
തളര്‍ന്ന് പോകുമ്പോഴെല്ലാം താങ്ങായത് ഇവരായിരുന്നു. മക്കളുമൊത്തുള്ള ഓരോ നിമിഷവും സന്തോഷമാണ്: പുതിയ സന്തോഷം പങ്കിട്ട് അമ്പിളി ദേവി
അമ്പിളി ദേവി പണ്ട് മുതല്‍ തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും താരം സീരിയലുകളിലാണ് കൂടുതല്‍ സജീവമായത്. വില്ലത്തി വേഷങ്ങളും ക്യാരക്ടര്‍ റോളുകളുമെല്ലാം താരം വളരെ മനോഹരമാക്കിയിരുന്നു, താരത്തിന്‍രെ വ്യക്തി ജീവിതവും വളരെ യധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതാണ്. താരം ആദ്യം വിവാഹം ചെയ്തത് ക്യാമറമാനായ ലോവലിനെ ആയിരുന്നു. പിന്നീട് കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍ പിരിഞ്ഞു. ഇവര്‍ക്ക് ഒരു മകനും ഉണ്ടായിരുന്നു.

പിന്നീടാണ് താരം സീരിയല്‍ നടനായ ആദിത്യനുമായി 2019ല്‍ വിവാഹം കഴിക്കുന്നത്. എന്നാല്‍ വിവാഹം കഴിച്ച് കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ആദിത്യന്‍ താരവും വേര്‍ പിരിഞ്ഞിരുന്നു. ആദിത്യനെ പരസ്ത്രീ ബന്ധമുണ്ടായിരുന്നുവെന്നും അത് ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഏറെ താമസിക്കാതെ ആദിത്യന്റെ കുഞ്ഞിനെ അമ്പിളി പ്രസവിക്കുകയും ചെയ്തു.

രണ്ട് ആണ്‍മക്കള്‍ക്കൊപ്പം ജീവിക്കുകയാണ് താരമിപ്പോല്‍. ഇപ്പോഴിതാ തന്‍രെ മകന്റെ ബര്‍ത്ത് ഡേ വളരെ മനോഹരമായി ആഘോഷിച്ചിരിക്കുകയാണ് താരമിപ്പോള്‍.എനിക്ക് ഒരുപാട് സന്തോഷമുള്ള ദിവസമാണ്. നമ്മുടെ ജീവിതത്തില്‍ എത്ര വിഷമങ്ങള്‍ ഉണ്ടങ്കിലും നമ്മുടെ മക്കളുടെ ചിരിയും കളിയും ഒക്കെ കണ്ടാല്‍ ആ സങ്കടങ്ങള്‍ ഒക്കെ പോകും .

ജീവിതത്തില്‍ ഒരുപാട് വിഷമങ്ങള്‍ ഉണ്ടായപ്പോള്‍ ജീവിതം തന്നെ വേണ്ട എന്ന് തോന്നിപോയ ഒരുപാട് നിമി ഷങ്ങള്‍ ഉണ്ട് എന്നാല്‍ അപ്പോഴൊക്കെ ബലമായത് മക്കളാണ്. എന്നും കാണാന്‍ ആഗ്രഹിക്കുന്ന അത്തരത്തില്‍ ഉള്ള നിമിഷങ്ങള്‍ ആണ് ഇതൊക്കെ. ഇതൊക്കെ എന്റെ പൊന്നിന് അമ്മ ഒരുക്കിയ സമ്മാനങ്ങള്‍ ആണെന്ന് പറഞ്ഞാണ് അമ്പിളി ദേവി വീഡിയോ പങ്കിട്ടിരിക്കുന്നത്. നവംബര്‍ 20, നാണ് അമ്പിളിയുടെ ഇളയമകന്‍ അര്‍ജുന്‍ ജനിക്കുന്നത്. അജുക്കുട്ടന് ആരാധകരും ആശംസകള്‍ നേരുകയാണ്.