ആ മൂന്ന് പേരുടെ മരണം മുരളിയെ തകര്‍ത്തിരുന്നു. അവരുടെ മരണ ശേഷം ജീവിതത്തിന് എന്ത് അര്‍ത്ഥമെന്നൊക്കെ മുരളി പറയുമായിരുന്നു; അലിയാര്‍

മലയാള സിനിമയില്‍ പകരം വയ്ക്കാനാകാത്ത നടനായിരുന്ന നടന്‍ മുരളി. അദ്ദേഹത്തിന്റെ കഥാ പാത്രങ്ങ ളെല്ലാം വളരെ മികച്ചതായിരുന്നു.അദ്ദേഹം ലോകത്ത് നിന്ന വിടപറഞ്ഞിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞെങ്കിലും ഇന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെ ആരാധക മനസില്‍ അദ്ദേഹം ഇന്നും ജീവിച്ചിരിക്കുകയാണ്. മേജര്‍ ഹാര്‍ട്ട് അറ്റാക്ക് വന്നതാണ് അദ്ദഹത്തിന്റെ മരണകാരണം. ഇപ്പോഴിതാ അദ്ദേ്ഹത്തിന്‍രെ സുഹൃത്തും നടനുമായ അലിയാര്‍ മുരളിയെ പറ്റി സഫാരി ചാനലില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 2009 ആഗസ്റ്റ് ആറിനാണ് ഹൃദയാഘാതം മൂലം മുരളി മരിച്ചത്. തലേ ദിവസം രാത്രിയിലാണ് മുരളിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടത്.

മുരളി  നെഞ്ചിരിച്ചിലാണെന്ന് കരുതി ഇരിക്കുകയായിരുന്നു. രാത്രി ഒന്‍പത് മണിക്ക് തുടങ്ങിയ വേദന രണ്ട് മണിവരെ നിന്നു. അതിനിടെ മുളി കട്ടന്‍ ചായയൊക്കെ കുടിക്കുന്നുണ്ടാ യിരുന്നു. അവസാനം വേദന സഹിക്കാതെ കുഴഞ്ഞു വീഴുമ്പോഴാണ് മുരളിയെ ആശുപത്രിയില്‍ അഡ്മിറ്റാക്കു ന്നത്. ഐസിയുവിലേക്ക് കൊണ്ട് പോയി. എനിക്കെന്താണ് പറ്റിയത്, കുഴപ്പം വല്ലതുമുണ്ടോ എന്നാണ് എന്നോട് അവസാനമായി ചോദിച്ചത്. ഒന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു. ഐസിയുവിലേക്ക് കയറും മുമ്പ് മുരളിക്ക് ബോധം പോയിരുന്നു. പിറ്റേന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഡോക്ടര്‍ മുരളിക്ക് പള്‍സ് റേറ്റ് കൂടിയിട്ടുണ്ട്, വളരെ പോസിറ്റീവ് ആണിതെന്നാണ്.

പിന്നീട് രാത്രി ഏഴരയായിക്കാണും. എനിക്കൊരു കോള്‍ വന്നു. ഫോണ്‍ ചെയ്യവെ തിരിഞ്ഞ് നോക്കി. ബാബു ജോണ്‍ കൈ കൊണ്ട് മുരളി പോയി എന്ന് ആംഗ്യം കാണിക്കുന്നു. രാത്രിയോടെ മുരളിയുടെ മൃതദേഹം വീട്ടി ലെത്തിച്ചു. അരുവിക്കരയില്‍ അദ്ദേഹം ഒരു വീട് സ്വന്തമാക്കിയിരുന്നു. അവസാന കാലത്ത് അവിടെ കഴിയാനാ യിരുന്നു മുരളിക്ക് താല്‍പ്പര്യം, അത് കൊണ്ട് അവിടെ അദ്ദേഹത്തെ അടക്കി.

ചിന്ന ഭിന്നമായ ഹൃദയവുമായിട്ടാണ് മുരളി ആശുപത്രിയില്‍ എത്തിയതെന്നാണ്. ഡോക്ടേഴ്‌സ് പറഞ്ഞതെന്നും അലിയാര്‍ പറയുന്നു. കടമ്മനിട്ട രാമകൃഷ്ണന്‍, നരേന്ദ്രപ്രസാദ്, ലോഹിതദാസ് എന്നീ മൂന്ന് പേരും മുരളിയുടെ പ്രിയപ്പെട്ടവരും ഏറെ സ്വാധിനിച്ചവരും ആയിരുന്നു. അവരുടെ മരണശേഷം വളരെ ദുഖിതനായിരുന്നു മുരളി. അവരുടെ മരണ ശേഷം ജീവിതത്തിന് എന്ത് അര്‍ത്ഥമെന്നൊക്കെ മുരളി പറയുമായിരുന്നുവെന്നും അലിയാര്‍ വ്യക്തമാക്കുന്നു.

Comments are closed.