അമ്മയുടെ കഷ്ട്ടപ്പാട് കണ്ടാണ് വളര്‍ന്നത്. ഒരു വീട് പോലുമില്ലായിരുന്നു, റിസോര്‍ട്ടില്‍ ഡാന്‍സറായി ജോലി ചെയ്തിട്ടുണ്ട് ; അളിയന്‍സിലെ ലില്ലിക്കുട്ടി പറയുന്നു

അളിയന്‍സ് എന്ന വലരെ ഹിറ്റായി പോകുന്ന പരമ്പരയിലെ പ്രധാനപ്പെട്ട ഒരു താരമാണ് സൗമ്യ. നിരവധി ടെലിവിഷന്‍ പരിപാടികളില്‍ ശ്രദ്ധ നേടിയ താരമാണ് സൗമ്യ. അളിയന്‍സിലെ ലില്ലി എന്ന കഥാ പാത്രത്തി ലൂടെയാണ് സൗമ്യ കൂടൂതല്‍ ശ്രദ്ധ നേടുന്നത്. നടിക്കുപരി താരം നല്ല ഒരു നര്‍ത്തകി കൂടിയാണ് സൗമ്യ. ഇപ്പോഴിതാ തന്‍രെ ജീവിതത്തെ പറ്റി താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. ചാനല്‍ എം ലൈഫിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തില്‍ വന്ന പ്രതിസന്ധികളെ പറ്റി പറഞ്ഞത്. അമ്മച്ചിയാണ് ഞങ്ങളെ വളര്‍ ത്തിയത്. വളരെ സാമ്പത്തിക പ്രതിസന്ധിയിയുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. ഞങ്ങള്‍ നാല് പെണ്‍മക്കളാണ്. സാധാരണയില്‍ സാധാരണ കുടുംബമാണ്. ഞങ്ങള്‍ തമ്മില്‍ വലിയ പ്രായ വ്യത്യാസമില്ല. എല്ലാവരും ഒരേ സമയത്ത് സ്‌കൂളില്‍ പഠിച്ചിരുന്നവരാണ്.

സ്‌കൂള്‍ തുറക്കുന്ന സമയത്തൊക്കെ അമ്മച്ചി ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. അമ്മച്ചി ഞങ്ങളെ പഠിപ്പിക്കാനായി കുറെ കഷ്ട്ടപ്പെട്ടിരുന്നു. സ്‌കൂളില്‍ താമസിച്ച് ഫീസട ക്കുന്നവരുടെ കൂട്ടത്തിലായിരുന്നു താനും. സ്‌കൂള്‍ കാലത്ത് ഡാന്‍സിലൊക്കെ സമ്മാനങ്ങള്‍ ലഭിക്കുമാ യിരുന്നു. ആലപ്പുഴയില്‍ എവിടെ ഡാന്‍സ് മത്സരമുണ്ടോ അവിടെയൊക്കെ പോകുമായിരുന്നു. ആ ക്യാഷ് പ്രൈസ് ഞങ്ങ ളുടെ വീട്ടില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. അപ്പുറത്തെ വീട്ടില്‍ ഡാന്‍സിന്റെ തലേന്ന് വരെ പോയി നൂറ് രൂപ വരെ കടം ചോദിക്കും.

നാളെ ഞാന്‍ ജയിക്കുമെന്നും അപ്പോള്‍ കൊടുക്കാമെന്നും പറയുമായിരുന്നു. ഒരു ദിവസം അഞ്ച് സ്ഥലത്തെ സമ്മാനം വാങ്ങിയിട്ടുണ്ട്. ട്രോഫിയൊക്കെ വീട്ടിലൊരു തട്ട് പോലെയാക്കി വച്ചി രുന്നു. ഒരു ദിവസം വീടിന്റെ ആ വശം ഇടിഞ്ഞു പോയി. ആ സമയത്ത് വലിയ ദുഖം ഒരു വീടില്ലെന്ന തായിരുന്നു, വളരെയധികം സങ്കടപ്പെട്ടിരുന്നു. ആരെങ്കിലും വീട്ടില്‍ വരുമ്പോ ഴൊക്കെ വിഷമമായിരുന്നു. വീടിന്റെ പണി സര്‍ക്കാരില്‍ നിന്നും ലഭിച്ച തുക കൊണ്ടാണ് തുടങ്ങിയത്.

ആ സമയത്ത് മറക്കാന്‍ പറ്റാത്ത ദിവസമായിരുന്നു. വല്യച്ഛന്റെ വീടിന്റെ പെരവാസ്തു. ഞങ്ങള്‍ വീട് പണി തുടങ്ങിയ ശേഷം വീട് പണി തുടങ്ങിയവരാണ്. അന്ന് അവരുടെ വീട്ടില്‍ നിന്നുമുള്ള പാട്ടും ബഹളവുമൊക്കെ കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്. വലിയ ദുഖം ഉണ്ടാക്കിയ സമയമായിരുന്നു അത്. ആ സമയത്ത് ഒരു ലോണ്‍ എടുത്തി രുന്നു. ഒരു റിസോര്‍ട്ടില്‍ ഡാന്‍സറായും ജോലി ചെയ്തി രുന്നു. ടൂറിസ്റ്റുകള്‍ക്കു വേണ്ടി ഡാന്‍സ് ചെയ്യുകയായിരുന്നു അവിടെ. അളിയന്‍സിലെത്തുന്ന തോടെയാണ് വീടൊക്കെ വച്ചതും മോനെ വളര്‍ത്താനാകുന്നതുമെല്ലാം എന്നാണ് സൗമ്യ പറയു ന്നത്. അമ്മയ്ക്ക് ഇപ്പോല്‍ അസുഖമാണെന്നും അത് തനിക്ക് വലിയ ദുഖം ഉണ്ടാക്കുന്ന കാര്യമാണെന്നും താരം പറയുന്നു.

Comments are closed.