
സീരിയല്‍ താരം അമൃതയുടെ വിവാഹം കഴിഞ്ഞോ? വരന്റെ കൈപിടിച്ച് തുളസിമാല ചാര്‍ത്തി വധുവായി അമ്പല നടയില്‍ നില്‍ക്കുന്ന അമൃത; വീഡിയോ വൈറല്‍
കുടുംബ വിളക്ക് എന്ന സീരിയിലൂടെ ശ്രദ്ധ നേടിയ താരമാണ് അമൃത നായര്‍. ഇപ്പോള്‍ ഗീതാ ഗോവിന്ദം എന്ന പരമ്പരയിലും വളരെ നല്ല ഒരു കഥാ പാത്രത്തെ താരം അവതരിപ്പിക്കുന്നുണ്ട്. തന്റെ വിശേഷങ്ങളെല്ലാം യൂ ട്യൂബ് ചാനലിലൂടെ പങ്ക് വയ്ക്കുന്ന അമൃതയ്ക്ക് ഇന്‍സ്റ്റര്‍ ഗ്രാമിലും നിറയെ ഫോളേവേഴ്‌സ് ഉണ്ട്. മുന്‍പ് ഗീതാ ഗോവിന്ദം എന്ന സീരിയലില്‍ തന്റെ കഥാ പാത്രത്തിനൊപ്പം പെയറായി അഭിനയിക്കുന്ന താരവുമായുള്ള ചിത്രം അമൃത പങ്കുവച്ചപ്പോള്‍ അമൃതയുടെ വിവാഹം കഴിഞ്ഞുവെന്നും റിസപ്ഷന്‍ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചതെന്നും പ്രചരിച്ചിരുന്നു. എന്നാല്‍ ഗീതാ ഗോവിന്ദത്തിലെ പ്രമോഷന്‍ ചിത്രമായിരുന്നു അതെന്ന് താരം തന്നെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ വീണ്ടും സമാനമായ രീതിയില്‍ ഒരു വാര്‍ത്ത പ്രചരിച്ചിരിക്കുകയാണ്.അതിന് കാരണം ഒരു വീഡി യോയാണ്. വീഡിയോയില്‍ അമ്പല നടയില്‍ കല്യാണ ചെക്കന്‍രെ കൈ പിടിച്ച് വധുവായി തുളസി മാല ചാര്‍ ത്തി നില്‍ക്കുന്ന വിവാഹ വീഡിയോ ആണ്. വീഡിയോ പുറത്ത് വന്നതോടെ വീണ്ടും അമൃതയുടെ വിവാഹ വാര്‍ത്ത പുറത്ത് വന്നു. എന്നാല്‍ ഇതും തന്റെ വിവാഹമല്ല.

സീരിയലിലാണ് താന്‍ വിവാഹം ചെയ്തതെന്നും റബേക്കാ സന്തോഷും ജെയ്ക്കും മുഖ്യ കഥാപാത്രങ്ങളാകുന്ന സീരിയലായ കളിവീട് എന്ന സീരിയലിലെ തന്റെ കഥാപാത്രത്തിന്റെ വിവാഹമാണെന്ന് താരം വ്യക്തമാക്കുന്നു. സ്നേഹ & അഖില്‍ വിവാഹം, ‘കളിവീട്’ പരമ്പര’ എന്ന ക്യാപ്ഷ്യനോടെയാണ് വീഡിയോ പങ്കുവച്ചത്.

കളിവീട് എന്ന സീരിയലില്‍ കുറച്ച് ദിവസം മുന്‍പ് തന്നെ അമൃതയുടെ കഥാപാത്രത്തിന്റെ വിവാഹം നടന്നിരുന്നു. എന്നാല്‍ മറ്റ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വീഡിയോ മാത്രമാണ് പ്രചരിച്ചത്. അതാണ് അമൃതയുടെ വിവാഹം കഴിഞ്ഞുവെന്നും ഒളിച്ചോട്ടമായിരുന്നോ എന്നും ആരാധകര്‍ ചോദിക്കാന്‍ ഇടയായത്.