാണ് ഇവരുടെ മകള്‍. എന്നാല്‍ അമ്മയേക്കാളും ഐശ്യര്യയ്ക്ക് ഇഷ്ടം തന്റ പിതാവിനെ ആയിരുന്നുവെന്ന് താരം മുന്‍പ് ഫ്‌ളേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ എത്തിയപ്പോള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ സോപ്പ് കച്ചവ ടത്തെ അധിക്ഷേപിച്ചവര്‍ക്ക് കലക്കന്‍ മറുപടിയാണ് താരം നല്‍കിയത്.

അമ്മയ്ക്ക് നല്ല പൈസയുണ്ടല്ലോ അമ്മയ്‌ക്കൊപ്പം ജീവിച്ചു കൂടെ എന്ന ചോദ്യത്തിന് എന്തിനാണ് ജീവിക്കാന്‍ സോപ്പ് കച്ചവടം നടത്തുന്നത് എന്ന ചോദ്യത്തിന് അന്‍പത് വയസ്സിന് മുകളിലൊക്കെ ആയാല്‍ സാധാരം അച്ഛനെയും അമ്മയെയും സംരക്ഷിക്കു കയാണ് ചെയ്യു്‌നതെന്നും അതിന് സാധിക്കുന്നില്ല എങ്കില്‍ സ്വന്തം കാര്യമെങ്കിലും നോക്കണമെന്നും അല്ലാതെ അമ്മയുടെ പണത്തി ലല്ല ജീവിക്കേണ്ടതെന്നും തനിക്ക് അങ്ങനെ ജീവിക്കാന്‍ സൗകര്യമില്ലെന്നും താരം പറയുന്നു.

Comments are closed.