ഏറെ പ്രതീക്ഷയോടെയാണ് ഡോക്ടറെ കാണാന്‍ പോയത്. പക്ഷേ റിസള്‍ട്ട് സന്തോഷം തരുന്നതല്ല; വീഡിയോയുമായി ആലീസ് ക്രിസ്റ്റി

മിനി സ്‌ക്രീന്‍ ആരാധകരുടെ പ്രിയപ്പെട്ട താരം തന്നെയാണ് ആലീസ് ക്രിസ്റ്റി. അഭിനയത്തില്‍ നിന്ന് ഇപ്പോള്‍ യൂ ട്യൂബറുമാണ് താരം. വിവാഹത്തോടെയാണ് താരം ചാനല്‍ തുടങ്ങിയത്. തന്റെ എല്ലാ വിശേഷങ്ങളും താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ കുറച്ച് ദുഖമുള്ള കാര്യമാണ് താരം പങ്കിട്ടിരിക്കുന്നത്. പുതിയ വീഡിയോയില്‍ ഡോക്ട റെ കാണാന്‍ പോയതിനെ പറ്റി പറയുകയാണ് താരം. തനിക്ക് ഒരു സര്‍ജറി വേണം. അതിനെ പറ്റിയുമാണ് താര ത്തിന്റെ തുറന്ന് പറച്ചില്‍. കണ്ണിന് ഒരു സര്‍ജ്ജറി ചെയ്യുന്നതിനെ കുറിച്ചാണ് ആലീസ് വീഡിയോയില്‍ സംസാ രിക്കുന്നത്.

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തനിക്ക് ലോങ് സെറ്റ് പ്രശ്‌നമുണ്ടെന്നും അന്ന മുതല്‍ കണ്ണട വച്ചു തുടങ്ങിയ താണെന്നും കണ്ണട വയ്ക്കുന്നത് കാരണം ചെറിയ ചില ബുദ്ധിമുട്ടുകളുണ്ടെന്നും പല തവണ ലെന്‍സ് ഉപയോ ഗിച്ചെങ്കിലും, രണ്ട് തവണ ഇന്‍ഫെക്ഷന്‍ വന്നിരുന്നുവെന്നും അതോടെ വീണ്ടും കണ്ണട തന്നെ വയ്ക്കാന്‍ തുടങ്ങിയെന്നും അത് ഒഴിവാക്കാന്‍ ഇപ്പോള്‍ ആ കണ്ണട എങ്ങനെ ഒഴിവാക്കാം എന്ന ആലോചനയിലാണ് താനെന്നും ആലീസ് പറയുന്നു.

കണ്ണിന് ഒരു സര്‍ജ്ജറി ചെയ്യുന്നതിനെ കുറിച്ചാണ് ആലീസ് വീഡിയോയില്‍ സംസാരിക്കുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തനിക്ക് ലോങ് സെറ്റ് പ്രശ്‌നമുണ്ടെന്നും അന്ന മുതല്‍ കണ്ണട വച്ചു തുടങ്ങിയതാണെ ന്നും കണ്ണട വയ്ക്കുന്നത് കാരണം ചെറിയ ചില ബുദ്ധിമുട്ടുകളുണ്ടെന്നും പല തവണ ലെന്‍സ് ഉപയോഗിച്ചെ ങ്കിലും, രണ്ട് തവണ ഇന്‍ഫെക്ഷന്‍ വന്നിരുന്നുവെന്നും അതോടെ വീണ്ടും കണ്ണട തന്നെ വയ്ക്കാന്‍ തുടങ്ങി യെന്നും അത് ഒഴിവാക്കാന്‍ ഇപ്പോള്‍ ആ കണ്ണട എങ്ങനെ ഒഴിവാക്കാം എന്ന ആലോചനയിലാണ് താനെന്നും ആലീസ് പറയുന്നു. തന്റെ ഒരു കസിന്‍ ഒരു സര്‍ജ്ജറിയിലൂടെ കാഴ്ച പ്രശ്നം പരിഹരിച്ചു, കണ്ണട പൂര്‍ണമായും ഒഴിവാക്കി.

തനിക്കും അത് ചെയ്യാനാണെന്നും പക്ഷെ ആ സര്‍ജ്ജറി ചെയ്യണമെങ്കില്‍ കണ്ണിന്റെ ഞരമ്പുകള്‍ എല്ലാം പൂര്‍ണ ആരോഗ്യത്തോടെയായിരിക്കണം. ആ പ്രതീക്ഷയില്‍ ഡോക്ടറെ കാണാന്‍ പോകുന്നതും, ടെസ്റ്റും സ്‌കാനിങും എല്ലാം നടത്തുന്നതുമായ കാര്യങ്ങള്‍ ആലീസ് വീഡിയോയില്‍ കാണിക്കുന്നുണ്ട്. ആദ്യത്തെ ടെസ്റ്റില്‍ ഒന്നും കുഴപ്പമുണ്ടായിരുന്നില്ല. രണ്ട് ദിവസം കൊണ്ട് സര്‍ജ്ജരി ചെയ്യാം എന്നായിരുന്നു വിചാരിച്ചിരുന്നത്. അങ്ങനെ യെങ്കില്‍ സീരിയല്‍ ഡേറ്റുകള്‍ എല്ലാം ഒന്ന് മാറ്റി വയ്ക്കണം എന്നൊക്കെ പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ സ്‌കാനി ങില്‍ കണ്ണിന്റെ റെറ്റിനിയിലുള്ള വെയിന്‍സ് ഒക്കെ കുറച്ച് വീക്കാണെന്ന് ഒരു ടെസ്റ്റില്‍ കണ്ടു പോയി. ഒരു മാസം അതിനുള്ള ട്രീറ്റ്മെന്റ് എടുത്താല്‍ മാത്രമേ സര്‍ജ്ജറി ചെയ്യാനായി സാധിക്കുകയുള്ളൂ. പ്രതീക്ഷിച്ചതു പോലെ പെട്ടന്ന് ചെയ്യാന്‍ പറ്റാത്തതിലുള്ള നിരാശയുണ്ടെന്നും താരം പറയുന്നു.

Comments are closed.